സുകൃതവാന്മാരുടെ സ്വർഗം

അല്ലാഹു ﷻ പറയുന്നു: 

وَكُنتُمْ أَزْوَاجًا ثَلَاثَةً [الواقعة: 7]

*"നിങ്ങൾ (അന്ന്) മൂന്ന് തരക്കാരായിരിക്കും."*

1️⃣ അസ്സബാഖൂൻ (മുൻകടന്നവർ)

* _ആരാണ്:_ നന്മകളിൽ മുൻകടന്നവർ (സാബിക്കൂൻ). നിർബന്ധ കർമ്മങ്ങൾക്കൊപ്പം ഐച്ഛിക കർമ്മങ്ങളും (മുസ്തഹബ്ബാത്തുകളും) ചെയ്തവർ. ദുനിയാവിൽ നന്മയിൽ മുൻകടന്നതുകൊണ്ട് പരലോകത്ത് സ്വർഗ്ഗത്തിലേക്ക് അവർ മുൻകടക്കുന്നു. ഇവർ അല്ലാഹുവിനോട് ഏറ്റവും അടുത്തവരാണ് (മുഖറബൂൻ).

* _പ്രതിഫലം:_ സ്വർണ്ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കിയ കട്ടിലുകളിൽ ചാരിയിരിക്കുന്ന ഇവർക്ക് ചുറ്റും സേവകരായ ബാലന്മാരുണ്ടാകും. തലവേദനയോ ലഹരിയോ ഇല്ലാത്ത പാനീയങ്ങളും, ഇഷ്ടപ്പെട്ട പഴവർഗ്ഗങ്ങളും, പക്ഷിമാംസങ്ങളും, മുത്തുപോലെയുള്ള ഹൂറികളും അവർക്കുണ്ടാകും.
* _മരണനേരത്തെ അവസ്ഥ:_ മലക്കുകൾ അവരോട് പറയും: "നല്ല ശരീരത്തിലുണ്ടായിരുന്ന നല്ല ആത്മാവേ, നീ സ്തുത്യർഹയായി പുറത്തുവരിക."

   അല്ലാഹു ﷻ പറയുന്നു:

فَأَمَّا إِن كَانَ مِنَ الْمُقَرَّبِينَ * فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ [الواقعة: 88-89]   

"അപ്പോള്‍ അവന്‍ (മരിച്ചവന്‍) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍ - (അവന്ന്‌) ആശ്വാസവും വിശിഷ്ടമായ ഉപജീവനവും സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും."*

2️⃣ അസ്ഹാബുൽ മൈമന/ അസ്ഹാബുൽ യമീൻ (വലതുപക്ഷക്കാർ)

* _ആരാണ്:_ നിർബന്ധ കർമ്മങ്ങൾ (വാജിബാത്ത്) നിർവഹിക്കുകയും ഹറാമുകൾ ഉപേക്ഷിക്കുകയും ചെയ്തവർ. ചില വീഴ്ചകൾ സംഭവിച്ചാലും ഈമാനിലും തൗഹീദിലും ഉറച്ചുനിന്നവർ.

*_പ്രതിഫലം:_ മുള്ളില്ലാത്ത ഇലന്തമരങ്ങൾ, അടുക്കുകളായി കുലകളുള്ള വാഴകൾ, നീണ്ട തണലുകൾ, സദാ ഒഴുകുന്ന വെള്ളം, ധാരാളം പഴവർഗ്ഗങ്ങൾ, ഉയർന്ന മെത്തകൾ എന്നിവ ഇവർക്കുണ്ടാകും.

   അവരെ കാത്തിരിക്കുന്ന ഇണകളെക്കുറിച്ച് അല്ലാഹു ﷻ പറയുന്നു:

إِنَّا أَنشَأْنَاهُنَّ إِنشَاءً * فَجَعَلْنَاهُنَّ أَبْكَارًا [الواقعة: 35-36]

"തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌.അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു."

മരണനേരത്തെ അവസ്ഥ:

وَأَمَّا إِن كَانَ مِنْ أَصْحَابِ الْيَمِينِ   * فَسَلَامٌ لَّكَ مِنْ أَصْحَابِ الْيَمِينِ [الواقعة: 90-91]

"എന്നാല്‍ അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ, വലതുപക്ഷക്കാരില്‍പെട്ട നിനക്ക് സമാധാനം എന്നായിരിക്കും (അവന്നു ലഭിക്കുന്ന അഭിവാദ്യം)."

3️⃣ അസ്ഹാബുൽ മശ്അമ (ഇടതുപക്ഷക്കാർ)

* _ആരാണ്:_ സത്യത്തെ നിഷേധിച്ച് സന്മാർഗ്ഗത്തിൽ നിന്ന് അകന്നവർ. ദുനിയാവിൽ ആഡംബരങ്ങളിൽ മുഴുകിയവരും (അടിപൊളിക്കാർ), പാപങ്ങളിൽ ഉറച്ചുനിന്നവരും, മരണാനന്തര ജീവിതത്തെ നിഷേധിച്ചവരുമാണിവർ.

_ശിക്ഷ:_

فِي سَمُومٍ وَحَمِيمٍ * وَظِلٍّ مِّن يَحْمُومٍ [الواقعة: 42-43]

"(അവർ) തുളച്ചുകയറുന്ന ഉഷ്ണക്കാറ്റിലും (സമൂം), ചുട്ടുതിളക്കുന്ന വെള്ളത്തിലും (ഹമീം), കരിമ്പുകയുടെ തണലിലുമായിരിക്കും."

 _മരണനേരത്തെ അവസ്ഥ:_ മലക്കുകൾ അവരോട് പറയും: "ചീത്ത ശരീരത്തിലുണ്ടായിരുന്ന ചീത്ത ആത്മാവേ, നീ നിന്ദ്യയായി പുറത്തുവരിക."

  وَأَمَّا إِن كَانَ مِنَ الْمُكَذِّبِينَ الضَّالِّينَ * فَنُزُلٌ مِّنْ حَمِيمٍ * وَتَصْلِيَةُ جَحِيمٍ [الواقعة: 92-94]

"ഇനി അവന്‍ ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍ പെട്ടവനാണെങ്കിലോ, ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സൽക്കാരവും, നരകത്തിൽ വെന്തുരുകലുമാണ് (അവനുള്ളത്)."

ദുനിയാവിൽ നന്മകളിൽ മത്സരിച്ച് മുന്നേറുന്നവർക്ക് മാത്രമേ പരലോകത്ത് 'സാബിക്കീങ്ങളുടെ' കൂട്ടത്തിൽ ഉൾപ്പെടാൻ സാധിക്കുകയുള്ളൂ. അല്ലാഹു ﷻ നമ്മെ നന്മകളിൽ മുൻകടക്കുന്നവരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.