അൽ അസ്മാഉൽ ഹുസ്‌ന ഭാഗം: 47 നാമം: 31-  الوَاسِعُ  (അല്‍വാസിഅ്)

അൽ അസ്മാഉൽ ഹുസ്‌ന ഭാഗം: 47 നാമം: 31-  الوَاسِعُ  (അല്‍വാസിഅ്)
 
 الوَاسِعُ  അല്‍വാസിഅ്
 
ഒരാൾക്കും എണ്ണിത്തിട്ടപ്പെടുത്തുവാനും വാഴ്ത്തിപ്പറഞ്ഞു തീർക്കുവാനും കഴിയാത്തവിധം വിശാലമായ വിശേഷണങ്ങളും ഗുണങ്ങളും ഉള്ളവനാണ് അല്ലാഹു. 
 
വിശാലമായ മഹത്വവും ആധിപത്യവും നിയന്ത്രണവും നന്മ അറിവും കഴിവും ഔദാര്യവും ഉള്ളവൻ എന്നതാണ് അൽ വാസിഅ് എന്ന നാമം അർത്ഥമാക്കുന്നത്. 
 
ഇമാം അൽഖത്വാബി (റ) പറഞ്ഞു: ദാസന്മാരുടെ ആവശ്യങ്ങൾ (പൂർത്തീകരിക്കുവാൻ മാത്രം) ധന്യത വിശാലമായവനും മുഴുവൻ സൃഷ്ടികൾക്കും ഉപജീവനം വിശാലമായവനുമായ അൽ ഗനിയ്യാണ് അല്‍വാസിഅ്. 
 
ഇമാം അൽഹലീമി (റ) പറഞ്ഞു: അല്‍വാസിഅ് അർത്ഥമാക്കുന്നത് നിർണയങ്ങളും അറിവുകളും ധാരളമായവൻ, കാരുണ്യവും ഔദാര്യവും വിശാലായവൻ എന്നാണ്. കുറവുകളിൽ നിന്നും ന്യൂനതകളില്നിന്നും അവനെ പരിശുദ്ധപ്പെടുത്തലും അവനെ ഒന്നും തോല്പിക്കുകയില്ലെന്നും അവനു ഒന്നും ഗോപ്യമാകില്ലെന്നും അവൻ്റെ കാരുണ്യം എല്ലാത്തിനും വിശാലമായിരിക്കുന്നുവെന്നും സമ്മതിച്ചംഗീകരിക്കലുമാണിത്. 
 
ഇബ്നു ക്വുതയ്ബഃ (റ) പറഞ്ഞു: അല്ലാഹുവിൻ്റെ വിശേഷണങ്ങളിൽ പെട്ടതാണ് അല്‍വാസിഅ്. അല്‍വാസിഅ് അല്ഗനിയ്യ് (ധന്യൻ) ആണ്. 
 
അബുല്ക്വാസിം അൽഅസ്വ്ബഹാനി (റ) പറഞ്ഞു: അൽ വാസിഅ് എന്നാൽ അവൻ്റെ റഹ്മത്ത് മുഴുവൻ പടപ്പുകൾക്കും വിശാലമായിരിക്കുന്നു. തൻ്റെ ഉപജീവനം മുഴുവൻ പടപ്പുകൾക്കും വിശാലമായിരിക്കുന്നു എന്നും പറയപ്പെട്ടിട്ടുണ്ട്. അല്ലാഹുവിൻ്റെ ഉപജീവനം ഭക്ഷിക്കുന്ന അവസ്ഥയിലല്ലാതെ യാതൊരാളേയും താങ്കൾ കാണുകയില്ല. അവനൊരിക്കലും അല്ലാഹു ഉപജീവനമായി കനിഞ്ഞതല്ലാതെ ഭക്ഷിക്കുവാൻ സാധിക്കുകയില്ല. 
 
ഇമാം ബയ്ഹക്വി (റ) പറഞ്ഞു: അല്‍വാസിഅ് അല്ആലിം (സര്വ്വജ്ഞൻ) ആകുന്നു. അപ്പോൾ അല്വാസിഇൻ്റെ അർത്ഥം ഇല്മിലേക്ക് മടങ്ങുന്നു. പടപ്പുകളുടെ ആവശ്യങ്ങള്ക്കെല്ലാം തൻ്റെ ധന്യത വിശാലമായ അല്ഗനിയ്യാണ് (ധന്യൻ) അല്‍വാസിഅ് എന്നും പറയപ്പെട്ടിട്ടുണ്ട്. 
 
അല്‍വാസിഅ് എന്ന നാമത്തോട് ചേർന്ന് അലീം എന്ന നാമം ധാരാളം തവണ വന്നിട്ടുണ്ട്. 
 
 
അല്ലാഹു അവൻ്റെ ദാത്തുകൊണ്ട് അവൻ അർശിനുമീതെയാണെങ്കിലും അവൻ്റെ അറിവ് എല്ലാത്തിനും വിശാലമാണ്. 
 
إِنَّمَا إِلَٰهُكُمُ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ ۚ وَسِعَ كُلَّ شَيْءٍ عِلْمًا
 
നിങ്ങളുടെ ദൈവം അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ അറിവ്‌ എല്ലാകാര്യത്തേയും ഉള്‍കൊള്ളാന്‍ മാത്രം വിശാലമായിരിക്കുന്നു. (ക്വുർആൻ 20: 98) 
 
അല്ലാഹു അറിവ് വിശാലമായവനാണ് എന്നറിയിക്കുന്ന വചനങ്ങൾവേറേയും നമുക്കു കാണാം. 
 
وَحَاجَّهُ قَوْمُهُ ۚ قَالَ أَتُحَاجُّونِّي فِي اللَّهِ وَقَدْ هَدَانِ ۚ وَلَا أَخَافُ مَا تُشْرِكُونَ بِهِ إِلَّا أَن يَشَاءَ رَبِّي شَيْئًا ۗ وَسِعَ رَبِّي كُلَّ شَيْءٍ عِلْمًا ۗ أَفَلَا تَتَذَكَّرُونَ
 
അദ്ദേഹത്തിന്‍റെ ജനത അദ്ദേഹവുമായി തര്‍ക്കത്തില്‍ ഏര്‍പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെന്നോട്‌ തര്‍ക്കിക്കുകയാണോ? അവനാകട്ടെ എന്നെ നേര്‍വഴിയിലാക്കിയിരിക്കുകയാണ്‌. നിങ്ങള്‍ അവനോട്‌ പങ്കുചേര്‍ക്കുന്ന യാതൊന്നിനെയും ഞാന്‍ ഭയപ്പെടുന്നില്ല. എന്‍റെ രക്ഷിതാവ്‌ ഉദ്ദേശിക്കുന്നതെന്തോ അതല്ലാതെ ( സംഭവിക്കുകയില്ല. ) എന്‍റെ രക്ഷിതാവിന്‍റെ ജ്ഞാനം സര്‍വ്വകാര്യങ്ങളെയും ഉള്‍കൊള്ളാന്‍ മാത്രം വിപുലമായിരിക്കുന്നു. നിങ്ങളെന്താണ്‌ ആലോചിച്ച്‌ നോക്കാത്തത്‌? (ക്വുർആൻ 6: 80) 
 
قَدِ افْتَرَيْنَا عَلَى اللَّهِ كَذِبًا إِنْ عُدْنَا فِي مِلَّتِكُم بَعْدَ إِذْ نَجَّانَا اللَّهُ مِنْهَا ۚ وَمَا يَكُونُ لَنَا أَن نَّعُودَ فِيهَا إِلَّا أَن يَشَاءَ اللَّهُ رَبُّنَا ۚ وَسِعَ رَبُّنَا كُلَّ شَيْءٍ عِلْمًا ۚ عَلَى اللَّهِ تَوَكَّلْنَا ۚ رَبَّنَا افْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِالْحَقِّ وَأَنتَ خَيْرُ الْفَاتِحِينَ
 
നിങ്ങളുടെ മാര്‍ഗത്തില്‍ നിന്ന്‌ അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന്‌ ശേഷം അതില്‍ തന്നെ ഞങ്ങള്‍ മടങ്ങി വരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയായിരിക്കും ചെയ്യുന്നത്‌. അതില്‍ മടങ്ങി വരാന്‍ ഞങ്ങള്‍ക്കു പാടില്ലാത്തതാണ്‌; ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിന്‍റെ അറിവ്‌ എല്ലാകാര്യത്തെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിന്‍റെ മേലാണ്‌ ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ്‌ തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍. (ക്വുർആൻ 7: 89) 
 
ഭൂമിയിലുള്ള വൃക്ഷങ്ങളെല്ലാം പേനയാവുകയും സമുദ്ര ങ്ങൾമഷിയാകുകയും പുറമെ ഏഴു സമുദ്രങ്ങൾഅതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിൻ്റെ വചനങ്ങൾ എഴുതിത്തീരുകയില്ല എന്ന് വിശുദ്ധ ക്വുർആൻ ഉണർത്ത്ന്നു. അപ്പോള് അവൻ്റെ അറിവ് എത്രമാത്രം വിശാലവും വിപുലവുമാണ്. 
 
قُل لَّوْ كَانَ الْبَحْرُ مِدَادًا لِّكَلِمَاتِ رَبِّي لَنَفِدَ الْبَحْرُ قَبْلَ أَن تَنفَدَ كَلِمَاتُ رَبِّي وَلَوْ جِئْنَا بِمِثْلِهِ مَدَدًا
 
( നബിയേ, ) പറയുക: സമുദ്രജലം എന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്‍റെ രക്ഷിതാവിന്‍റെ വചനങ്ങള്‍ തീരുന്നതിന്‌ മുമ്പായി സമുദ്രജലം തീര്‍ന്ന്‌ പോകുക തന്നെ ചെയ്യുമായിരുന്നു. അതിന്‌ തുല്യമായ മറ്റൊരു സമുദ്രം കൂടി നാം സഹായത്തിനു കൊണ്ട്‌ വന്നാലും ശരി (ക്വുർആൻ 18: 109) 
 
وَلَوْ أَنَّمَا فِي الْأَرْضِ مِن شَجَرَةٍ أَقْلَامٌ وَالْبَحْرُ يَمُدُّهُ مِن بَعْدِهِ سَبْعَةُ أَبْحُرٍ مَّا نَفِدَتْ كَلِمَاتُ اللَّهِ ۗ إِنَّ اللَّهَ عَزِيزٌ حَكِيمٌ
 
ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷിയാകുകയും അതിനു പുറമെ ഏഴു സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്‍റെ വചനങ്ങള്‍ എഴുതിത്തീരുകയില്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (ക്വുർആൻ 31: 27) 
 
എല്ലാവരുടെമേലും വിശാലമായ ഔദാര്യവും അനുഗ്രഹവും ഉള്ളവനാണ് അല്‍വാസിഅ് ആയ അല്ലാഹു.
 
وَلَوْ أَنَّمَا فِي الْأَرْضِ مِن شَجَرَةٍ أَقْلَامٌ وَالْبَحْرُ يَمُدُّهُ مِن بَعْدِهِ سَبْعَةُ أَبْحُرٍ مَّا نَفِدَتْ كَلِمَاتُ اللَّهِ ۗ إِنَّ اللَّهَ عَزِيزٌ حَكِيمٌ
 
ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷിയാകുകയും അതിനു പുറമെ ഏഴു സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്‍റെ വചനങ്ങള്‍ എഴുതിത്തീരുകയില്ല. (ക്വുർആൻ 7: 156)
 
الَّذِينَ يَحْمِلُونَ الْعَرْشَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِ وَيَسْتَغْفِرُونَ لِلَّذِينَ آمَنُوا رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ
 
സിംഹാസനം വഹിക്കുന്നവരും അതിന്‍റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക്‌ വേണ്ടി ( ഇപ്രകാരം ) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ! നിന്‍റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്‍റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക്‌ നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയില്‍ നിന്ന്‌ കാക്കുകയും ചെയ്യേണമേ. (ക്വുർആൻ 40: 7) 
 
അർറഹ്മാൻ, അർറഹീം എന്നീ നാമങ്ങളെ കുറിച്ച് വിവരിക്കവേ വിശാലമായ അല്ലാഹുവിൻ്റെ കാരുണ്യത്തെകുറിച്ച് ഉണർത്തിയിട്ടുണ്ട്.
 
അല്ലാഹു ഏറെ പൊറുക്കുന്നവനും മാപ്പാക്കുന്നവനു മാണ്. വിശാലമായ മഗ്ഫിറത്തുള്ളവനാണ് അവൻ. 
 
الَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ إِلَّا اللَّمَمَ ۚ إِنَّ رَبَّكَ وَاسِعُ الْمَغْفِرَةِ ۚ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ الْأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِي بُطُونِ أُمَّهَاتِكُمْ ۖ فَلَا تُزَكُّوا أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ اتَّقَىٰ
 
അതായത്‌ വലിയ പാപങ്ങളില്‍ നിന്നും, നിസ്സാരമായതൊഴിച്ചുള്ള നീചവൃത്തികളില്‍ നിന്നും വിട്ടകന്നു നില്‍ക്കുന്നവര്‍ക്ക്‌. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നു. നിങ്ങളെ ഭൂമിയില്‍ നിന്ന്‌ സൃഷ്ടിച്ചുണ്ടാക്കിയ സന്ദര്‍ഭത്തിലും, നിങ്ങള്‍ നിങ്ങളുടെ ഉമ്മമാരുടെ വയറുകളില്‍ ഗര്‍ഭസ്ഥശിശുക്കളായിരിക്കുന്ന സന്ദര്‍ഭത്തിലും അവനാകുന്നു നിങ്ങളെ പറ്റി കൂടുതല്‍ അറിവുള്ളവന്‍. അതിനാല്‍ നിങ്ങള്‍ ആത്മപ്രശംസ നടത്താതിരിക്കു (ക്വുർആൻ 53: 32) 
 
അതിനാല്തന്നെ തെറ്റുകുറ്റങ്ങൾഎത്രമാത്രമായാലും ഖേദിച്ചുമടങ്ങുകയും തൗബഃ ചെയ്യുകയും ചെയ്യുന്നവര്ക്കെല്ലാം അല്ലാഹു പൊറുക്കുകയും മാപ്പാക്കുകയും ചെയ്യും. 
 
قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ
 
പറയുക: സ്വന്തം ആത്മാക്കളോട്‌ അതിക്രമം പ്രവര്‍ത്തിച്ച്‌ പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. (ക്വുർആൻ 39: 53)
 
സിംഹാസനം വഹിക്കുന്നവരും അതിൻ്റെ ചുറ്റിലുള്ളവരുമായ മലക്കുകള് വിശ്വസിച്ചവർക്കു വേണ്ടി പാപമോചനം തേടുന്ന തിനെ കുറിച്ച് അല്ലാഹു പറഞ്ഞു:
 
الَّذِينَ يَحْمِلُونَ الْعَرْشَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِ وَيَسْتَغْفِرُونَ لِلَّذِينَ آمَنُوا رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ
 
സിംഹാസനം വഹിക്കുന്നവരും അതിന്‍റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക്‌ വേണ്ടി ( ഇപ്രകാരം ) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ! നിന്‍റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്‍റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക്‌ നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയില്‍ നിന്ന്‌ കാക്കുകയും ചെയ്യേണമേ. (ക്വുർആൻ 40: 7) 
 
അല്‍വാസിഅ് ആയ അല്ലാഹുവിൻ്റെ വിശാലമായ കഴിവില്നിന്നാണ് അവൻ ഐശ്വര്യവും ആശ്രയവുമേകുന്നത്. വിവാഹമോചിതരുടെ വിഷയത്തിൽ അല്ലാഹു പറഞ്ഞു:
 
وَإِن يَتَفَرَّقَا يُغْنِ اللَّهُ كُلًّا مِّن سَعَتِهِ ۚ وَكَانَ اللَّهُ وَاسِعًا حَكِيمًا
 
ഇനി അവര്‍ ഇരുവരും വേര്‍പിരിയുകയാണെങ്കില്‍ അല്ലാഹു അവന്‍റെ വിശാലമായ കഴിവില്‍ നിന്ന്‌ അവര്‍ ഓരോരുത്തര്‍ക്കും സ്വാശ്രയത്വം നല്‍കുന്നതാണ്‌. അല്ലാഹു വിപുലമായ കഴിവുള്ളവനും യുക്തിമാനുമാകുന്നു. (ക്വുർആൻ 4: 130) 
 
 അല്‍വാസിഅ് ആയ അല്ലാഹുവിൻ്റെ കേള്വിയും എല്ലാത്തിനും വിശാലമാണ്. അഥവാ വിശാലമായ കേള്വിയാണ് അവൻ. ഉമ്മുല്മുഅ്മിനീൻ ആഇശാ (റ) പറഞ്ഞു:
 
الْحَمْدُ لِلَّهِ الَّذِي وَسِعَ سَمْعُهُ الْأَصْوَاتَ
 
(അല്ലാഹുവിൻ മാത്രമാകുന്നു സ്തുതികൾ മുഴുവനും. അവൻ്റെ കേള്വി മുഴുവൻ ശബ്ദങ്ങൾക്കും വിശാലമായിരിക്കുന്നു.)
 
ഈ സത്യദീനിൽ ഞെരുക്കവും പ്രയാസവുമുണ്ടാക്കാതെ അടിയാറുകൾക്ക് വിശാലതയും എളുപ്പവും ഏകിയവനാണ് അൽ വാസിആയ അല്ലാഹു. പടപ്പുകളോട് അവരുടെ കഴിവില്പ്പെട്ടതു മാത്രമേ അവൻ കല്പിക്കുകയുള്ളൂ. 
 
ഇമാം ക്വുര്ത്വുബിജ പറഞ്ഞു: അടിയാറുകള്ക്ക് അവരുടെ ദീനിൽ വിശാലത നല്ുന്നവനും അവർക്കു കഴിയാത്തതു അവരോടു കല്പിക്കാത്തവനുമാകുന്നു അല്‍വാസിഅ്. 
 
വിശുദ്ധ ക്വുർആനിലെ വചനങ്ങൾ ഈ ആശയത്തെ സത്യപ്പെടുത്തുന്നു. 
 
അല്ലാഹു ഒരാളോടും അയാളുടെ കഴിവില്പെട്ടതല്ലാ തെ ചെയ്യുവാൻ നിർബന്ധിക്കുകയില്ല എന്നതാണ് ഈ വചന ങ്ങളുടെ തേട്ടം. അല്ലാഹു അവതരിപ്പിച്ച മതം എല്ലാവര്ക്കും നിര്വ്വ ഹിക്കുവാൻ കഴിയുന്ന സുന്ദരമായ ആദര്ശമാണ്. അവ അനു ഷ്ഠിക്കുവാൻ ഒഴിവുകഴിവുകളുള്ളവര്ക്ക് അവൻ ഇളവുകളും നി ശ്ചയിച്ചിരിക്കുന്നു. എല്ലാം അവൻ്റെ വിശാലമായ ഔദാര്യം.
 
വിശുദ്ധ ക്വുർആനിൽ ഒമ്പത് സ്ഥലങ്ങളിൽ ഈ നാമം വന്നിട്ടുണ്ട്. 
 
ഏതാനും ദുആഉകൾ:
 
നബി (സ്വ) ഒരു ജനാസക്ക് നമസ്കരിച്ചപ്പോൾ ദുആ ചെ യ്തിരുന്നതായി ഔഫ് ഇബ്നു മാലികി?ൽ നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്ത ഹദീഥിൽ താഴെ വരും പ്രകാരമുണ്ട്. നബി (സ്വ) യുടെ ഈ ദുആഅ് കേട്ടപ്പോൾ ഔഫ് ഇബ്നു മാലികി? ഇപ്രകാ രം പറഞ്ഞു: ആ മയ്യിത്ത് ഞാനായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി. 
 
اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَعَافِهِ وَاعْفُ عَنْهُ وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ وَأَهْلاً خَيْرًا مِنْ أَهْلِهِ وَزَوْجًا خَيْرًا مِنْ زَوْجِهِ وَأَدْخِلْهُ الْجَنَّةَ وَأَعِذْهُ مِنْ عَذَابِ الْقَبْرِ أَوْ مِنْ عَذَابِ النَّارِ
 
അല്ലാഹുവേ, ഈ മയ്യിത്തിനു നീപൊറുത്തുകൊടുക്കുകയും അ തിനോടു നീ കരുണകാണിക്കുകയും, ഇതിനു രക്ഷനല്കുക യും, മാപ്പുകൊടുക്കുകയും, ഈ മയ്യിത്തിൻ്റെ വാസസ്ഥലം ആദരിക്കുകയും, പ്രവേശനമാര്ഗം വിശാലപ്പെടുത്തുകയും, വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ആലിപ്പഴം കൊണ്ടും ഈ മയ്യിത്തിനെ നീ കഴുകി വൃത്തിയാക്കുകയും, വെള്ളവസ്ത്രം ശുദ്ധിയാക്കിയ തുപോലെ ശുദ്ധിയാക്കുകയും, തൻ്റെ ഭവനത്തിനു പകരം കൂ ടുതൽ ഉത്തമമായ ഒരു ഭവനവും കുടുംബത്തിനുപകരം കൂടു തൽ ഉത്തമമായ ഒരു കുടുംബവും, തൻ്റെ ഇണയേക്കാൾ കൂടുതൽ ഉത്തമമായ ഒരു ഇണയെയും നീ നല്കുകയും, സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും, ഖബറിലെ ശിക്ഷയില്നിന്നും നരക ശിക്ഷയിൽ നിന്നും രക്ഷിക്കുകയും ചെയ്യേണമേ. 
നബി (സ്വ) ചൊല്ലിയിരുന്നതായി അബൂഹുറയ്റഃയി?ൽ നി ന്ന് ഇമാം തിർമുദി നിവേദനം ചെയ്ത ഹദീഥിൽ ഇപ്രകാരമുണ്ട്. 
 
اللَّهُمَّ اغْفِرْ لِي ذَنْبِي وَوَسِّعْ لِي فِي رِزْقِي وَبَارِكْ لِي فِيمَا رَزَقْتَنِي
 
അല്ലാഹുവേ, നീ എൻ്റെ പാപം പൊറുക്കേണമേ, എൻ്റെ ഉപജീവ നം വിശാലമാക്കേണമേ, എനിക്ക് ഉപജീവനമായി ഏകിയതിൽ നീ ബര്കത്ത് ചൊരിയേണമേ.