അത്ത്വയ്യിബ്

ന്യൂനതകളില്‍നിന്ന് പരിശുദ്ധമാക്കപ്പെട്ടവന്‍ എന്നതാണ് അത്ത്വയ്യിബ് അര്‍ത്ഥമാക്കുന്നത്. സംസ്കരണം, പരിശുദ്ധി, മലിന തയില്‍ നിന്നുള്ള സുരക്ഷ എന്നതെല്ലാം അത്ത്വയ്യിബ് എന്ന നാമം തേടുന്നു.

അല്‍ക്വാദ്വീ ഇയാദ്വ് (റ) പറഞ്ഞതായി ഇമാം നവവി (റ) പറഞ്ഞു: അല്ലാഹുവിന്‍റെ വിശേഷണത്തില്‍ അത്ത്വയ്യിബ് എന്നാല്‍ ന്യൂനതകളില്‍ നിന്ന് പരിശുദ്ധമാക്കപെട്ടവന്‍ എന്ന അര്‍ത്ഥമാണ്; അല്‍ക്വുദ്ദൂസ് എന്ന നാമത്തിന്‍റെ അതേ ആശയത്തില്‍. സംസ്കരണം, പരിശുദ്ധി, മലിനതയില്‍ നിന്നുള്ള സുരക്ഷ എന്നിവയെല്ലാം അത്ത്വയ്യിബിന്‍റെ അടിസ്ഥാനമാകുന്നു.

ഇമാം ഇബ്നുല്‍ക്വയ്യിം (റ) പറഞ്ഞു: അല്ലാഹു ത്വയ്യിബാകുന്നു. അവന്‍റെ പ്രവൃത്തികള്‍ ത്വയ്യിബത്താകുന്നു. അവന്‍റെ വിശേഷണങ്ങള്‍ ഏറ്റം ത്വയ്യിബാകുന്നു. അവന്‍റെ നാമങ്ങള്‍ ഏറ്റവും ത്വയ്യിബായ നാമങ്ങളാകുന്നു. അവനില്‍നിന്ന് ത്വയ്യിബ് മാത്രമേ പുറപ്പെടുകയുള്ളൂ. അവനിലേക്ക് തയ്യിബ് മാത്രമേ ഉയരുകയുള്ളൂ. അവനോടു തയ്യിബ് മാത്രമേ അടുക്കുകയുള്ളൂ. അവന്‍ മുഴുവനും ത്വയ്യിബാകുന്നു. അവനിലേക്ക് ത്വയ്യിബായ വചനങ്ങള്‍ കയറുന്നു. 

അല്ലാഹുവിന്‍റെ ഈ തിരുനാമം ഹദീഥുകളിലാണ് വന്നിട്ടുള്ളത്. അബൂഹുറയ്റ (റ) യില്‍നിന്ന് നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍ (സ്വ)  പറഞ്ഞു: 

أَيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ فَقَالَ

ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ وَمَطْعَمُهُ حَرَامٌ وَمَشْرَبُهُ حَرَامٌ وَمَلْبَسُهُ حَرَامٌ وَغُذِيَ بِالْحَرَامِ ، فَأَنَّى يُسْتَجَابُ لِذَلِكَ

 ((ജനങ്ങളേ, നിശ്ചയം അല്ലാഹു ത്വയ്യിബ്(പരിശുദ്ധന്‍) ആകുന്നു. പരിശുദ്ധമായതു മാത്രമേ അവന്‍ സ്വീകരിക്കൂ.  നിശ്ചയം അല്ലാഹു മുര്‍സലീങ്ങളോട് കല്‍പിച്ചതുതന്നെ മുഅ്മിനീങ്ങളോടും കല്‍പിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞു:

يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا ۖ إِنِّي بِمَا تَعْمَلُونَ عَلِيمٌ

ഹേ; ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു. (ക്വുർആൻ 23:51)

അല്ലാഹു പറഞ്ഞു:
സത്യവിശ്വാസികളേ, നിങ്ങള്‍ക്കു നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായതു ഭക്ഷിച്ചു കൊള്ളുക. ശേഷം തിരുമേനി (സ്വ) ഒരു വ്യക്തിയെ അനുസ്മരിച്ചു. ജടകുത്തിയ മുടിയും പൊടിപുര ണ്ട ശരീരവുമായി അയാള്‍ തന്‍റെ യാത്ര തുടര്‍ത്തുന്നു. തന്‍റെ ഇരുകരങ്ങളും ആകാശത്തിലേക്കുയര്‍ത്തി അയാള്‍ എന്‍റെ രക്ഷി താവേ എന്‍റെ രക്ഷിതാവേ എന്നുകേഴുന്നു. അയാളുടെ ഭക്ഷണം ഹറാമാണ്. പാനീയവും ഹറാമാണ്. വസ്ത്രവും ഹറാമാണ്. അ യാള്‍ നിഷിദ്ധങ്ങളാല്‍ പോഷണം നല്‍കപ്പെട്ടിരിക്കുന്നു. അയാള്‍ ക്ക് എങ്ങെനെ ഉത്തരം നല്‍കപ്പെടുവാനാണ്.)) (മുസ്‌ലിം)