'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുന്‍ റസൂലുല്ലാഹ് ' എന്ന ശഹാദത്ത് ചൊല്ലുന്ന ഒരു മുസ്‌ലിം തൻ്റെ ഇരുത്തത്തിലും നിറുത്തത്തിലുമെല്ലാം യാ റസൂലല്ലാഹ്, യാ ശൈഖ് ജീലാനീ എന്നിങ്ങനെ വിളിച്ച് തേടുന്നു. ഇങ്ങനെയുള്ള സഹായത്തേട്ടത്തിൻ്റെ വിധി എന്താകുന്നു?
ഉപകാരം നേടുന്നതിനും ഉപദ്രവം പോക്കുന്നതിനും മനുഷ്യര്‍, റസൂലിനേയോ, ജീലാനീ ശൈഖിനേയോ, തീജാനീ ശൈഖിനേ യോ, മറ്റോ വിളിച്ചുതേടുന്നതും സഹായത്തേട്ടം നടത്തുന്ന തും ആദികാല ജാഹിലിയ്യത്തില്‍ വ്യാപകമായിരുന്ന വലിയ ശിര്‍ക്കിൻ്റെ ഇനങ്ങളില്‍ ഒരിനമാകുന്നു. ഈ ശിര്‍ക്കിനെ ഇല്ലാ യ്മ ചെയ്യുവാനും, ജനങ്ങളെ ശര്‍ക്കില്‍നിന്ന് രക്ഷപ്പെടുത്തു വാനും, അല്ലാഹുവിൻ്റെ തൗഹീദിലേക്കും ആരാധനകളും ദുആയും അല്ലാഹുവിന് മാത്രമാക്കുന്നതലേക്കും ജനങ്ങളെ ഉല്‍ബുദ്ധരാക്കുവാനുമാണ് അല്ലാഹു തൻ്റെ ദൂതന്മാരെ നിയോഗിച്ചത്. സാധാരണ കാര്യകാരണങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങളില്‍ സഹായത്തേട്ടം അല്ലാഹുവോട് മാത്രമേ പാടുള്ളൂ. കാരണം, സാധാരണ കാര്യകാരണങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങ ളിലുള്ള സഹായത്തേട്ടം ഇബാദത്താകുന്നു. വല്ലവനും അത് അല്ലാഹു അല്ലാത്തവരിലേക്ക് തെറ്റിച്ചാല്‍ അവന്‍ ശിര്‍ക്ക് ചെയ്തവനായി. അല്ലാഹു തല്‍വിഷയത്തില്‍ തൻ്റെ ദാസന്മാരെ ഉത്ബോധിപ്പിക്കുകയും അവരോട് പ്രഖ്യാപിക്കുവാന്‍ ഇപ്രകാരം പഠിപ്പിക്കുകയും ചെയ്തു:
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. (അല്‍ഫാതിഹഃ : 5)
അല്ലാഹു പറഞ്ഞു:
وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا
പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത് എന്നും. (അല്‍ജിന്ന്: 18)
وَلَا تَدْعُ مِن دُونِ اللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَ ۖ فَإِن فَعَلْتَ فَإِنَّكَ إِذًا مِّنَ الظَّالِمِينَ. وَإِن يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ۚ يُصِيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ ۚ وَهُوَ الْغَفُورُ الرَّحِيمُ
അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ത്ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും. നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്‍റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (യൂനുസ്: 106,107)
يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ ذَٰلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ ۚ وَالَّذِينَ تَدْعُونَ مِن دُونِهِ مَا يَمْلِكُونَ مِن قِطْمِيرٍ. إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ
രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്‍റെ നിയമത്തിന്) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല. (അല്‍ഫാത്വിര്‍: 13,14)
وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّهِ مَن لَّا يَسْتَجِيبُ لَهُ إِلَىٰ يَوْمِ الْقِيَامَةِ وَهُمْ عَن دُعَائِهِمْ غَافِلُونَ. وَإِذَا حُشِرَ النَّاسُ كَانُوا لَهُمْ أَعْدَاءً وَكَانُوا بِعِبَادَتِهِمْ كَافِرِينَ
അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും. (അല്‍അഹ്ക്വാഫ്: 5,6)
وَمَن يَدْعُ مَعَ اللَّهِ إِلَٰهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِندَ رَبِّهِ ۚ إِنَّهُ لَا يُفْلِحُ الْكَافِرُونَ
വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ത്ഥിക്കുന്ന പക്ഷം- അതിന് അവന്‍റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്‍റെ വിചാരണ അവന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച. (അല്‍ മുഅ്മിനൂന്‍: 117)
അല്ലാഹു, ഈ വചനങ്ങളില്‍ താനല്ലാത്തവരോട് ദുആ ചെയ്യുന്നത് കുഫ്റും ശിര്‍ക്കുമെന്ന് വിശദീകരിച്ചു. അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യുന്നവനോളം വഴിപിഴച്ചവന്‍ മറ്റാരുമില്ലെന്ന് അവന്‍ പ്രഖ്യാപിച്ചു. നബി ﷺ ഇബ്നു അബ്ബാസി?നോട് ഇപ്രകാരം പറഞ്ഞതായി സ്ഥിരപ്പെട്ടിട്ടുണ്ട്:
« إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ »
((നീ ചേദിച്ചാല്‍ അല്ലാഹുവോട് ചോദിക്കുക. നീ സഹായം തേടിയാല്‍ അല്ലാഹുവോട് സഹായം തേടുക))
അല്ലാഹുവിൻ്റെ റസൂല്‍ ﷺ പറഞ്ഞു:
«الدُّعَاءُ هُوَ الْعِبَادَةُ»
((ദുആഅ്, അതാകുന്നു ഇബാദത്ത് ))
അല്ലാഹുവേ, നിൻ്റെ തൗഫീക്വിനായി കേഴുന്നു. നമ്മുടെ പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യിലും അദ്ദേഹത്തിൻ്റെ കുടും ബത്തിലും അനുചരന്മാരിലും സ്വലാത്തും സലാമും അല്ലാഹുവില്‍നിന്ന് സദാവര്‍ഷിക്കുമാറാകട്ടെ.