പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുവാന്‍

  • അല്ലാഹുവിനോടു മാത്രം ദുആയിരക്കുക.
  • ദുആയിരക്കുന്നവന്‍ അല്ലാഹുവിന്‍റെ രക്ഷാകര്‍തൃത്വത്തി ലും ആരാധ്യതയിലും നാമവിശേഷണങ്ങളിലുമുള്ള ഏകത്വം അംഗീകരിച്ച്, മനസ്സില്‍ ഉറപ്പിച്ച്, അതനുസ്സരിച്ച് പ്രവര്‍ത്തി ക്കുന്നവനാകണം. അഥവാ തൗഹീദ് അവനില്‍ സാക്ഷാല്‍ കൃതമാക്കുക.
  • ദുആഅ് ആത്മാര്‍ത്ഥമായിരിക്കുക.
  • അല്ലാഹുവിന്‍റെ റസൂലി(സ്വ)ന്‍റെ ചര്യയനുസരിച്ചായിരിക്കുക.
  • അല്ലാഹുവിനെ വാഴ്ത്തി, പുകഴ്ത്തി നബി (സ്വ)ക്കുവേണ്ടണ്ടി സ്വ ലാത്ത് ചൊല്ലി ദുആഅ് തുടങ്ങുക. അപ്രകാരം ദുആഅ് അവസാനിപ്പിക്കുകയും ചെയ്യുക.
  • ഉത്തരം കിട്ടും എന്ന ഉറപ്പോടെ ദുആയിരക്കുക.
  • ദുആയിരക്കുമ്പോള്‍ അലട്ടി അലട്ടി ചോദിക്കുക. ഉത്തരം കിട്ടാന്‍ ധൃതി കാണിക്കരുത്.
  • ദുആയിരക്കുമ്പോള്‍ ഹൃദയ സാന്നിധ്യം ഉണ്‍ണ്ടായിരിക്കുക. അഥവാ ഉള്ളറിഞ്ഞു പ്രാര്‍ത്ഥിക്കുക.
  • ക്ഷാമകാലത്തും ക്ഷേമകാലത്തും ദുആയിരക്കുക.
  • കുടുംബത്തിനും മക്കള്‍ക്കും സ്വന്തത്തിനും സമ്പത്തിനും എതിരില്‍ ദുആഅ് ചെയ്യാതിരിക്കുക.
  • കുറ്റകരമായ കാര്യത്തിനോ കുടുംബ വിഛേദത്തിനോ ദു ആഅ് ചെയ്യാതിരിക്കുക. 
  • ശബ്ദം താഴ്ത്തി ദുആയിരക്കുക.          
  • പാപങ്ങള്‍ ഏറ്റു പറയുക, പൊറുക്കലിനെ തേടുക.
  • അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്ന തിനോടൊപ്പം അത് അംഗീകരിച്ച് ദുആയിരക്കുക.
  • ദുആയില്‍ കൃത്രിമമായ പ്രാസമൊപ്പിക്കല്‍ ഒഴിവാക്കുക.
  • വിനയം, ഭക്തി, ആഗ്രഹം, ഭയം എന്നിവ ഹൃദയത്തില്‍ സ മ്മിശ്രമാക്കി ദുആയിരക്കുക.
  • അന്യരില്‍നിന്ന് അന്യായമായി നേടിയത് അവകാശികള്‍ ക്ക് തിരിച്ചു നല്‍കിക്കൊണ്ട് തൗബഃ ചെയ്യുക.
  • ദുആ വചനങ്ങള്‍ മൂന്നുതവണ ആവര്‍ത്തിക്കുക.
  • ദുആയിരക്കുന്ന വേളയില്‍ ക്വിബ്ലയിലേക്ക് തിരിയുക.
  • ദുആയിരക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തുക.
  • അല്ലാഹുവെ ഭയന്ന് കരഞ്ഞുകൊണ്ടു ദുആഅ് ചെയ്യുക.
  • ദുആയില്‍ അതിരു കവിയാതിരിക്കുക.
  • മറ്റുള്ളവര്‍ക്കുവേണ്ടണ്ടി ദുആയിരക്കുമ്പോള്‍ സ്വന്തത്തിനുവേ ണ്ടണ്ടി ദുആ ചെയ്തുകൊണ്ട് തുടങ്ങുക.
  • സ്വന്തത്തോടൊപ്പം മാതാപിതാക്കള്‍ക്കുവേണ്ടിയും ദുആഅ് ചെയ്യുക.
  • സ്വന്തത്തോടൊപ്പം വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും വേണ്ടി ദുആഅ് ചെയ്യുക.
  • സാധ്യമെങ്കില്‍ വുദ്വൂഅ് ചെയ്യുക.
  • അല്ലാഹുവിന്‍റെ അത്യുത്തമ നാമങ്ങളേയോ(അസ്മാഉല്‍ ഹുസ്നാ) വിശേഷണങ്ങളേയോ(സ്വിഫാത്തുല്ലാഹ്), സ്വന്തം സല്‍ക്കര്‍മ്മങ്ങളേയോ മുന്‍നിര്‍ത്തി (വസ്വീലയാക്കി) ദുആഅ് ചെയ്യുക.
  • ജീവിച്ചിരിക്കുന്ന സ്വാലിഹായ മനുഷ്യരോടു ദുആ ചെയ്യു വാന്‍ ആവശ്യപ്പെടുക.
  • ഭക്ഷണം, പാനീയം, വസ്ത്രം, വാഹനം, തുടങ്ങി സമ്പാദ്യ ങ്ങളെല്ലാം ഹലാലായതാവുക.
  • എല്ലാ തെറ്റുകുറ്റങ്ങളില്‍ നിന്നും അകന്നു  കഴിയുക.