القدير അൽക്വദീർ

القدير അൽക്വദീർ

ശെയ്ഖ് അസ്സഅദി (റ) പറഞ്ഞു: അൽക്വദീർ എന്നാൽ ക്യുദ്റത്ത് സമ്പൂർണമായവൻ എന്നതാണ്. അവന്റെ കുദ്റത്തു

കൊണ്ടാണ് സൃഷ്ടിലോകത്തിന് അവൻ ഉണ്മപകർന്നത്. അവന്റെ കുദ്റത്തുകൊണ്ടാണ് സൃഷ്ടിലോകത്തെ അവൻ നിയന്ത്രിക്കുന്നത്. അവന്റെ കുദ്റത്തുകൊണ്ടാണ് സൃഷ്ടിലോകത്തെ അവൻ ശരിപ്പെടുത്തുകയും ഭദ്രമാക്കുകയും ചെയ്തത്. അവന്റെ കുദ്റത്തുകൊണ്ട് അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അടിയാറുകളെ പ്രതിഫലത്തിനായി ഉയിർത്തെഴുന്നേൽപ്പിക്കുകയും സുകൃതവാന് തന്റെ സുകൃതത്തിനും തെറ്റു പ്രവർത്തിച്ചവനു തന്റെ തെറ്റിനും പ്രതിഫലമേകുന്നു. വല്ലതും ഉദ്ദേശിച്ചാൽ അതിനോട്' ഉണ്ടാകൂ എന്നു പറഞ്ഞാൽ അപ്പോൾ അതുണ്ടാകും. അങ്ങിനെയുള്ളവനാണ് അൽക്വദീർ. അവന്റെ കുദ്റത്തു കൊണ്ട് അവനുദ്ദേശിക്കുകയും തീരുമാനിക്കുകയും ചെയ്തതിനനുസരിച്ചു ഹൃദയങ്ങളെ അവൻ മാറ്റിമറിക്കുന്നു.

അൽഹലീമി (റ) പറഞ്ഞു: അൽക്വദീർ സമ്പൂർണമായ കഴിവുളളവനാണ്. അവന്റെ കുദ്റത്തിൽ ഒരു നിലക്കും ദുർബലത കലരില്ല.

വിശുദ്ധ ക്വുർആനിൽ അൽക്വീർ എന്ന അല്ലാഹുവിന്റെ തിരുനാമം നാൽപ്പത്തിയഞ്ചു തവണ വന്നിട്ടുണ്ട്.