അൽ അസ്മാഉൽ ഹുസ്‌ന ഭാഗം: 45 നാമം: 29- الكَبِيرُ (അല്‍കബീര്‍)

അൽ അസ്മാഉൽ ഹുസ്‌ന ഭാഗം: 45 നാമം: 29- الكَبِيرُ (അല്‍കബീര്‍)
സത്തയിലും നാമങ്ങളിലും വിശേഷണങ്ങളിലും കർമ്മങ്ങളിലും മഹനീയനും വലിയവനുമാണ് അല്‍കബീര്‍. വിശുദ്ധ ക്വുർആനിൽ ആറു സ്ഥലങ്ങളിൽ അല്ലാഹുവിന് അൽ കബീർ എന്ന നാമം വന്നിട്ടുണ്ട്.
ഇബ്നു മന്ള്വൂർ (റ) പറഞ്ഞു: അല്ലാഹുവിൻ്റെ വിശേഷണത്തിൽ അല്‍കബീര്‍ എന്നാൽ അൽഅള്വീമും (മഹാൻ) അൽജലീലു (മികവുറ്റവനു) മാകുന്നു. 
 
അല്‍കബീര്‍ എന്ന നാമത്തിൻ്റെ ആശയം അൽഅള്വീമിന് ഉണ്ടെങ്കിലും അല്‍കബീര്‍ എന്നതിൽ ആശയവൈപുല്യം കൂടുതലുണ്ടെന്ന് പണ്ഡിതന്മാർ ഉണർത്തിയിട്ടുണ്ട്. അതുകൊണ്ടാണ് നമസ്കാരത്തിലും ബാങ്കിലും അല്ലാഹുഅഅ്ള്വം എന്നു പറയാതെ അല്ലാഹുഅക്ബർ എന്ന് പറയപ്പെട്ടത്. 
 
അല്ലാഹുവിനാകുന്നു മഹത്വവും വലിപ്പവും. അവൻ്റെ വലിപ്പത്തിനും മഹത്വത്തിനും മുമ്പിൽ എല്ലാം ചെറുതാണ്. 
 
وَلَهُ الْكِبْرِيَاءُ فِي السَّمَاوَاتِ وَالْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ
ആകാശങ്ങളിലും ഭൂമിയിലും അവന്നു തന്നെയാകുന്നു മഹത്വം. അവന്‍ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും. (ക്വുർആൻ 45: 37) 
 
ദാസന്മാർ വിനയാന്വിതരാവുകയും അഹങ്കരിക്കാതെ ജീവിക്കുകയും മഹത്വവും വലിപ്പവുമേറെയുള്ള അല്ലാഹുവിനെ വാഴ്ത്തുകയും അവൻ്റെ മഹത്വവും വലിപ്പവും പ്രകീർത്തിക്കുകയുമാണ് വേണ്ടത്. 
 
وَقُلِ الْحَمْدُ لِلَّهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُن لَّهُ وَلِيٌّ مِّنَ الذُّلِّ ۖ وَكَبِّرْهُ تَكْبِيرًا
സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന്‌ രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന്‌ സ്തുതി! എന്ന്‌ നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക. (ക്വുർആൻ 17: 111) 
 
അല്കബീറായ അല്ലാഹു മാത്രമാണ് ദുആയിരക്കപ്പെടേണ്ടവന്. ഈ യാഥാര്ത്ഥ്യത്തിൽ അവിശ്വസിക്കുവാനോ അവനിൽ പങ്കുചേർക്കുവാനോ ദാസന്മാർക്ക് ഒരിക്കലും പടുള്ളതല്ല. ഈ യാഥാര്ത്ഥ്യം സമ്മതിക്കാതിരുന്നവർ അന്ത്യനാളിൽ ശിക്ഷക്കിരയാകുമ്പോള് അവരോട് അല്ലാഹു പറയുന്നതു നോക്കൂ:
 
ذَٰلِكُم بِأَنَّهُ إِذَا دُعِيَ اللَّهُ وَحْدَهُ كَفَرْتُمْ ۖ وَإِن يُشْرَكْ بِهِ تُؤْمِنُوا ۚ فَالْحُكْمُ لِلَّهِ الْعَلِيِّ الْكَبِيرِ
അല്ലാഹുവോട്‌ മാത്രം പ്രാര്‍ത്ഥിക്കപ്പെട്ടാല്‍ നിങ്ങള്‍ അവിശ്വസിക്കുകയും, അവനോട്‌ പങ്കാളികള്‍ കൂട്ടിചേര്‍ക്കപ്പെട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തിരുന്നത്‌ നിമിത്തമത്രെ അത്‌. എന്നാല്‍ ( ഇന്ന്‌ ) വിധികല്‍പിക്കാനുള്ള അധികാരം ഉന്നതനും മഹാനുമായ അല്ലാഹുവിനാകുന്നു. (ക്വുർആൻ 40: 12) 
 
കിബ്രിയാഅ് അല്ലാഹുവിനു മാത്രമാക്കുന്നതിനുവണ്ടി അവനെ മാത്രം ആരാധിക്കുകയും അവനു വഴിപ്പെടുകയുമാണ് പടപ്പുകള് ചെയ്യേണ്ടത്. 
 
لَن يَنَالَ اللَّهَ لُحُومُهَا وَلَا دِمَاؤُهَا وَلَٰكِن يَنَالُهُ التَّقْوَىٰ مِنكُمْ ۚ كَذَٰلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ ۗ وَبَشِّرِ الْمُحْسِنِينَ
അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ്‌ അവങ്കല്‍ എത്തുന്നത്‌. അല്ലാഹു നിങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക്‌ കീഴ്പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തര്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുക. (ക്വുർആൻ 22: 37) 
 
وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ
നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചുതന്നതിന്റെപേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ( ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌. ) (ക്വുർആൻ 2: 185) 
 
ഒരാൾ നൂറു തവണ തക്ബീർ ചൊല്ലിയാൽ അഥവാ അല്ലാഹു അക്ബർ എന്ന് നൂറ് തവണ പറഞ്ഞാൽ അയാൾക്ക് നൂറ് ഒട്ടകത്തെ സ്വദക്വഃ ചെയ്ത പ്രതിഫലമുണ്ട്. 
 
ഉമ്മുഹാനിഅ് ബിൻത് അബീത്വാലിബ് (റ) ൽ നിന്ന് നിവദനം. അവർ പറഞ്ഞു:
 
مَرَّ بِي رَسُولُ اللَّهِ  ذَاتَ يَوْمٍ فَقُلْتُ يَا رَسُولَ اللَّهِ إِنِّي قَدْ كَبِرْتُ وَضَعُفْتُ أَوْ كَمَا قَالَتْ فَمُرْنِي بِعَمَلٍ أَعْمَلُهُ وَأَنَا جَالِسَةٌ 
قَالَ سَبِّحِي اللَّهَ مِائَةَ تَسْبِيحَةٍ فَإِنَّهَا تَعْدِلُ لَكِ مِائَةَ رَقَبَةٍ تُعْتِقِينَهَا مِنْ وَلَدِ إِسْمَاعِيلَ 
وَاحْمَدِي اللَّهَ مِائَةَ تَحْمِيدَةٍ تَعْدِلُ لَكِ مِائَةَ فَرَسٍ مُسْرَجَةٍ مُلْجَمَةٍ تَحْمِلِينَ عَلَيْهَا فِي سَبِيلِ اللَّهِ 
وَكَبِّرِي اللَّهَ مِائَةَ تَكْبِيرَةٍ فَإِنَّهَا تَعْدِلُ لَكِ مِائَةَ بَدَنَةٍ مُقَلَّدَةٍ مُتَقَبَّلَةٍ وَهَلِّلِي اللَّهَ مِائَةَ تَهْلِيلَةٍ 
قَالَ ابْنُ خَلَفٍ أَحْسِبُهُ قَالَ تَمْلَأُ مَا بَيْنَ السَّمَاءِ وَالْأَرْضِ وَلَا يُرْفَعُ يَوْمَئِذٍ لِأَحَدٍ عَمَلٌ إِلَّا أَنْ يَأْتِيَ بِمِثْلِ مَا أَتَيْتِ بِهِ
അല്ലാഹുവിൻ്റെ റസൂൽ (സ്വ) എൻ്റെ അരികിലൂടെ നടന്നു. അപ്പോൾ ഞാൻ പറഞ്ഞു: ഞാൻ വൃദ്ധയും ദുർബലയുമായി. (അല്ലെങ്കിൽ ഈ ആശയമുള്ള ഒരു വചനം അവർ പറഞ്ഞു) അതിനാൽ ഇരുന്നുകൊണ്ട് എനിക്ക് നിർവ്വഹിക്കാവുന്ന ഒരു പ്രവൃത്തി താങ്കൾ എന്നോടു കല്പിച്ചാലും. 
തിരുമേനി (സ്വ) പറഞ്ഞു: നിങ്ങൾനൂറു തവണ സുബ്ഹാനല്ലാഹ് (തസ്ബീഹ്) ചൊല്ലുക. കാരണം അത് ഇസ്മാഈലിൻ്റെ മക്കളില്നിന്ന് നൂറു അടിമകളെ നിങ്ങൾമോചിപ്പിച്ചതിന് തുല്ല്യമാകും. 
നിങ്ങൾനൂറു തവണ അല്ഹംദുലില്ലാഹ് (തഹ്മീദ്) ചൊല്ലുക. അത് കടിഞ്ഞാണിടപ്പെട്ട, ജീനിയണിയിക്കപ്പെട്ട നൂറു കുതിരകൾക്ക് തുല്യമാണ്; അതിേന്മേൽ അല്ലാഹുവിൻ്റെ മാര്ഗ്ഗത്തിൽ (ജിഹാദ് നടത്തുന്ന യോദ്ധാക്കളെ) നിങ്ങൾവഹിക്കുന്നു. 
നിങ്ങൾനൂറു തവണ അല്ലാഹു അക്ബർ ചൊല്ലുക. അത് നിങ്ങൾക്ക് കഴുത്തിൽ അടയാളപടം അണിയപെട്ട സ്വീകരിക്കപ്പെടുന്ന നൂറു ഒട്ടകങ്ങൾക്ക് തുല്ല്യമാണ്. 
നിങ്ങൾനൂറു തവണ ലാ ഇലാഹ ഇല്ലല്ലാഹ് (തഹ്ലീല്) ചൊല്ലുക. (ആസ്വിമില്നിന്ന് ഈ ഹദീഥ് നിവേദനം ചെയ്യുന്ന റാവി) ഇബ്നു ഖലഫ് പറയുന്നു: അദ്ദേഹം പറഞ്ഞതായി ഞാൻ ഓർക്കുന്നു. അത് ആകാശത്തിനും ഭൂമിക്കുമിടയിൽ (പുണ്യം) നിറക്കും. അന്ന് ഒരാളുടെ പ്രവർത്തനങ്ങളും (അല്ലാഹുവിലേക്ക്) ഉയർത്തപ്പെടുകയില്ല; നിങ്ങൾകൊണ്ടുവന്ന (പ്രവർത്തനത്തിന്) തുല്ല്യമായത് അയാള് കൊണ്ടുവന്നാലല്ലാതെ)
 
അല്ലാഹു പറഞ്ഞതായി നബി (സ്വ) പറയുന്നു: 
 
الْكِبْرِيَاءُ رِدَائِي وَالْعَظَمَةُ إِزَارِي، فَمَنْ نَازَعَنِي فِي شَيْءٍ مِنْهُ أَدْخَلْتُهُ فِي النَّارِ
അൽകിബ്രിയാഅ് എൻ്റെ രിദാഅ് (ഉത്തരീയം) ആകുന്നു. അള്വമത് എൻ്റെ ഇസാറു (ഉടുവസ്ത്രം) മാകുന്നു. വല്ലവനും അവയിലൊന്നിൽ എന്നോട് മത്സരിച്ചാൽ ഞാൻ അവനെ നരകത്തീയിൽ പ്രവേശിപ്പിക്കുന്നതാണ്.)
 
ഒരു ദിക്ര്
 
നബി (സ്വ) സ്വഹാബത്തിനോടൊന്നിച്ച് നമസ്കരിച്ചപ്പോള് താഴെ വരുന്ന ദിക്ര് ചൊല്ലിയതായി ഇമാം മുസ്ലിം ഇബ്നു ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്ത ഹദീഥിൽ വന്നിട്ടുണ്ട്. നബി (സ്വ) ഈ ദിക്ര് കേട്ടപ്പോൾ ഇപ്രകാരം പറഞ്ഞു: അതിൽ ഞാൻ ആശ്ചര്യപെട്ടുപോയി. അതിനുവണ്ടി ആകാശകവാടങ്ങൾതുറക്കപ്പെട്ടു. ഇബ്നു ഉമറി (റ) പറഞ്ഞു: 
അല്ലാഹുവിൻ്റെ റസൂൽ (സ്വ) ഇതു പറഞ്ഞതില്പിന്നെ ഞാൻ അവ ഉപേക്ഷിച്ചിട്ടേയില്ല. 
 
اللهُ أَكْبَرُ كَبِيرًا وَالحَمْدُ لِلهِ كَثِيرًا وَسُبْحَانَ اللهِ بُكْرَةً وَأَصِيلا
അല്ലാഹു അക്ബറുകബീറന് എന്നു ഞാൻ തക്ബീർ ചൊല്ലുന്നു. അല്ഹംദുലില്ലാഹി കഥീറന് എന്നു ഞാൻ ഹംദു ചൊല്ലുന്നു. അല്ലാഹുവിൻ്റെ പരിശുദ്ധി പ്രഭാതത്തിലും പ്രദോഷത്തിലും ത സ്ബീഹു ചൊല്ലി ഞാൻ നിര്വ്വഹിക്കുന്നു.