അൽ അസ്മാഉൽ ഹുസ്‌ന - ഭാഗം: 38 നാമം : الـمَلِكُ (അൽ മലിക്)

അൽ അസ്മാഉൽ ഹുസ്‌ന - ഭാഗം: 38 നാമം : الـمَلِكُ (അൽ മലിക്)

തൻ്റെ ഉടമസ്ഥതയിൽ ശാസനാധികാരമുള്ളവനാണ് അൽ മലിക്. തൻ്റെ പടപ്പുകളിൽ കൽപിച്ചും  വിരോധിച്ചും കൈകാര്യ കര്തൃത്വം നിര്വ്വഹിക്കുന്നവനാണ് അല്മലികായ അല്ലാഹു.
അല്മാലികിനും അല്മലികിനും ഇടയിൽ വ്യത്യാസമു ണര്ത്തി ഇമാം ഇബ്നുല്ക്വയ്യിംജ പറഞ്ഞു: തൻ്റെ പ്രവൃത്തി യിലൂടെ കൈകാര്യകര്തൃത്വം നിര്വ്വഹിക്കുന്നവനാണ് അല്മാലി ക്. തൻ്റെ പ്രവൃത്തിയിലൂടെയും ശാസനയിലൂടെയും കൈകാ ര്യം ചെയ്യുന്നവനാണ് അൽ മലിക് . 

മറ്റാരേയും ആവശ്യമില്ലാത്ത ധന്യനും എല്ലാവരും ആശ്ര യിക്കുന്നവനുമാണ് അല്മലികായ അല്ലാഹു. അൽ മലിക്എ ന്ന നാമം വിശുദ്ധക്വുർആനിൽ അഞ്ചു തവണ വന്നിട്ടുണ്ട്.

അല്ലാഹുവിന് അൽ മലിക് എന്ന നാമം ഹദീഥുകളിലും വന്നിട്ടുണ്ട്. അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു:

يَنْزِلُ اللَّهُ إِلَى السَّمَاءِ الدُّنْيَا كُلَّ لَيْلَةٍ حِينَ يَمْضِي ثُلُثُ اللَّيْلِ الْأَوَّلُ فَيَقُولُ أَنَا الْمَلِكُ أَنَا الْمَلِكُ مَنْ ذَا الَّذِي يَدْعُونِي فَأَسْتَجِيبَ لَهُ مَنْ ذَا الَّذِي يَسْأَلُنِي فَأُعْطِيَهُ مَنْ ذَا الَّذِي يَسْتَغْفِرُنِي فَأَغْفِرَ لَهُ فَلَا يَزَالُ كَذَلِكَ حَتَّى يُضِيءَ الْفَجْرُ

അല്ലാഹു എല്ലാ രാവുകളിലും രാവിൻ്റെ ആദ്യത്തെ മൂന്നിലൊന്ന് പോകുന്ന വേളയിൽ ഏറ്റവും അടുത്ത ആകാശത്തിലേക്ക് ഇറങ്ങും. അപ്പോൾ അല്ലാഹു പറയും: ഞാനാകുന്നു അൽ മലിക് . ഞാനാകുന്നു അൽ മലിക് . ആരാണ് എന്നോടു ദുആ ചെയ്യുന്നത് ഞാൻ അവന് ഉത്തരമേകും. ആരാണ് എന്നോടു യാചിക്കുന്നത് ഞാൻ അവനു നല്കും. ആരാണ് എന്നോടു പാപമോചനത്തിന് തേടുന്നത് ഞാൻ അവനു പൊറുത്തുനല്കും. ഫജ്ര് വെളിച്ചം പരത്തുന്നതുവരെ അവന് അപ്രകാരമായിരിക്കും. (മുസ്ലിം)

ഇബ്നു മസ്ഊദി(റ)ല്നിന്നും നിവേദനം: 

جَاءَ حَبْرٌ من الأحبار إلى رسول الله، فقال : يَا مُحَمّدُ‍!  إنا نجد أن الله يجعل السّمَاوَاتِ عَلَى إِصْبَعٍ، وَالأَرَضِينَ عَلى إِصْبَعٍ، وَالشّجَرَ عَلَى إِصْبَعٍ، وَالْمَاءَ عَلَى إِصْبَعٍ، وَالثّرَى عَلَى إِصْبَعٍ، وَسَائِرَ الْخَلْقِ عَلَى إِصْبَعٍ، فَيَقُولُ: أَنَا الْمَلِكُ. فضَحِكَ النبي  حَتّى بَدَتْ نَوَاجِذُهُ، تصديقاً لقول الحبر، ثُمّ قَرَأَ:  

"അല്ലാഹുവിൻ്റെ റസൂലി (സ്വ)ൻ്റെ അടുക്കൽ ഒരു വേദപുരോഹിതൻ വന്നു. അയാൾ പറഞ്ഞു: "മുഹമ്മദ്, നിശ്ചയം, അല്ലാഹു ആകാശങ്ങളെ ഒരു വിരലിലും ഭൂലോകങ്ങളെ ഒരു വിരലിലും വൃക്ഷങ്ങളെ ഒരു വിരലിലും വെള്ളത്തെ ഒരു വിരലിലും മണ്ണിനെ ഒരു വിരലിലും ഇതരസൃഷ്ടികളെ ഒരു വിരലിലും ആക്കും. എന്നിട്ടു പറയും: ഞാനാകുന്നു രാജാവ്. അപ്പോള് നബി (സ്വ) വേദപുരോഹിതൻ്റെ വാക്കിനെ സത്യപ്പെടുത്തിക്കൊണ്ട് അണപ്പല്ലുകള് വെളിപ്പെടുമാറ് ചിരിച്ചു. പിന്നീട് തിരുമേനി (സ്വ)  ഓതി: 

(അല്ലാഹുവെ കണക്കാക്കേണ്ട നിലയിൽ അവര് കണക്കാക്കിയിട്ടില്ല. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഭൂമി മുഴുവൻ അവൻ്റെ ഒരു പിടിയിൽ ഒതുങ്ങുന്നതായിരിക്കും.. .. ..) (ബുഖാരി, മുസ്ലിം)

ഇമാം മുസ്ലിമിൻ്റെ മറ്റൊരു രിവായത്തിൽ ഇപ്രകാരം കൂടിയുണ്ട്:

وَالْجِبَالَ وَالشّجَرَ عَلَىَ إِصْبَعٍ، ثُمّ يَهُزّهُنّ فَيَقُولُ: أَنَا الْمَلِكُ، أنا الله

പർവ്വതങ്ങളും വൃക്ഷങ്ങളും ഒരു വിരലിന്മേൽ ആക്കും. പിന്നീട് അല്ലാഹു അവ കുലുക്കും. ശേഷം അവൻ  പറയും ഞാനാകുന്നു രാജാവ്. ഞാനാകുന്നു അല്ലാഹു.))

അബ്ദുല്ലാഹ് ഇബ്നുഉമറി (റ) ൽ നിന്നും നബി (സ്വ) പറഞ്ഞതായി നിവേദനം:

يَطْوِي اللّهُ عَزّ وَجَلّ السّمَاوَاتِ يَوْمَ الْقِيَامَةِ. ثُمّ يَأْخُذُهُنّ بِيَدِهِ الْيُمْنَىَ. ثُمّ يَقُولُ: أَنَا الْمَلِكُ. أَيْنَ الْجَبّارُونَ؟ أَيْنَ الْمُتَكَبّرُونَ؟ ثُمّ يَطْوِي الأَرَضِينَ السبع ثُمّ يَأْخُذُهُنّ بِشِمَالِهِ. ثُمّ يَقُولُ: أَنَا الْمَلِكُ. أَيْنَ الْجَبّارُونَ؟ أَيْنَ الْمُتَكَبّرُونَ؟

അല്ലാഹു ആകാശങ്ങളെ അന്ത്യനാളിൽ ചുരുട്ടും. പിന്നീട് തൻ്റെ വലതു കൈകൊണ്ട് അവയെ എടുക്കും. ശേഷം പറയും: ഞാനാ ണ് രാജാവ്. സ്വേച്ഛാധിപതികൾ എവിടെ? അഹങ്കാരികൾ എവിടെ? പിന്നീട് ഏഴു ഭൂമികളേയും ചുരുട്ടും. അവയെ തൻ്റെ ഇടതു കയ്യിൽ എടുക്കും. ശേഷം പറയും: ഞാനാണ് രാജാവ്. സ്വേച്ഛാധിപതികൾ എവിടെ? അഹങ്കാരികൾ എവിടെ? (മുസ്ലിം)

അല്മലികായ അല്ലാഹു മഹിത സിംഹാസനത്തിന്മേലാണെന്ന് അവൻ അറിയിച്ചിരിക്കുന്നു. അവന് സിംഹാസനം ആവശ്യമുള്ളവനല്ല. പ്രത്യുത മുഴുവൻ സൃഷ്ടികളും അവനെ ആവശ്യമുള്ളവരാണ്. അവൻ അവരില്നിന്ന് തീർത്തും ധന്യനായ രാജധിരാജനാണ്. 

فَتَعَالَى اللَّهُ الْمَلِكُ الْحَقُّ ۖ لَا إِلَٰهَ إِلَّا هُوَ رَبُّ الْعَرْشِ الْكَرِيمِ

എന്നാല്‍ യഥാര്‍ത്ഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. മഹത്തായ സിംഹാസനത്തിന്‍റെ നാഥനത്രെ അവന്‍. (ക്വുർആൻ 23: 116)

ഒരു ദുആഅ്

നബി (സ്വ) നമസ്കാരത്തിലേക്ക് എഴുന്നേറ്റ് തക്ബീറത്തുൽ ഇഹ്റാം ചൊല്ലിയാൽ താഴെവരുന്ന ദുആ ചൊല്ലിയിരുന്നതായി അലിയ്യി(റ)ൽ നിന്നുള്ള ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്ന ഹദീഥിലുണ്ട്. 

وَجَّهْتُ وَجْهِيَ للَّذِي فَطَرَ السَّمَاوَاتِ وَالأرْضَ حَنِيفًا مُسْلِمًا وَمَا أنَا مِنَ الْمُشْرِكِينَ
 إنَّ صَلاَتِي وَنُسُكِي وَمَحْيَايَ وَمَمَاتِي للَّهِ رَبِّ الْعَالَمِينَ لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ
 اللَّهُمَّ أَنْتَ المَلِكُ لاَ إلـهَ إلاَّ أَنْتَ. أنْتَ رَبِّي وَاَنَا عَبْدُكَ، ظَلَمْتُ نَفْسِي واعْتَرَفْتُ بِذَنْبِي فَاغْفِرْ لِي ذُنُوبِي جَمِيعًا  إنَّهُ لاَ يَغْفِرُ الذُّنُوبَ إلاَّ أنْتَ
 وَاهْدِنِي لِأَحْسَنِ الْأَخْلاَقِ لاَ يَهْدِي لِأَحْسَنِهَا إلاَّ أَنْتَ وَاصْرِفْ عَنِّي سَيِّئَهَا لاَ يَصْرِفُ عَنِّي سَيِّئَهَا إلاَّ أنْتَ
 لَبَّيْكَ وَسَعْدَيْكَ، وَالْخَيْرُ كُلُّهُ فِي ِيَدَيْكَ،وَالشَّرُّ لَيْسَ إلَيْكَ أنَا بِكَ  وَإلَيْكَ، 
تَبَارَكْتَ  وَتَعَالَيْتَ أسْتَغْفِرُكَ وَأتُوبُ  إلَيْكَ

ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക് ഋജുമനസ്കനായി ഞാൻ എൻ്റെ മുഖത്തെ തിരിച്ചിരിക്കുന്നു. ഞാൻ ബഹുദൈവാരാധകരിൽ പെട്ടവനല്ല. 
നിശ്ചയം എൻ്റെ നമസ്കാരവും ബലിയും എൻ്റെ ജീവിതവും മരണവും ലോകരക്ഷിതാവായ അല്ലാഹുവിനു മാത്രമുള്ളതാകുന്നു. 
അവന് യാതൊരു പങ്കുകാരും ഇല്ല. അതാണ് എന്നോട് കല്പിക്കപ്പെട്ടിരിക്കുന്നത്. ഞാൻ മുസ്ലിംകളിൽ ഒന്നാമനാണ്. 
അല്ലാഹുവേ നീയാണ് രാജാധിപത്യമുള്ളവന്. നീയല്ലാതെ ആരാധ്യനില്ല. നീ എൻ്റെ നാഥനും ഞാൻ നിൻ്റെ അടിമയുമാണ്. 
ഞാൻ എന്നോടു തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാൻ എൻ്റെ പാപങ്ങൾ ഏറ്റു പറയുന്നു. അതിനാൽ എൻ്റെ മുഴുവൻ പാപങ്ങളും നീ പൊറുത്തുതരേണമേ. നിശ്ചയം നീയല്ലാതെ പാപങ്ങൾ പൊറുക്കുകയില്ല. 
ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് നീയെന്നെ നയിക്കേണമേ. ആ നന്മയിലേക്ക് നയിക്കാൻ നീയല്ലാതെയില്ല. 
എന്നിൽ നിന്ന് ചീത്ത സ്വഭാവങ്ങളെ നീ തടയേണമേ. അതിനെ എന്നില്നിന്ന് നീയല്ലാതെ തിരിച്ചുകളയുകയില്ല.
 നിൻ്റെ വിളിക്ക് ഞാൻ ഉത്തരം ചെയ്യുകയും അതിൽ ഞാൻ വീണ്ടും വീണ്ടും സൗഭാഗ്യം കാണുകയും ചെയ്യുന്നു. നന്മമുഴുവനും നിൻ്റെ കൈകളിലാണ്. തിന്മയൊന്നും നിന്നിലേക്കില്ല. 
ഞാൻ (ജീവിക്കുന്നത്) നിന്നെക്കൊണ്ടും (എൻ്റെ മടക്കം) നിന്നിലേക്കുമാണ്. നീ അനുഗ്രഹപൂർണനും ഉന്നതനുമായിരിക്കുന്നു. 
ഞാൻ നിന്നോടു പാപമോചനം ചോദിക്കുകയും നിന്നിലേക്ക് പശ്ചാതപിച്ചു മടങ്ങുകയും ചെയ്യുന്നു.