ഇബ്നുൽഅഥീർ (റ) പറഞ്ഞു: അൽക്വാദിർ, അൽമുക്വതദിർ അൽക്വദീർ, എന്നിവ അല്ലാഹുവിന്റെ നാമങ്ങളിൽ പെട്ടതാണ്.
ക്വദം, യക്വ്ദിറു എന്നീ ക്രിയകളിൽനിന്നുളള ഇഫാഇലാണ് (കർത്തൃവാചി) അൽക്വാദിർ. അതിൽനിന്നുളള ഫഈൽ രൂപമാണ് അൽകദീർ. അത് അഗാധാർത്ഥ പ്രയോഗമാണ് സ്വീഗതുൽ (മുബാലഗഃ). മുക്വ്ദിർ എന്നതു ഇക്വതദം എന്നതിൽനിന്നുളള ഇഫാഇലാണ്. അതാകട്ടെ (മറ്റു രണ്ടു നാമങ്ങളേക്കാൾ) ആശയമറിയിക്കുന്ന രൂപമാണ്.
ഇമാം അൽഖത്വാബി (റ) പറഞ്ഞു: അല്ലാഹു താനുദ്ദേശിക്കുന്ന എല്ലാ കാര്യങ്ങൾക്കും ക്വാദിറാ (കഴിവുറ്റവനാ)ണെന്ന് തന്നെ വിശേഷിപ്പിച്ചിരിക്കുന്നു. അശക്തതയോ ക്ഷീണമോ അവനെ ബാധിക്കുകയില്ല. ചിലപ്പോൾ അൽക്വാദിർ എന്നത് ഒരു സംഗതിയെ കണക്കാക്കുന്നവൻ എന്ന അർത്ഥത്തിലുമാകാം...
അസ്സജ്ജാജി (റ) പറഞ്ഞു: അല്ലാഹു താനുദ്ദേശിക്കുന്നതിനു അൽക്വാദിറാ (കഴിവുറ്റവനാ) കുന്നു. അവനെ യാതൊന്നും
അശക്തമാക്കുകയോ അന്വേഷിക്കപ്പെടുന്നത് അവനു നഷ്ടപ്പെടുകയോ ഇല്ല. അല്ലാഹുവാകുന്നു അൽക്വാദിർ, അവനു അശക്തതയേൽക്കുകയില്ല. അവനു ഒന്നും നഷ്ടപ്പെടുകയുമില്ല.
അൽക്വാദിർ എന്ന തിരുനാമം പന്ത്രണ്ട് തവണ വിശുദ്ധ ക്വുർആനിൽ വന്നിട്ടുണ്ട്.
قُلْ هُوَ الْقَادِرُ : الأنعام: ٦٥
അതിൽ അഞ്ചു തവണ ബഹുവചന രൂപത്തിലാണ്.
فَقَدَرْنَا فَنِعْمَ الْقَدِرُونَ المرسلات: ۲۳