ഒന്ന്:
ഒരാള്‍ രാത്രിയില്‍ ഉറക്കില്‍നിന്ന് എഴുന്നേറ്റശേഷം താ ഴെ വരുന്ന ദുആഅ് ചൊല്ലുകയും ശേഷം, "അല്ലാഹുവേ, നീ എ നിക്ക് പൊറുത്തു തരേണമേ..... എന്നോ, മറ്റു ദുആഉകള്‍ ചൊല്ലു കയോ ചെയ്താല്‍ അവന് ഉത്തരം നല്‍കപ്പെടുന്നതാണ്. അ വന്‍ എഴുന്നേല്‍ക്കുകയും ശേഷം വുദ്വൂഅ് ചെയ്ത് നമസ്കരി ക്കുകയും ചെയ്താല്‍ നമസ്കാരം സ്വീകരിക്കപ്പെടുന്നതുമാണ് എന്നും അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) പറഞ്ഞിട്ടുണ്ട്.
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الْحَمْدُ لِلَّهِ ، وَسُبْحَانَ اللَّهِ ، وَلَا إِلَهَ إِلَّا اللَّهُ ، وَاللَّهُ أَكْبَرُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ
രണ്ട്:
ഇസ്മുല്‍അഅ്ള്വം കൊണ്ടുള്ള ദുആഅ്. ഇതുകൊണ്ട് തേടിയാല്‍ അല്ലാഹു നല്‍കുമെന്നും ദുആഅ് ചെയ്താല്‍ അവന്‍ ഉത്തരമേകുമെന്നും നബി (സ്വ) പറഞ്ഞിട്ടുണ്ട്. ഇസ്മുല്‍അഅ്ള്വം കൊണ്ടുള്ള ദുആഉകള്‍ ഒന്നിലധികമുണ്ട്. അവ ഈ ഗ്രന്ഥത്തില്‍ ഇസ്മുല്‍അഅ്ള്വം എന്ന അദ്ധ്യായത്തില്‍ നല്‍കിയിട്ടുണ്ട്.
മൂന്ന്:
യൂനുസ് നബി (സ്വ) ചെയ്ത ദുആഅ്. പ്രസ്തുത ദുആ കൊണ്ട് ഒരു മുസ്‌ലിം ദുആഅ് ചെയ്താല്‍ അല്ലാഹു അയാള്‍ ക്ക് ഉത്തരം ചെയ്യുകതന്നെ ചെയ്യുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്:
لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنْ الظَّالِمِينَ
(യഥാര്‍ത്ഥ ആരാധ്യനായി (അല്ലാഹുവേ)നീയല്ലാതെ യാതൊരു ആരാധ്യനുമില്ല. നീയെത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അ ക്രമികളുടെ കൂട്ടത്തില്‍ പെട്ടവനാകുന്നു.)