അടിയാറുകളുടെ ഉപജീവനം ഏറ്റെടുത്തു നിർവ്വഹിക്കുന്നവനും അവർക്കു മതിയായവനുമാണ്' അൽവകീൽ, അൽകഫീൽ എന്ന അല്ലാഹുവിന്റെ തിരുനാമം അറിയിക്കുന്ന ആശയം അൽവകീലിന് ഉളളതോടൊപ്പം അൽകാഫീ (പര്യാപ്തമായവൻ, മതിയായവൻ) എന്ന അർത്ഥവും അൽവകീൽ എന്ന നാമത്തിനുണ്ട്.
അഥവാ അൽകഫീൽ എന്ന നാമത്തിന്റെ തേട്ടത്തേക്കാൾ ആശയ ബാഹുല്യം അൽവകീൽ എന്ന നാമത്തിനുണ്ട്.
ഇബ്നു മൻളൂർ (റ) പറഞ്ഞു: അല്ലാഹുവിന്റെ നാമങ്ങളിൽ പെട്ടതാണ് അൽവകീൽ. അടിയാറുകളുടെ ഉപജീവനം നില
നിർത്തുകയും (അൽമുകീം) സംരക്ഷിക്കുകയും (അൽകഫീൽ) ചെയ്യുന്നവനാണ് അൽവകീൽ... അബൂഇസ്വ്ഹാക്വ്'പറഞ്ഞു: അല്ലാഹു
വിന്റെ വിശേഷണത്തിൽ അൽവകീൽ എന്നാൽ താൻ സൃഷ്ടിച്ച മുഴുവൻപടപ്പുകളേയും നിലനിർത്തൽഏറ്റെടുത്തവൻ എന്നതാണ്.
വിശുദ്ധ ക്വുർആനിൽ ഈ തിരുനാമം പതിനാലു തവണ വന്നിട്ടുണ്ട്.
അൽവകീൽ എന്ന തിരുനാമം ഹദീഥിലും വന്നിട്ടുണ്ട്. ഇബ്നു അബ്ബാസിൽ (റ) നിന്ന് നിവേദനം. തീയിലെറിയപ്പെട്ടപ്പോൾ ഇബ്റാഹീം ഇപ്രകാരം പ്രഖ്യാപിക്കുകയുണ്ടായി.
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ
മക്കാ മുശ്രിക്കുകൾ ആക്രമിക്കാൻ വരുന്നത് അറിഞ്ഞപ്പോൾ മുഹമ്മദ് നബി (സ്വ) യും ഇതു പറയുകയുണ്ടായി. (ബുഖാരി)
ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدۡ جَمَعُواْ لَكُمۡ فَٱخۡشَوۡهُمۡ فَزَادَهُمۡ إِيمَٰنٗا وَقَالُواْ حَسۡبُنَا ٱللَّهُ وَنِعۡمَ ٱلۡوَكِيلُ
ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്ദ്ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്ക്ക് അല്ലാഹു മതി. ഭരമേല്പിക്കുവാന് ഏറ്റവും നല്ലത് അവനത്രെ. (ക്വുർആൻ 3: 173)
അടിയാറുകൾ ആരായാലും അവരുടെ ഉപജീവനം ഏറ്റെടുത്തു നിർവ്വഹിക്കുന്നവൻ എന്ന അർത്ഥത്തിൽ അതിന്റെ തേട്ടം പൊതുവിലാണ്.
ذَٰلِكُمُ ٱللَّهُ رَبُّكُمۡۖ لَآ إِلَٰهَ إِلَّا هُوَۖ خَٰلِقُ كُلِّ شَيۡءٖ فَٱعۡبُدُوهُۚ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ
അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു. (ക്വുർആൻ 6:102)
ഇയാള്ക്ക് ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക് വരികയോ ചെയ്യാത്തതെന്ത് എന്ന് (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക് നല്കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത് നീ വിട്ടുകളയുകയും, അതിന്റെ പേരില്‍ നിനക്ക് മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം.എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാ കാര്യത്തിന്റെയും സംരക്ഷണമേറ്റവനാകുന്നു. (ക്വുർആൻ 11:12)
അല്ലാഹുവിൽ അഭയം തേടുകയും അവനെ ആശ്രയിക്കുകയും ചെയ്യുന്ന വിശ്വാസികൾക്ക് സംരക്ഷകനും മതിയായവനുമാണ്' എന്ന അർത്ഥത്തിൽ അതിന്റെ തേട്ടം പ്രത്യേകമാണ്. അഥവാ അവനിൽ തവക്കുലാക്കുന്ന വിശ്വാസികൾക്ക് മാത്രമാണ്.
وَيَقُولُونَ طَاعَةٌ فَإِذَا بَرَزُوا مِنْ عِندِكَ بَيَّتَ طَائِفَةٌ مِّنْهُمْ غَيْرَ الَّذِي تَقُولُ ۖ وَاللَّهُ يَكْتُبُ مَا يُبَيِّتُونَ ۖ فَأَعْرِضْ عَنْهُمْ وَتَوَكَّلْ عَلَى اللَّهِ ۚ وَكَفَىٰ بِاللَّهِ وَكِيلًا
അവര്‍ പറയും: ഞങ്ങളിതാ അനുസരിച്ചിരിക്കുന്നു എന്ന്. എന്നിട്ടവര്‍ നിന്റെ അടുക്കല്‍ നിന്ന് പുറത്ത് പോയാല്‍ അവരില്‍ ഒരു വിഭാഗം തങ്ങള്‍ പുറത്ത് പറയുന്നതിന് വിപരീതമായി രാത്രിയില്‍ ഗൂഢാലോചന നടത്തുന്നു. അവര്‍ രാത്രി ഗൂഢാലോചന നടത്തുന്നതെല്ലാം അല്ലാഹു രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആകയാല്‍ നീ അവരെ വിട്ട് തിരിഞ്ഞുകളയുക. എന്നിട്ട് അല്ലാഹുവെ ഭരമേല്പിക്കുക. ഭരമേല്പിക്കപ്പെടുന്നവനായി അല്ലാഹു മതി. (ക്വുർആൻ 4: 81)
الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ
ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ ( സൈന്യത്തെ ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്ദ്ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്ക്ക് അല്ലാഹു മതി. ഭരമേല്പിക്കുവാന് ഏറ്റവും നല്ലത് അവനത്രെ. (ക്വുർആൻ 3: 173)
അൽവകീലായ അല്ലാഹുവിൽ വല്ലവനും യഥാവിധം തവക്കുലാക്കിയാൽ ആ മനുഷ്യന്റെ കാര്യങ്ങൾ നേരെയാക്കുവാനും ഉപജീവനത്തിനും സംരക്ഷണത്തിനും അല്ലാഹുമതി.
وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ إِنَّ اللَّهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا
അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്കുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭരമേല്പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്പെടുത്തിയിട്ടുണ്ട്. (ക്വുർആൻ 65: 3)
അല്ലാഹുവാണ് യഥാർത്ഥ ആരാധനക്ക് അർഹനായവൻ അതിനാൽ അവനിൽ മാത്രം തവക്കുലാക്കുവാൻ അവൻ കൽപിച്ചു.
رَّبُّ الْمَشْرِقِ وَالْمَغْرِبِ لَا إِلَٰهَ إِلَّا هُوَ فَاتَّخِذْهُ وَكِيلًا
ഉദയസ്ഥാനത്തിന്റെയും, അസ്തമനസ്ഥാനത്തിന്റെയും രക്ഷിതാവാകുന്നു അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ ഭരമേല്‍പിക്കപ്പെടേണ്ടവനായി അവനെ സ്വീകരിക്കുക. (ക്വുർആൻ 73:9)
അല്ലാഹു അല്ലാത്തവരിൽ തവക്കുലാക്കുന്നത് അവൻ വിരോധിച്ചു.
وَآتَيْنَا مُوسَى الْكِتَابَ وَجَعَلْنَاهُ هُدًى لِّبَنِي إِسْرَائِيلَ أَلَّا تَتَّخِذُوا مِن دُونِي وَكِيلًا
മൂസായ്ക്ക് നാം വേദഗ്രന്ഥം നല്കുകയും, അതിനെ നാം ഇസ്രായീല്‍ സന്തതികള്‍ക്ക് മാര്‍ഗദര്‍ശകമാക്കുകയും ചെയ്തു. എനിക്കു പുറമെ യാതൊരു കൈകാര്യകര്ത്താവിനെയും നിങ്ങള്‍ സ്വീകരിക്കരുത് എന്ന് (അനുശാസിക്കുന്ന വേദഗ്രന്ഥം). (ക്വുർആൻ 17: 2)
അല്ലാഹുവിൽമാത്രം തവക്കുലാക്കൽ ഈമാനിന്റെ തെളിവും തേട്ടവുമാണെന്ന് അവൻ അറിയിച്ചു.
وَقَالَ مُوسَىٰ يَا قَوْمِ إِن كُنتُمْ آمَنتُم بِاللَّهِ فَعَلَيْهِ تَوَكَّلُوا إِن كُنتُم مُّسْلِمِينَ
മൂസാ പറഞ്ഞു: എന്റെ ജനങ്ങളേ,നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ അവന്റെ മേല്‍ നിങ്ങള്‍ ഭരമേല്പിക്കുക- നിങ്ങള്‍ അവന്ന് കീഴ്പെട്ടവരാണെങ്കില്‍. (ക്വുർആൻ 10: 84)
ദൈവഭയമുള്ളവരില്‍ പെട്ട, അല്ലാഹു അനുഗ്രഹിച്ച രണ്ടുപേര്‍ പറഞ്ഞു: നിങ്ങള്‍ അവരുടെ നേര്‍ക്ക് കവാടം കടന്നങ്ങ് ചെല്ലുക. അങ്ങനെ നിങ്ങള്‍ കടന്ന് ചെന്നാല്‍ തീര്ച്ചയായും നിങ്ങള്‍ തന്നെയായിരിക്കും ജയിക്കുന്നത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവില്‍ നിങ്ങള്‍ ഭരമേല്പിക്കുക. (ക്വുർആൻ 5: 23)
അല്ലാഹുവിൽ മാത്രം തവക്കുലാക്കൽ വിശ്വാസികളുടെ വിശേഷണമാണെന്ന് അവൻ അറിയിച്ചു.
إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. (ക്വുർആൻ 8: 2)
അല്ലാഹുവിൽ മാത്രം തവക്കുലാക്കുന്നവരെ അവൻ ഇഷ്ടപ്പെടുന്നു.
فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ ۖ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ ۚ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ
( നബിയേ, ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൌമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്പിക്കുക. തന്നില്‍ ഭരമേല്പിക്കുന്നവരെ തീര്ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്. (ക്വുർആൻ 3: 159)
അല്ലാഹുവിൽ മാത്രം തവക്കുലാക്കുന്നവർക്ക് മഹത്തായ പ്രതിഫലമാണ് അവൻ ഒരുക്കിയിരിക്കുന്നത്.
فَمَا أُوتِيتُم مِّن شَيْءٍ فَمَتَاعُ الْحَيَاةِ الدُّنْيَا ۖ وَمَا عِندَ اللَّهِ خَيْرٌ وَأَبْقَىٰ لِلَّذِينَ آمَنُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
നിങ്ങള്‍ക്ക് വല്ലതും നല്കപ്പെട്ടിട്ടുണ്ടെങ്കില് അത് ഐഹികജീവിതത്തിലെ ( താല്ക്കാലിക ) വിഭവം മാത്രമാകുന്നു. അല്ലാഹുവിന്റെ പക്കലുള്ളത് കൂടുതല്‍ ഉത്തമവും കൂടുതല്‍ നീണ്ടുനില്‍ക്കുന്നതുമാകുന്നു. വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്പിക്കുകയും ചെയ്തവര്ക്കുള്ളതത്രെ അത്. (ക്വുർആൻ 42: 36)
അല്ലാഹുവിൽ മാത്രം തവക്കുലാക്കിയുളള ജീവിതമായിരുന്നു എല്ലാ നബിമാരുടേതും. തൽവിഷയത്തിൽ ചില ഹദീഥുകൾ നാം മനസിലാക്കിയല്ലോ. ഏതാനും നബിമാരുടെ പ്രഖ്യാപനങ്ങൾ കൂടി ഇവിടെ നൽകുന്നു.
നൂഹ് നബിയുടെ പ്രഖ്യാപനം
وَاتْلُ عَلَيْهِمْ نَبَأَ نُوحٍ إِذْ قَالَ لِقَوْمِهِ يَا قَوْمِ إِن كَانَ كَبُرَ عَلَيْكُم مَّقَامِي وَتَذْكِيرِي بِآيَاتِ اللَّهِ فَعَلَى اللَّهِ تَوَكَّلْتُ فَأَجْمِعُوا أَمْرَكُمْ وَشُرَكَاءَكُمْ ثُمَّ لَا يَكُنْ أَمْرُكُمْ عَلَيْكُمْ غُمَّةً ثُمَّ اقْضُوا إِلَيَّ وَلَا تُنظِرُونِ
( നബിയേ, ) നീ അവര്‍ക്ക് നൂഹിനെപ്പറ്റിയുള്ള വിവരം ഓതികേള്പിക്കുക. അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്ഭം: എന്റെ ജനങ്ങളേ, എന്റെ സാന്നിദ്ധ്യവും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള എന്റെ ഉല്ബോധനവും നിങ്ങള്‍ക്ക് ഒരു വലിയ ഭാരമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്റെ മേല്‍ ഞാനിതാ ഭരമേല്പിച്ചിരിക്കുന്നു. എന്നാല്‍ നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള്‍ പങ്കാളികളാക്കിയവരും കൂടി തീരുമാനിച്ചുറപ്പിച്ചു കൊള്ളൂ. പിന്നെ നിങ്ങളുടെ കാര്യത്തില്‍ ( തീരുമാനത്തില്‍ ) നിങ്ങള്‍ക്ക് ഒരു അവ്യക്തതയും ഉണ്ടായിരിക്കരുത്. എന്നിട്ട് എന്റെ നേരെ നിങ്ങള്‍ ( ആ തീരുമാനം ) നടപ്പില്‍ വരുത്തൂ. എനിക്ക് നിങ്ങള്‍ ഇടതരികയേ വേണ്ട. (ക്വുർആൻ 10: 71)
ഹൂദ് നബിയുടെ പ്രഖ്യാപനം
إِن نَّقُولُ إِلَّا اعْتَرَاكَ بَعْضُ آلِهَتِنَا بِسُوءٍ ۗ قَالَ إِنِّي أُشْهِدُ اللَّهَ وَاشْهَدُوا أَنِّي بَرِيءٌ مِّمَّا تُشْرِكُونَ. مِن دُونِهِ ۖ فَكِيدُونِي جَمِيعًا ثُمَّ لَا تُنظِرُونِ. إِنِّي تَوَكَّلْتُ عَلَى اللَّهِ رَبِّي وَرَبِّكُم ۚ مَّا مِن دَابَّةٍ إِلَّا هُوَ آخِذٌ بِنَاصِيَتِهَا ۚ إِنَّ رَبِّي عَلَىٰ صِرَاطٍ مُّسْتَقِيمٍ
ഞങ്ങളുടെ ദൈവങ്ങളില്‍ ഒരാള്‍ നിനക്ക് എന്തോ ദോഷബാധ ഉളവാക്കിയിരിക്കുന്നു എന്ന് മാത്രമാണ് ഞങ്ങള്ക്ക് പറയാനുള്ളത്. ഹൂദ് പറഞ്ഞു: നിങ്ങള്‍ പങ്കാളികളായി ചേര്ക്കുന്ന യാതൊന്നുമായും എനിക്ക് ബന്ധമില്ല എന്നതിന് ഞാന്‍ അല്ലാഹുവെ സാക്ഷി നിര്ത്തുന്നു. ( നിങ്ങളും ) അതിന്ന് സാക്ഷികളായിരിക്കുക. അല്ലാഹുവിന് പുറമെ. അതുകൊണ്ട് നിങ്ങളെല്ലാവരും കൂടി എനിക്കെതിരില്‍ തന്ത്രം പ്രയോഗിച്ച് കൊള്ളുക. എന്നിട്ട് നിങ്ങള്‍ എനിക്ക് ഇടതരികയും വേണ്ട. എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന്റെ മേല്‍ ഞാനിതാ ഭരമേല്പിച്ചിരിക്കുന്നു. യാതൊരു ജന്തുവും അവന്‍ അതിന്റെ നെറുകയില്‍ പിടിക്കുന്ന ( നിയന്ത്രിക്കുന്ന ) തായിട്ടില്ലാതെയില്ല. തീര്ച്ചയായും എന്റെ രക്ഷിതാവ് നേരായ പാതയിലാകുന്നു. (ക്വുർആൻ 11: 54, 55, 56)
ഇബ്റാഹീം നബിയുടെ പ്രഖ്യാപനം
ഇബ്നു അബ്ബാസിൽനിന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്നു. തീയിലെറിയപ്പെട്ടപ്പോൾ ഇബ്റാഹീയുടെ അവസാനത്തെ വാക്ക് 'ഇപ്രകാരമായിരുന്നു.
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ
യഅ്കൂബ് നബിയുടെ പ്രഖ്യാപനം
وَقَالَ يَا بَنِيَّ لَا تَدْخُلُوا مِن بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُّتَفَرِّقَةٍ ۖ وَمَا أُغْنِي عَنكُم مِّنَ اللَّهِ مِن شَيْءٍ ۖ إِنِ الْحُكْمُ إِلَّا لِلَّهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ الْمُتَوَكِّلُونَ
അദ്ദേഹം പറഞ്ഞു: എന്റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന് തടുക്കുവാന്‍ എനിക്കാവില്ല. വിധികര്ത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവന്റെ മേല്‍ ഞാന്‍ ഭരമേല്പിക്കുന്നു. അവന്റെ മേല്‍ തന്നെയാണ് ഭരമേല്പിക്കുന്നവര് ഭരമേല്പിക്കേണ്ടത്. (ക്വുർആൻ 12: 67)
ശുഐബ് നബിയുടെ പ്രഖ്യാപനം
قَالَ يَا قَوْمِ أَرَأَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّي وَرَزَقَنِي مِنْهُ رِزْقًا حَسَنًا ۚ وَمَا أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَا أَنْهَاكُمْ عَنْهُ ۚ إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ ۚ وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഞാന്‍ എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന്‍ എനിക്ക് അവന്റെ വകയായി ഉത്തമമായ ഉപജീവനം നല്കിയിരിക്കുകയുമാണെങ്കില്‍ ( എനിക്കെങ്ങനെ സത്യം മറച്ചു വെക്കാന്‍ കഴിയും. ) നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന് വിലക്കുകയും, എന്നിട്ട് നിങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല. എനിക്ക് സാധ്യമായത്ര നന്മവരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് ( അതിന് ) അനുഗ്രഹം ലഭിക്കുന്നത്. അവന്റെ മേലാണ് ഞാന്‍ ഭരമേല്പിച്ചിരിക്കുന്നത്. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു. (ക്വുർആൻ 11: 88)
മുഹമ്മദ് നബി(സ്വ)യുടെ പ്രഖ്യാപനം
وَمَا اخْتَلَفْتُمْ فِيهِ مِن شَيْءٍ فَحُكْمُهُ إِلَى اللَّهِ ۚ ذَٰلِكُمُ اللَّهُ رَبِّي عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
നിങ്ങള്‍ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതില്‍ തീര്പ്പുകല്പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ് എന്റെ രക്ഷിതാവായ അല്ലാഹു. അവന്റെ മേല്‍ ഞാന്‍ ഭരമേല്പിച്ചിരിക്കുന്നു. അവങ്കലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു. (ക്വുർആൻ 42: 10)
كَذَٰلِكَ أَرْسَلْنَاكَ فِي أُمَّةٍ قَدْ خَلَتْ مِن قَبْلِهَا أُمَمٌ لِّتَتْلُوَ عَلَيْهِمُ الَّذِي أَوْحَيْنَا إِلَيْكَ وَهُمْ يَكْفُرُونَ بِالرَّحْمَٰنِ ۚ قُلْ هُوَ رَبِّي لَا إِلَٰهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَإِلَيْهِ مَتَابِ
അപ്രകാരം നിന്നെ നാം ഒരു സമുദായത്തില്‍ ദൂതനായി നിയോഗിച്ചിരിക്കുന്നു. അതിന്നു മുമ്പ് പല സമുദായങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്. നിനക്ക് നാം ദിവ്യസന്ദേശമായി നല്‍കിയിട്ടുള്ളത് അവര്‍ക്ക് ഓതികേള്‍പിക്കുവാന്‍ വേണ്ടിയാണ് ( നിന്നെ നിയോഗിച്ചത്. ) അവരാകട്ടെ, പരമകാരുണികനായ ദൈവത്തില്‍ അവിശ്വസിക്കുന്നു. പറയുക: അവനാണ് എന്റെ രക്ഷിതാവ്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്റെ മേലാണ് ഞാന്‍ ഭരമേല്പിച്ചിരിക്കുന്നത്. അവനിലേക്കാണ് എന്റെ മടക്കം. (ക്വുർആൻ 13: 30)
ഒരു വ്യക്തി അൽവകീൽ എന്ന അല്ലാഹുവിന്റെ നാമം അറിയുകയും അതിന്റെ ആശയവും തേട്ടവും മനസിലാക്കുകയും ചെയ്താൽ അവൻ തന്നെയും തന്റെ മുഴുകാര്യങ്ങളെയും അല്ലാഹുവിൽ മാത്രമേ ഏൽപിക്കുകയുളളൂ. വിശ്വാസികൾ തവക്കുലാക്കുവാനുളള ഏതാനും ദുആഉകൾ താഴെ നൽകുന്നു.
വീട്ടിൽനിന്നു പുറപ്പെടുമ്പോൾ
ഒരാൾ തന്റെ വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ,
الله ، تَوَكَّلْتُ عَلَى الله ، لا حَوْلَ وَلا قُوَّةَ إِلا بالله
ഞാൻ "അല്ലാഹുവിന്റെ നാമത്തിൽ ഞാൻ പുറപ്പെടുന്നു, അല്ലാഹുവിൽ ഭരമേൽപ്പിച്ചിരിക്കുന്നു. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു കഴിവും ചലനശേഷിയുമില്ല.' എന്ന ദുആഅ് നിർവ്വഹിച്ചാലുളള ഫലവും മഹത്വവുമായി ബന്ധപ്പെട്ട്' അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: അന്നേരം അയാളോടു പറയപ്പെടും, (മറ്റുളളവരുടെ തിന്മയിൽനിന്ന് നീ തടയപ്പെട്ടു, നീ സംരക്ഷിക്കപ്പെട്ടു. നീ സന്മാർഗം സിദ്ധിച്ചവനായി, പിശാച് അവനിൽ നിന്ന് അകന്നു നിൽക്കും. എന്നിട്ട് മറ്റൊരു പിശാചിനോടു പറയും: നീ എങ്ങിനെ ഒരാളിലേക്ക് ചെല്ലും? തീർച്ചയായും അയാൾക്ക് സന്മാർഗം സിദ്ധിച്ചിരിക്കുന്നു. ഇതരരിൽനിന്നുള്ളതിന്മ അയാൾക്ക് തടയപ്പെട്ടിരിക്കുന്നു. അയാൾ സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു.'
കിടപ്പറ പ്രാപിക്കുമ്പോൾ
സുനനു അബീദാവൂദ്, ഹദീഥിനെ ഇബ്നുബാസ് തുഹ്ഫയിൽ ഹസനെന്നും അൽബാനി സ്വഹീഹെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.
കിടപ്പറ പ്രാപിക്കുന്നവൻ അവസാന വചനങ്ങളായി താഴെ വരുന്ന വചനങ്ങൾ ചൊല്ലുകയും ആരാവിൽ മരണപ്പെടുകയുമാണെങ്കിൽ ഫിത്വറത്തിലാണ്' (ഇസ്ലാമിലാണ്) അയാൾ മരണപ്പെടുകയെന്ന് നബിക്ക് ഉണർത്തി. ഈ വിഷയം ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.
اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ وَوَجَّهْتُ وَجْهِي إِلَيْكَ وَأَلْجَأْتُ ظَهْرِي إِلَيْكَ وَفَوَّضْتُ أَمْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لَا مَلْجَأَ وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ
അല്ലാഹുവേ, എന്റെ ശരീരത്തെ ഞാൻ നിന്നിലേക്ക് ഏൽപിക്കുകയും എന്റെ മുഖം നിന്നിലേക്ക് തിരിക്കുകയും എന്റെ മുതുകിനെ ഞാൻ നിന്നിലേക്ക് ചേർക്കുകയും എന്റെ കാര്യങ്ങൾ നിന്നിലർപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ പ്രതിഫലത്തെ ആഗ്രഹിച്ചുകൊണ്ടും നിന്റെ ശിക്ഷയെ ഭയന്നുകൊണ്ടുമാണത്. നിന്നിൽ നിന്ന് നിന്നിലേക്കല്ലാതെ രക്ഷയോ അഭയസ്ഥാനമോ ഇല്ല. നീ അവതരിപ്പിച്ച വേദത്തിലും നീ അയച്ച നിന്റെ നബിയിലും ഞാൻ വിശ്വസിച്ചിരിക്കുന്നു.