ഇസ്‌ലാമിലെ ദായക്രമം

പതിനാറ്.

ഇസ്‌ലാമിലെ ദായക്രമപ്രകാരം അവകാശികളാകുന്നവരെ ക്വുർആന്റെയും നബിചര്യയുടെയും അടിസ്ഥാനത്തിൽ മൂന്നു വിഭാഗമായി തിരിക്കാവുന്നതാണ്. സ്വത്ത് വിഭജനത്തെപ്പറ്റി എളുപ്പത്തിൽ ഗ്രഹിക്കുവാൻ ഈ വിഭജനം ആവശ്യവുമാണ്.

1.        വ്യാപകമായ കുടുംബത്തിലെ രക്തബന്ധമുള്ള എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് ഉലുൽ അർഹാം (أُولُوا الْأَرْحَامِ) അഥവാ ദവുൽ അർഹാം (ذَوُو الْأَرْحَامِ) (രക്തബന്ധമുള്ളവർ) എന്ന പേരിൽ അറിയപ്പെടുന്നവർ.

2.       കുടുംബത്തെ സംരക്ഷിക്കാൻ ബാധ്യതയുള്ള പ്രബലസംരക്ഷണ വിഭാഗം. അസ്വബ (العَصَبَة)

3.       സ്വത്തിൽ നിശ്ചിത ഓഹരി നിർണ്ണയിക്കപ്പെട്ട അവകാശികൾ അസ്ഹാബുൽ ഫുറൂള് (أَصْحَابُ الْفُرُوضِ)

കുടുംബവിശാലതയുടെ അടിസ്ഥാനത്തിലാണ് നാം ഈ ക്രമം സ്വീകരിച്ചത്. ഈ ഓരോ വിഭാഗത്തെയും പറ്റി അവകാശ പ്രാധാന്യമനുസരിച്ച് സംക്ഷിപ്തമായി നമുക്ക് ചർച്ചചെയ്യാം.