സൂറത്തുർറഅ്ദ് ഒമ്പതാം ആയത്തിൻ്റെ തഫ്സീറിൽ ഇമാം ഇബ്നു കഥീർ (റ) പറഞ്ഞു: അൽമുതആൽ അഥവാ എല്ലാ വസ്തുക്കളുടേയും മീതെയായവൻ. അവൻ അറിവുകൊണ്ട് എല്ലാ വസ്തുക്കളേയും ഉൾകൊണ്ടിരിക്കുന്നു. എല്ലാ വസ്തുക്കളേയും അടക്കിവാണിരിക്കുന്നു. അതിനാൽ എല്ലാ പിരടികളും അവന് കീഴ്പെട്ടിരിക്കുന്നു. എല്ലാ ദാസന്മാരും സ്വമനസ്സാലും നിർബന്ധിതരായിട്ടും അവന് അടിപ്പെട്ടിരിക്കുന്നു.
വിശുദ്ധക്വുർആനിൽ ഒരിടത്ത് അൽമുതആൽ എന്ന അല്ലാഹുവിൻ്റെ തിരുനാമം വന്നിട്ടുണ്ട്. സൂറത്തുർറഅ്ദിലെ ഒമ്പതാം ആയത്തിൽ.
عَالِمُ الْغَيْبِ وَالشَّهَادَةِ الْكَبِيرُ الْمُتَعَالِ
അദൃശ്യത്തേയും ദൃശ്യത്തേയും അറിയുന്നവനും മഹാനും ഉന്നതനുമാകുന്നു അവൻ. (ക്വുർആൻ. 13: 9)
ഹദീഥിലും അൽമുതആൽ എന്ന തിരുനാമം വന്നിട്ടുണ്ട്.
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അദ്ദേഹം പറഞ്ഞു:
قَرَأَ رَسُولُ اللَّهِ ﷺ هَذِهِ الآيَةَ وَهُوَ عَلَى المِنْبَرِ: ﭽﯰ ﯱ ﯲﯳ ﯴ ﯵ ﯶ ﯷﭼ يَقُولُ اللَّهُ عَزَّ وَجَلَّ أَنَا الجَبَّارُ أَنَا الـمُتَكَبِّرُ أَنَا الـمَلِكُ أَنَا الـمُتَعَالِ يُمَجِّدُ نَفْسَهُ ، قَالَ فَجَعَلَ رَسُولُ اللَّهِ ﷺ يُرَدِّدُهَا حَتَّى رَجَفَ بِهِ المِنْبَرُ حَتَّى ظَنَنَّا أَنَّهُ سَيَخِرُّ بِهِ.
അല്ലാഹുവിൻ്റെ റസൂൽ ﷺ മിമ്പറിൽ,
وَالسَّمَاوَاتُ مَطْوِيَّاتٌ بِيَمِينِهِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ
എന്ന ആയത്ത് പാരായണം ചെയ്തു. തിരുമേനി ﷺ പറഞ്ഞു: അല്ലാഹു പറയും ഞാനാണ് അൽജബ്ബാർ, ഞാനാണ് അൽമു തകബ്ബിർ, ഞാനാണ് അൽമലിക്, ഞാനാണ് അൽമുതആൽ; അല്ലാഹു സ്വന്തത്തെ പുകഴ്ത്തും. മിമ്പർ തിരുമേനി ﷺ യേയും കൊണ്ട് വിറകൊള്ളുവോളം അല്ലാഹുവിൻ്റെ റസൂൽ ﷺ ഇത് ആവർത്തിച്ചുകൊണ്ടേയിരുന്നു. എത്രത്തോളമെന്നാൽ മിമ്പർ തിരുമേനി ﷺ യേയും കൊണ്ട് വീഴുമെന്നു ഞങ്ങൾ വിചാരിച്ചു.