അൽമുക്തദിർ

അസ്സജ്ജാജ് (റ ) പറഞ്ഞു: കുദ്റതു കൊണ്ടുളള വിശേഷണത്തിൽ അഗാധാർത്ഥ പ്രയോഗമാണ്' (സ്വീഗതുൽമുബാലഗം) അൽമുക്വതദിർ. പദങ്ങളിൽ അധികമുണ്ടായാൽ അർത്ഥവും കൂടുമെന്നതാണ് അറബി ഭാഷയുടെ അടിസ്ഥാനം, ഇക്വതദൻ എന്നു താങ്കൾ പറയുമ്പോൾ പദത്തിലുളള വർദ്ധനവ് അർത്ഥത്തിലും കൂടുതലായുണ്ട്' എന്നാണ് അറിയിക്കുന്നത്.

ഇമാം അൽഖത്വാബി (റ ) പറഞ്ഞു: കഴിവ് സമ്പൂർണമായവനാണ് അൽമുക്വദിർ. അവനു യാതൊന്നും തടസ്സമാവുകയില്ല. പ്രതിരോധംകൊണ്ടും ശക്തികൊണ്ടും അവനിൽനിന്ന് മറയിടുകയുമില്ല.

അൽഹലീമി (റ) പറഞ്ഞു: തനിക്കു കഴിയുന്നത് പ്രവർത്തിക്കുന്നതിലൂടെ തന്റെ കുദ്റത്ത് പ്രകടിപ്പിക്കുന്നവനാകുന്നു അൽ മുക്വതദിർ. അല്ലാഹു നടപ്പിലാക്കിയതിൽനിന്ന് തീർച്ചയായും അവന്റെ ദറത്ത് പ്രകടമായിട്ടുണ്ട്; തനിക്കു കഴിയുന്ന ധാരാളം കാര്യങ്ങൾ അവൻ ചെയ്തിട്ടില്ലങ്കിലും ശരി. അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവനതു ചെയ്യുമായിരുന്നു. അതിനാൽ തന്നെ അൽമുക്വതദിർ എന്ന നാമത്തിന് അവൻ അർഹനായി.

വിശുദ്ധ ക്യുർആനിൽ അല്ലാഹുവിന് ഈ തിരുനാമം മൂന്നുതവണ ഏകവചന രൂപത്തിൽ വന്നിട്ടുണ്ട്.

{ وَٱضۡرِبۡ لَهُم مَّثَلَ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَآءٍ أَنزَلۡنَٰهُ مِنَ ٱلسَّمَآءِ فَٱخۡتَلَطَ بِهِۦ نَبَاتُ ٱلۡأَرۡضِ فَأَصۡبَحَ هَشِيمٗا تَذۡرُوهُ ٱلرِّيَٰحُۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ مُّقۡتَدِرًا }

(നബിയേ,) നീ അവര്‍ക്ക് ഐഹികജീവിതത്തിന്‍റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത് നിന്ന് നാം ഇറക്കിയ വെള്ളം പോലെ. അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്നുവളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. (അതുപോലെയത്രെ ഐഹികജീവിതം.) അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. (ക്വുർആൻ 18:45)

{ كَذَّبُواْ بِـَٔايَٰتِنَا كُلِّهَا فَأَخَذۡنَٰهُمۡ أَخۡذَ عَزِيزٖ مُّقۡتَدِرٍ }

അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ മുഴുവന്‍ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ പ്രതാപിയും കഴിവുറ്റവനുമായ ഒരുവന്‍ പിടികൂടുന്ന വിധം നാം അവരെ പിടികൂടി. (ക്വുർആൻ 54:42)

{ فِي مَقۡعَدِ صِدۡقٍ عِندَ مَلِيكٖ مُّقۡتَدِرِۭ }

സത്യത്തിന്‍റെ ഇരിപ്പിടത്തില്‍, ശക്തനായ രാജാവിന്‍റെ അടുക്കല്‍. (ക്വുർആൻ 54:55)

ഒരു തവണ ബഹുവചന രൂപത്തിലും വന്നിട്ടുണ്ട്.

{ أَوۡ نُرِيَنَّكَ ٱلَّذِي وَعَدۡنَٰهُمۡ فَإِنَّا عَلَيۡهِم مُّقۡتَدِرُونَ }

അഥവാ നാം അവര്‍ക്ക് താക്കീത് നല്‍കിയത് (ശിക്ഷ) നിനക്ക് നാം കാട്ടിത്തരികയാണെങ്കിലോ നാം അവരുടെ കാര്യത്തില്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. (ക്വുർആൻ 43:42)