إِن تُبْدُوا۟ شَيْـًٔا أَوْ تُخْفُوهُ فَإِنَّ ٱللَّهَ كَانَ بِكُلِّ شَىْءٍ عَلِيمًۭا﴿٥٤﴾
33:54നിങ്ങള്‍ വല്ലകാര്യവും വെളിവാക്കുകയോ, അല്ലെങ്കില്‍ മറച്ചുവെക്കുകയോ ചെയ്യുന്നപക്ഷം, അല്ലാഹു എല്ലാ കാര്യത്തെപ്പറ്റിയും അറിയുന്നവനാകുന്നു.
لَّا جُنَاحَ عَلَيْهِنَّ فِىٓ ءَابَآئِهِنَّ وَلَآ أَبْنَآئِهِنَّ وَلَآ إِخْوَٰنِهِنَّ وَلَآ أَبْنَآءِ إِخْوَٰنِهِنَّ وَلَآ أَبْنَآءِ أَخَوَٰتِهِنَّ وَلَا نِسَآئِهِنَّ وَلَا مَا مَلَكَتْ أَيْمَـٰنُهُنَّ ۗ وَٱتَّقِينَ ٱللَّهَ ۚ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَىْءٍۢ شَهِيدًا﴿٥٥﴾
لَّا جُنَاحَ തെറ്റില്ല عَلَيْهِنَّ അവരുടെമേല്‍ فِي آبَائِهِنَّ അവരുടെ പിതാക്കളില്‍ وَلَا أَبْنَائِهِنَّ അവരുടെ പുത്രന്‍മാരിലുമില്ല وَلَا إِخْوَانِهِنَّ അവരുടെ സഹോദരന്‍മാരിലുമില്ല وَلَا أَبْنَاءِ إِخْوَانِهِنَّ അവരുടെ സഹോദരപുത്രന്‍മാരിലുമില്ല وَلَا أَبْنَاءِ أَخَوَاتِهِنَّ അവരുടെ സഹോദരീ പുത്രന്‍മാരിലുമില്ല وَلَا نِسَائِهِنَّ അവരുടെ സ്ത്രീകളിലുമില്ല وَلَا مَا مَلَكَتْ ഉടമപ്പെടുത്തിയവരിലുമില്ല أَيْمَانُهُنَّ അവരുടെ വലങ്കൈകള്‍ وَاتَّقِينَ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുവിന്‍, ഭയഭക്തി കാണിക്കുവിന്‍ اللَّـهَ അല്ലാഹുവിനെ, അല്ലാഹുവിനോടു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിന്റെമേലും شَهِيدًا സാക്ഷ്യം വഹിക്കുന്നവന്, സന്നദ്ധന്.
33:55തങ്ങളുടെ പിതാക്കളിലാകട്ടെ, പുത്രന്‍മാരിലാകട്ടെ, സഹോദരന്‍മാരിലാകട്ടെ, സഹോദരന്മാരുടെ പുത്രന്‍മാരിലാകട്ടെ, സഹോദരിമാരുടെ പുത്രന്‍മാരിലാകട്ടെ, തങ്ങളുടെ സ്ത്രീകളിലാകട്ടെ, തങ്ങളുടെ വലങ്കൈകല്‍ ഉടമപ്പെടുത്തിയവരിലാകട്ടെ, (ഒന്നും തന്നെ) അവരുടെമേല്‍ യാതൊരു കുറ്റവുമില്ല. (നബിയുടെ പത്നിമാരേ) നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍! നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിന്റെമേലും സാക്ഷ്യംവഹിക്കുന്നവനാകുന്നു.
തഫ്സീർ : 54-55
ഏഴു കൂട്ടരെയാണ് ഇവിടെ ഒഴിവാക്കപ്പെട്ടിട്ടുള്ളത്, നബി(ﷺ)യുടെ ഭാര്യമാരല്ലാത്ത ഇതരസ്ത്രീകളുടെ പര്‍ദ്ദാ നിയമത്തിലും ഈ ഏഴു കൂട്ടര് ഒഴിവാക്കപ്പെട്ടവര്‍ തന്നെ. കൂടുതല്‍ അടുത്ത കുടുംബങ്ങളെക്കുറിച്ചാണ് ഇവിടെ പ്രസ്താവിച്ചത്. അമ്മാമന്മാരും, പിതൃവ്യന്മാരും മറ്റുചിലരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്നും. ‘തങ്ങളുടെ സ്ത്രീകള്‍’ (نسائهن) എന്നു പറഞ്ഞതിന്റെ താല്പര്യം മുസ്ലിംസ്ത്രീകള്‍ എന്നാണെന്നും, വിമതസ്ഥരായ സ്ത്രീകളിലും പര്‍ദ്ദാനിയമം ആചരിക്കണമെന്നും മറ്റും സൂറത്തുന്നൂറില്‍ വേണ്ടതുപോലെ നാം വിവരിച്ചുകഴിഞ്ഞതാകുന്നു. (സൂ: നൂര്‍ 31-ആം വചനവും വിവരണവും നോക്കുക).