وعن أبي هُرَيرةَ رضِي اللهُ عنه: "أَنَّ رَجُلًا قَالَ : يَا رَسُولَ اللَّهِ، إِنَّ لِي قَرَابَةً أَصِلُهُمْ وَيَقْطَعُونِي، وَأُحْسِنُ إِلَيْهِمْ وَيُسِيئُونَ إِلَيَّ، وَأَحْلُمُ عَنْهُمْ وَيَجْهَلُونَ عَلَيَّ. فَقَالَ : "لَئِنْ كُنْتَ كَمَا قُلْتَ فَكَأَنَّمَا تُسِفُّهُمُ الْمَلَّ ، وَلَا يَزَالُ مَعَكَ مِنَ اللَّهِ ظَهِيرٌ عَلَيْهِمْ مَا دُمْتَ عَلَى ذَلِكَ" .[مسلم : 2558]
അർഥം:
അബൂ ഹുറയ്റ (റ) നിന്നും നിവേദനം: ഒരാൾ (നബി ﷺ യോട്) പറഞ്ഞു: അല്ലാഹുവിൻ്റെ ദൂതരേ ഞാൻ ബന്ധം ചേർക്കുമ്പോൾ അത് മുറിച്ച് കളയുന്ന ബന്ധുക്കൾ എനിക്കുണ്ട്. ഞാൻ അവരോട് നന്നായി പെരുമാറുമ്പോൾ അവർ എന്നോട് മോശമായി പരുമാറുന്നു. ഞാൻ അവരോട് വിവേകത്തിൽ ഇടപെടുമ്പോൾ അവർ എന്നോട് വിവരക്കേടോടെ ഇടപെടുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: “നീ പറഞ്ഞത് പോലെയാണ് കാര്യമെങ്കിൽ നീ അവരെ ചുടുചാരം തീറ്റിക്കുന്നത് പോലെയാണ്. നീ അവരോട് ഇപ്പോൾ വർത്തിക്കുന്നത് പോലെ വർത്തിക്കുന്ന കാലമത്രയും അല്ലാഹുവിൻ്റെ സഹായം അവർകെതിരിൽ നിനക്ക് ഉണ്ടായികൊണ്ടിരിക്കും.”
വിശദീകരണം:
• ആളുകളോട് നല്ല നിലയിൽ നാം വർത്തിക്കുക.
• നന്മയിലായി ജീവിതം ക്രമീകരിക്കുന്നവർക്ക് പലരൂപത്തിലുമുള്ള പരീക്ഷണങ്ങൾ ഉണ്ടാവും.
• നന്നായി ക്ഷമിക്കുന്നവർക്ക് മാത്രമാണ് അല്ലാഹുവിൻ്റെ സഹായം ഉണ്ടാവുക.
• അവിവേകികളുമായുള്ള ഇടപെടലുകളിൽ വിവേകം കൈവിടാതെ മുന്നോട്ട് പോകാൻ കഴിയണം.
• അകാരണമായി ബന്ധം മുറിക്കുന്ന അവസ്ഥകൾ ഉണ്ടായാൽ അവ ചേർക്കാൻ ആവശ്യമായ നടപടികൾ കൈകൊള്ളുന്നതിലാണ് പുണ്യവും അല്ലാഹുവിൻ്റെ സഹായവും.
• അവിവേകവും വിവരദോഷവും മനുഷ്യനെ ഇരുലോകത്തും നശിപ്പിക്കും.
• തിന്മകളെ നന്മ കൊണ്ട് നേരിടുക. അന്തിമ വിജയം നന്മക്ക് മാത്രമാണ്.
• അല്ലാഹുവിൻ്റെ സഹായം നന്മക്കൊപ്പം.
• ഒരാൾ മറ്റൊരാളെ കുറിച്ച് പരാതി പറയുമ്പോൾ അത് ശരിയാണോ തെറ്റാണോ എന്ന് അറിയാതെ മറുപ ടി പറയാതിരിക്കുക. ഇനി പറയേണ്ട ഘട്ടം വന്നാൽ നീ പറഞ്ഞത് പോലെയാണ് കാര്യമെങ്കിൽ എന്ന് പറ ഞ്ഞു കൊണ്ട് ഉത്തരം നൽകുന്ന രീതി സ്വീകരിക്കുക.
വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :
وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ۚ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ [فصلت : 34]
“നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയു ണ്ടോ അവനതാ (നിൻ്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.”
وَقُل لِّعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ ۚ إِنَّ الشَّيْطَانَ يَنزَغُ بَيْنَهُمْ ۚ إِنَّ الشَّيْطَانَ كَانَ لِلْإِنسَانِ عَدُوًّا مُّبِينًا [الإسراء : 53]
“നീ എൻ്റെ ദാസന്‍മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന്ന് പ്രത്യക്ഷ ശത്രുവാകുന്നു”