അൽ അസ്മാഉൽ ഹുസ്‌ന ഭാഗം: 46 നാമം: 30- الـمَجِيدُ (അല്‍മജീദ്)

അൽ അസ്മാഉൽ ഹുസ്‌ന ഭാഗം: 46 നാമം: 30- الـمَجِيدُ (അല്‍മജീദ്)

പ്രൗഢിയും പ്രതാപവും ഔന്നത്യവും ഔദാര്യവും വിശാല വും സമ്പൂര്‍ണവുമായി ഉള്ളവന്‍ എന്നതാണ് അല്‍മജീദ് അര്‍ത്ഥമാക്കുന്നത്. അല്ലാഹു ഉന്നതമായ പ്രൗഢിയും വിശാലവും ധാരാളവുമായി ഔദാര്യമുള്ളവനുമാണ്. 

ഇബ്നുക്വുതയ്ബഃ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ മജ്ദ് എന്നാല്‍ അവന്‍റെ ശറഫും (സ്ഥാനവും) കറമു (ഔദാര്യവു)മാണ്.  

അല്ലാഹു ഉന്നത സ്ഥാനമുള്ളവനാണ്. അവന്‍ അവന്‍റെ അര്‍ശിനുമീതെ ഉപവിഷ്ഠനാണ്. അര്‍ശാകട്ടേ സൃഷ്ടികളില്‍ ഏറ്റവും മീതെയുമാണ്. അബൂഹുറയ്റഃ (റ) യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു:

إِنَّ فِى الْجَنَّةِ مِائَةَ دَرَجَةٍ أَعَدَّهَا اللَّهُ لِلْمُجَاهِدِينَ فِى سَبِيلِهِ ،  كُلُّ دَرَجَتَيْنِ مَا بَيْنَهُمَا كَمَا بَيْنَ السَّمَاءِ وَالأَرْضِ ،   فَإِذَا سَأَلْتُمُ اللَّهَ فَسَلُوهُ الْفِرْدَوْسَ ،  فَإِنَّهُ أَوْسَطُ الْجَنَّةِ وَأَعْلَى الْجَنَّةِ ، وَفَوْقَهُ عَرْشُ الرَّحْمَنِ ، وَمِنْهُ تَفَجَّرُ أَنْهَارُ الْجَنَّةِ 

 ((....നിശ്ചയം സ്വര്‍ഗത്തില്‍ നൂറ് ദറജകളുണ്ട്. അവ അല്ലാഹു അവന്‍റെ മാര്‍ഗത്തിലുള്ള മുജാഹിദീങ്ങള്‍ക്ക് ഒരുക്കിവെച്ചതാകുന്നു. ഓരോ ഇരുപദവികള്‍ക്കിടയിലും ആകാശഭൂമികള്‍ക്കിടയിലുള്ളത്ര ദൂരമുണ്ട്. നിങ്ങള്‍ അല്ലാഹുവോട് തേടിയാല്‍ ഫിര്‍ദൗസ് തേടുക. കാരണം അത് സ്വര്‍ഗത്തിന്‍റെ മദ്ധ്യവും സ്വര്‍ഗത്തിന്‍റെ അത്യുന്ന തവുമാകുന്നു. അതിന് മുകളിലാകുന്നു കരുണാവാരുധിയായ അല്ലാഹുവിന്‍റെ മഹിത സിംഹാസനം. അതില്‍ നിന്നാകുന്നു സ്വര്‍ ഗീയ നദികള്‍ പൊട്ടിയൊഴുകുന്നത്.)) (ബുഖാരി)

ഇബ്നു മന്‍ള്വൂര്‍ (റ) പറഞ്ഞു: അല്‍മജ്ദ് മാന്യതയും ഔദാര്യവുമാണ്. അല്‍മജ്ദ് ആദരവും ശറഫുമാണ്. അല്‍മജീദ് അല്ലാഹുവിന്‍റെ വിശേഷണങ്ങളില്‍ പെട്ടതാണ്...... അല്‍ മജീദ് എന്ന നാമം അല്‍ജലീല്‍, അല്‍വഹ്ഹാബ്, അല്‍കരീം എന്നിവയുടെ ആശയങ്ങളെ യോജിപ്പിക്കുന്നതുപോലെയാണ്. 
വിശുദ്ധ ക്വുര്‍ആനില്‍ രണ്ടു സ്ഥലങ്ങളില്‍ അല്‍മജീദ് എ ന്ന നാമം വന്നിട്ടുണ്ട്. 
 
വിശുദ്ധക്വുര്‍ആന്‍ അല്ലാഹുവിന്‍റെ കലാമാണ്. മഹനീയവും സമ്പൂര്‍ണവുമായ വചനങ്ങള്‍ക്ക് അല്‍മജീദ് എന്ന വിശേ ഷണമാണ് അല്ലാഹു നല്‍കിയത്. കാരണം അതിന്‍റെ ഉപകാരം സാര്‍വത്രികവും അത് സമ്പൂര്‍ണവുമാണ്.
 
മഹത്വമേറിയ ക്വുര്‍ആന്‍ തന്നെയാണെ, സത്യം. (വി. ക്വു. 50: 1)
 
അല്ല, അത് മഹത്വമേറിയ ഒരു ക്വുര്‍ആനാകുന്നു. സംരക്ഷിതമാ യ ഒരു ഫലകത്തിലാണ് അതുള്ളത് (വി. ക്വു. 85: 21, 22)

അല്ലാഹുവിന്‍റെ മജ്ദ് വിശാലവും സമ്പൂര്‍ണവുമാണ്. മഹത്തുക്കള്‍വരെ അവരുടെ മഹത്വം നേടുന്നത് അല്ലാഹുവിന്‍റെ മജ്ദില്‍നിന്നാണ്. അല്ലാഹുവിന്‍റെ റസൂലി (സ്വ) നുവേണ്ടി സ്വലാത്തിനുതേടുമ്പോള്‍ വിശ്വാസികള്‍ തേടുവാന്‍ കല്‍പിക്കപ്പെട്ട ദുആഉകളില്‍ ഒന്നിന്‍റെ രൂപം ഇപ്രകാരമാണ്:   

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد، اَللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيم إِنَّكَ حَمِيدٌ مَجِيدٌ 

അല്ലാഹുവേ, ഇബ്റാഹീമിനും കുടുംബത്തിനും നീ കരുണ ചെയ്തതു പോലെ മുഹമ്മദിനും കുടുംബത്തിനും നീ കരുണ ചെയ്യേണമേ. നിശ്ചയം നീ സ്തുത്യര്‍ഹനും ഉന്നതനുമാണ്. അല്ലാഹുവേ, ഇബ്റാഹീമിനേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.