അൽഹക്ക്വ്
സത്തയിലും നാമങ്ങളിലും വിശേഷണങ്ങളിലും യാതൊരു സംശയവും സന്ദേഹവുമില്ലാത്തവനാരോ അവനാണ് അൽഹക്ക്വ്. സംശയാധീതമായി സ്ഥിരപ്പെട്ട യാഥാര്ത്ഥ്യമാണ് അല്ലാഹു. അവൻ്റെ നാമങ്ങളും വിശേഷണങ്ങളും പ്രവൃത്തികളും വാക്കുകളും ദീ നും പ്രവചനവും വാഗ്ദാനവും പരലോകവും വിധിയും തീരുമാ നവും സ്വര്ഗവും നരകവും നബിമാരും മുഹമ്മദ് നബി (സ്വ)യും എ ല്ലാം ഹക്ക്വാകുന്നു.
ഇമാം അൽഖത്വാബി (റ) പറഞ്ഞു: ഉണ്ടാവലും ഉണ്മയും സ്ഥിരപെട്ടവനാരോ അവനാണ് അൽഹക്ക്വ്.
അൽഹലീമി (റ) പറഞ്ഞു: നിരാകരിക്കൽ സാധ്യമാകാത്ത തും സ്ഥിരീകരിക്കലും അംഗീകരിക്കലും അനിവാര്യമായതുമാണ് അൽഹക്ക്വ്. അനിവാര്യമായും അംഗീകരിക്കുവാന് ഏറ്റവും അർ ഹമായത് അല്ലാഹുവിൻ്റെ ഉണ്മയാണ്. അത് നിഷേധിക്കുവാന് സാധിക്കുകയില്ല.
ഹക്ക്വായ ഇലാഹും റബ്ബും അല്ലാഹു മാത്രമാകുന്നു. ആരാധന അവന്നു മാത്രമേ ആകാവൂ. അവനൊഴികെയുള്ള ആരാധ്യന്മാരെല്ലാം ബാത്വിലാകുന്നു. വ്യക്തമായ തെളിവുകളും തെളിഞ്ഞ രേഖകളുമാണ് അല്ലാഹു അവൻ്റെ ഹക്ക്വായ ആരാധ്യതക്കു നിരത്തിയിട്ടുള്ളത്.
قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ. فَذَٰلِكُمُ اللَّهُ رَبُّكُمُ الْحَقُّ ۖ فَمَاذَا بَعْدَ الْحَقِّ إِلَّا الضَّلَالُ ۖ فَأَنَّىٰ تُصْرَفُونَ
പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? അവനാണ് നിങ്ങളുടെ യഥാര്‍ത്ഥ രക്ഷിതാവായ അല്ലാഹു. എന്നിരിക്കെ യഥാര്‍ത്ഥമായുള്ളതിന് പുറമെ വഴികേടല്ലാതെ എന്താണുള്ളത്? അപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്? (ക്വുർആൻ 10: 31,32)
قُلْ هَلْ مِن شُرَكَائِكُم مَّن يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ ۚ قُلِ اللَّهُ يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ ۖ فَأَنَّىٰ تُؤْفَكُونَ. قُلْ هَلْ مِن شُرَكَائِكُم مَّن يَهْدِي إِلَى الْحَقِّ ۚ قُلِ اللَّهُ يَهْدِي لِلْحَقِّ ۗ أَفَمَن يَهْدِي إِلَى الْحَقِّ أَحَقُّ أَن يُتَّبَعَ أَمَّن لَّا يَهِدِّي إِلَّا أَن يُهْدَىٰ ۖ فَمَا لَكُمْ كَيْفَ تَحْكُمُونَ
( നബിയേ, ) പറയുക: സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തവരുടെ കൂട്ടത്തിലുണ്ടോ? പറയുക: അല്ലാഹുവാണ് സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നത്. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്? ( നബിയേ, ) പറയുക: സത്യത്തിലേക്ക് വഴി കാട്ടുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തവരുടെ കൂട്ടത്തിലുണ്ടോ? പറയുക: അല്ലാഹുവത്രെ സത്യത്തിലേക്ക് വഴി കാട്ടുന്നത്. ആകയാല്‍ സത്യത്തിലേക്ക് വഴി കാണിക്കുന്നവനാണോ, അതല്ല, ആരെങ്കിലും വഴി കാണിച്ചെങ്കിലല്ലാതെ നേര്‍മാര്‍ഗം പ്രാപിക്കാത്തവനാണോ പിന്തുടരാന്‍ കൂടുതല്‍ അര്‍ഹതയുള്ളവന്‍? അപ്പോള്‍ നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയാണ് നിങ്ങള്‍ വിധി കല്‍പിക്കുന്നത്? (ക്വുർആൻ 10: 34, 35)
ذَٰلِكَ بِأَنَّ اللَّهَ يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَأَنَّ اللَّهَ سَمِيعٌ بَصِيرٌ. ذَٰلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ هُوَ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ. أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاءِ مَاءً فَتُصْبِحُ الْأَرْضُ مُخْضَرَّةً ۗ إِنَّ اللَّهَ لَطِيفٌ خَبِيرٌ. لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَإِنَّ اللَّهَ لَهُوَ الْغَنِيُّ الْحَمِيدُ. أَلَمْ تَرَ أَنَّ اللَّهَ سَخَّرَ لَكُم مَّا فِي الْأَرْضِ وَالْفُلْكَ تَجْرِي فِي الْبَحْرِ بِأَمْرِهِ وَيُمْسِكُ السَّمَاءَ أَن تَقَعَ عَلَى الْأَرْضِ إِلَّا بِإِذْنِهِ ۗ إِنَّ اللَّهَ بِالنَّاسِ لَرَءُوفٌ رَّحِيمٌ. وَهُوَ الَّذِي أَحْيَاكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۗ إِنَّ الْإِنسَانَ لَكَفُورٌ
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് രാവിനെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാവില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നത്. അല്ലാഹുവാണ് എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവന്‍. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതുതന്നെയാണ് നിരര്‍ത്ഥകമായിട്ടുള്ളത്. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍. അല്ലാഹു ആകാശത്ത് നിന്ന് വെള്ളമിറക്കിയിട്ട് അതുകൊണ്ടാണ് ഭൂമി പച്ചപിടിച്ചതായിത്തീരുന്നത് എന്ന് നീ മനസ്സിലാക്കിയിട്ടില്ലേ? തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. അവന്റേതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു. അല്ലാഹു നിങ്ങള്‍ക്ക് ഭൂമിയിലുള്ളതെല്ലാം കീഴ്പെടുത്തി തന്നിരിക്കുന്നു എന്ന് നീ മനസ്സിലാക്കിയില്ലേ? അവന്‍റെ കല്‍പന പ്രകാരം കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിനെയും ( അവന്‍ കീഴ്പെടുത്തി തന്നിരിക്കുന്നു. ) അവന്‍റെ അനുമതി കൂടാതെ ഭൂമിയില്‍ വീണുപോകാത്ത വിധം ഉപരിലോകത്തെ അവന്‍ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നു. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ ദയയുള്ളവനും കരുണയുള്ളവനുമാകുന്നു. അവനാണ് നിങ്ങളെ ജീവിപ്പിച്ചവന്‍. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കും. പിന്നെയും അവന്‍ നിങ്ങളെ ജീവിപ്പിക്കുംഠീര്‍ച്ചയായും മനുഷ്യന്‍ ഏറെ നന്ദികെട്ടവന്‍ തന്നെയാകുന്നു. (ക്വുർആൻ 22: 61 66)
ഉപരിയിൽ നൽകിയ വചനങ്ങളിൽ അല്ലഹുവിൻ്റെ യഥാർത്ഥ ആരാധ്യതക്കുള്ള തെളിവുകളിൽ ചിലത് ഇപ്രകാരം മനസിലാക്കാം. അല്ലാഹു,
- ആകാശ ഭൂമികളില്നിന്നും ഉപജീവനം നല്കുന്നു.
- കേൾവിയും കാഴ്ചയും അധീനപ്പെടുത്തുന്നു.
- ജീവനില്ലാത്തതിൽ നിന്ന് ജീവനുള്ളതും ജീവനുള്ളതിൽ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നു.
- കാര്യങ്ങൾനിയന്ത്രിക്കുന്നു.
- സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത് ആവർത്തിക്കുകയും ചെയ്യുന്നു.
- സത്യത്തിലേക്ക് വഴികാട്ടുന്നു.
- മനുഷ്യരെ മരിപ്പിക്കുന്നു.
- രാവിനെ പകലിൽ പ്രവേശിപ്പിക്കുകയും, പകലിനെ രാവിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു.
- എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നു.
- ആകാശത്തു നിന്ന് വെള്ളമിറക്കിയിട്ട് ഭൂമി പച്ചപിടിച്ചതാക്കിത്തീർക്കുന്നു.
- ആകാശങ്ങളിലും ഭൂമിയിലുമുള്ളതിനെ ഉടമപ്പെടുത്തുന്നു.
- ഭൂമിയിലുള്ളതെല്ലാം കീഴ്പെടുത്തി നൽകിയിരിക്കുന്നു.
- കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിനെ കീഴ്പെടുത്തി തന്നിരിക്കുന്നു.
- ഭൂമിയിൽ വീണുപോകാത്ത വിധം ഉപരിലോകത്തെ പിടിച്ചു നിർത്തുന്നു.
ഹക്ക്വായ അല്ലാഹു ഹക്ക്വിനെ ഇഷ്ടപ്പെടുന്നു. അവന് ഹക്ക്വുകൊണ്ട് കല്പിക്കുന്നു. ഹക്ക്വ് ജനങ്ങൾക്കു വെളിപ്പെടുത്തുകയും വ്യക്തമാക്കുകയും ചെയ്യുന്നു. അതിൽ ഒട്ടും ലജ്ജയില്ലാത്തവനാകുന്നു അവൻ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتَ النَّبِيِّ إِلَّا أَن يُؤْذَنَ لَكُمْ إِلَىٰ طَعَامٍ غَيْرَ نَاظِرِينَ إِنَاهُ وَلَٰكِنْ إِذَا دُعِيتُمْ فَادْخُلُوا فَإِذَا طَعِمْتُمْ فَانتَشِرُوا وَلَا مُسْتَأْنِسِينَ لِحَدِيثٍ ۚ إِنَّ ذَٰلِكُمْ كَانَ يُؤْذِي النَّبِيَّ فَيَسْتَحْيِي مِنكُمْ ۖ وَاللَّهُ لَا يَسْتَحْيِي مِنَ الْحَقِّ ۚ وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِن وَرَاءِ حِجَابٍ ۚ ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ وَمَا كَانَ لَكُمْ أَن تُؤْذُوا رَسُولَ اللَّهِ وَلَا أَن تَنكِحُوا أَزْوَاجَهُ مِن بَعْدِهِ أَبَدًا ۚ إِنَّ ذَٰلِكُمْ كَانَ عِندَ اللَّهِ عَظِيمًا
സത്യവിശ്വാസികളേ, ഭക്ഷണത്തിന് ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്. അത് ( ഭക്ഷണം ) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് ( അത് പറയാന്‍ ) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് ( നബിയുടെ ഭാര്യമാരോട് ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്. അല്ലാഹുവിന്‍റെ ദൂതന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല. അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു. (ക്വുർആൻ 33: 53)
إِنَّ اللَّهَ لَا يَسْتَحْيِي أَن يَضْرِبَ مَثَلًا مَّا بَعُوضَةً فَمَا فَوْقَهَا ۚ فَأَمَّا الَّذِينَ آمَنُوا فَيَعْلَمُونَ أَنَّهُ الْحَقُّ مِن رَّبِّهِمْ ۖ وَأَمَّا الَّذِينَ كَفَرُوا فَيَقُولُونَ مَاذَا أَرَادَ اللَّهُ بِهَٰذَا مَثَلًا ۘ يُضِلُّ بِهِ كَثِيرًا وَيَهْدِي بِهِ كَثِيرًا ۚ وَمَا يُضِلُّ بِهِ إِلَّا الْفَاسِقِينَ
ഏതൊരു വസ്തുവേയും ഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല; തീര്‍ച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാല്‍ വിശ്വാസികള്‍ക്ക് അത് തങ്ങളുടെ നാഥന്റെപക്കല്‍നിന്നുള്ള സത്യമാണെന്ന് ബോധ്യമാകുന്നതാണ്. സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുകയാണ് ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന്‍ പിഴവിലാക്കുന്നു. ധാരാളം പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അധര്‍മ്മകാരികളല്ലാത്ത ആരെയും അത് നിമിത്തം അവന്‍ പിഴപ്പിക്കുകയില്ല. (ക്വുർആൻ 2: 26)
വിശുദ്ധക്വുർആനിൽ അൽഹക്ക്വ് എന്ന തിരുനാമം പത്തു സ്ഥലങ്ങളിൽ വന്നിട്ടുണ്ട്.
ഒരു ദുആഅ്
അല്ലാഹു ഹക്ക്വാണെന്നതു സമ്മതിച്ചും അംഗീകരിച്ചുമാ യിരുന്നു നബി (സ്വ) രാത്രിയിലുള്ള തൻ്റെ നമസ്കാരം ആരംഭിച്ചിരു ന്നത്. ഇബ്നു അബ്ബാസില്നിന്ന് ഇമാം ബുഖാരിയും മുസ്ലിമും നിവേദനം ചെയ്യുന്ന ഹദീഥിൽ ഇപ്രകാരമുണ്ട്:
اللَّهُمَّ لَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ لَكَ مُلْكُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ وَلَكَ الْحَمْدُ أَنْتَ مَلِكُ السَّمَوَاتِ وَالْأَرْضِ وَلَكَ الْحَمْدُ أَنْتَ الْحَقُّ وَوَعْدُكَ الْحَقُّ وَلِقَاؤُكَ حَقٌّ وَقَوْلُكَ حَقٌّ وَالْجَنَّةُ حَقٌّ وَالنَّارُ حَقٌّ وَالنَّبِيُّونَ حَقٌّ وَمُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَقٌّ وَالسَّاعَةُ حَقٌّ اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ وَإِلَيْكَ حَاكَمْتُ فَاغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لَا إِلَهَ إِلَّا أَنْتَ أَوْ لَا إِلَهَ غَيْرُكَ
അല്ലാഹുവേ, നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. നീ വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും നിയന്തവാകുന്നു. നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും ആധിപത്യം നിനക്കു മാത്രമാകുന്നു. നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. നീ വാനങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവയുടേയും നൂറാ (പ്രകാശമാ) കുന്നു.
നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. നീയാകുന്നു വാനങ്ങളുടേയും ഭൂമിയുടേയും രാജാവ്.
നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. നീ ഹക്ക്വാ (സത്യമാ) കുന്നു. നിൻ്റെ വാഗ്ദാനം ഹക്ക്വാകുന്നു. നിന്നെ ക ണ്ടുമുട്ടൽ ഹക്ക്വാകുന്നു. നിൻ്റെ വചനം ഹക്ക്വാകുന്നു. സ്വര്ഗം ഹക്ക്വാകുന്നു. നരകം ഹക്ക്വാകുന്നു. നബിമാർ ഹക്ക്വാകുന്നു. മുഹമ്മദ് (സ്വ) ഹക്ക്വാകുന്നു. അന്ത്യനാളും ഹക്ക്വാകുന്നു.
അല്ലാഹുവേ, നിനക്കുമാത്രം ഞാൻ സമർപ്പിച്ചു. നിന്നെ ഞാൻ വിശ്വസിച്ചംഗീകരിച്ചു. നിന്നിൽ മാത്രം ഞാൻ തവക്കുലാക്കി. നിന്നിലേക്കുമാത്രം ഞാൻ തൗബഃ ചെയ്തു മടങ്ങി. നിനക്കായി ഞാൻ തർക്കിച്ചു. നിന്നിലേക്കുമാത്രം ഞാൻ വിധിതേടി.
അതിനാൽ, ഞാൻ മുന്തിച്ചു ചെയ്തതും പിന്തിച്ചു ചെയ്തതും രഹസ്യമാക്കിയതും പരസ്യമാക്കിയതും നീ എനിക്കു പൊറുത്തുതരേണമേ. നീയാണ് മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും. നീയല്ലാതെ യഥാർത്ഥ ആരാധ്യനില്ല. അഥവാ നീ ഒഴികെ യഥാർത്ഥ ആരാധ്യനില്ല.