അർറാസിക്വ്, അർറസ്സാക്വ്
പടപ്പുകളെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ അവർക്കുവേണ്ട ഉപജീവനങ്ങളും അന്നപാനീയങ്ങളും കണക്കാക്കിയവനും അവ പരിപൂർണമായി ഏറ്റെടുക്കുകയും ചെയ്തവനാണ് അർറാസിക്വായ അല്ലാഹു. പടപ്പുകൾ വഴിപെട്ടവരെന്നോ വഴിപ്പെടാത്തവരെന്നോ, ശത്രുവെന്നോ മിത്രമെന്നോ വ്യത്യാസമില്ലാതെ അവർക്ക് അല്ലാഹു അവകൾ ഏകിക്കൊണ്ടിരിക്കുന്നു.
അല്ഹലീമി (റ) പറഞ്ഞു: തൻ്റെ ദാസന്മാർക്ക് ഏതൊന്നുകൊണ്ടുമാത്രമാണോ അവരുടെ ശരീരങ്ങളുടെ നിലനിൽപ്പ് നിശ്ചയിച്ചിരിക്കുന്നത് അത് അവർക്ക് ചൊരിയുന്നവനാണ് അര് റാസിക്വ്. അതില്നിന്ന് അവർക്കുള്ള ആവശ്യങ്ങൾ അവരിലേക്ക് എത്തിച്ചുകൊണ്ട് അവർക്ക് അനുഗ്രഹം അരുളുന്നവനുമാണ് അർറാസിക്വ്; അത് വൈകിയാൽ അവരുടെ ജീവിതസുഖം താറുമാറാവുകയും അത് നഷ്ടപ്പെട്ടാൽ അവർ തന്നേയും നഷ്ടപ്പെടുകയും ചെയ്യാതിരിക്കുവാന് വേണ്ടിയാണത്. രിസ്ക്വിനുശേഷം വീണ്ടും രിസ്ക്വ് നല്കുന്നവനും അതിനെ കൂടുതലാക്കുന്നവനും വിശാലമാക്കുന്നവനുമാണ് അർറസ്സാക്വ്.
ഇബ്നുല്അഥീർ (റ) പറഞ്ഞു: രിസ്കുകൾ പടക്കുകയും സൃഷ്ടികൾക്ക് അവരുടെ ഉപജീവനങ്ങൾ നല്കുകയും അത് അവരിലേക്ക് എത്തിക്കുകയും ചെയ്തവനാണ് അർറസ്സാക്വ്.
അർറസ്സ്വാക്വ് എന്ന നാമരൂപം അഗാധാർത്ഥപ്രയോഗമാണ്. അല്ലാഹു രിസ്ക്വ് ഏകുന്നതിൻ്റെ ആധിക്യമാണ് അത് അറിയിക്കുന്നത്. അതുപേലെ അവൻ്റെ പക്കലുള്ള രിസ്ക്വിൻ്റെ വിശാലതയേയും വൈവിധ്യങ്ങളേയും അവൻ രിസ്ക്വ് നല്കുന്ന സൃഷ്ടികളുടെ ഏണ്ണപെരുപ്പത്തേയും അത് വിളിച്ചറിയിക്കുന്നു.
വിശുദ്ധ ക്വുർആനിൽ ഒരു പ്രാവശ്യം അർറസ്സാക്വ് എന്ന നാമം വന്നിട്ടുണ്ട്:
ക്വുർആൻ 51:58
അഞ്ചു പ്രാവശ്യം അർറാസിക്വ് എന്നതിൻ്റെ ബഹുവചന രൂപവും വന്നിട്ടുണ്ട്.
ക്വുർആൻ 05:11, 22:58, 23:72, 34:39, 62:11
അർറാസിക്വ് എന്ന നാമം ഹദീഥിൽ അനസി(റ)ല്നിന്നുള്ള ഹദീഥിൽ വന്നിട്ടുണ്ട്.
غَلَا السِّعْرُ عَلَى عَهْدِ رَسُولِ اللَّهِ فَقَالُوا يَا رَسُولَ اللَّهِ لَوْ سَعَّرْتَ فَقَالَ إِنَّ اللَّهَ هُوَ الْخَالِقُ الْقَابِضُ الْبَاسِطُ الرَّازِقُ الْمُسَعِّرُ وَإِنِّي لَأَرْجُو أَنْ أَلْقَى اللَّهَ وَلَا يَطْلُبُنِي أَحَدٌ بِمَظْلَمَةٍ ظَلَمْتُهَا إِيَّاهُ فِي دَمٍ وَلَا مَالٍ.
അല്ലാഹുവിൻ്റെ റസൂൽ (സ്വ) യുടെ കാലത്ത് വിലകൂടി. അപ്പോൾ അവർ പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ, താങ്കൾ വില നിശ്ചയിച്ചാലും. അപ്പോൾ തിരുമേനി (സ്വ) പറഞ്ഞു: നിശ്ചയം അല്ലാഹു, അവനാണ് അല്ക്വാബിദ്വും അല്ബാസിത്വും അർറാസിക്വും അൽ മുസഇറുമായ (വില വിധിച്ചവനുമായ) സ്രഷ്ടാവ്. നിശ്ചയം, ഒരാളും രക്തത്തിൻ്റെയോ സമ്പത്തിൻ്റെയോ വിഷയത്തിൽ ഞാൻ അയാളോടു ചെയ്ത ഒരു അന്യായത്തിൻ്റെ പേരിൽ എന്നെ അന്വേഷിക്കാത്ത നിലയിൽ അല്ലാഹുവിനെ കണ്ടുമുട്ടണമെന്ന് ഞാൻ ആ ഗ്രഹിക്കുന്നു.
അല്ലാഹുവിൻ്റെ രിസ്ക്വ്
ശെയ്ഖ് നാസ്വിറുസ്സഅ്ദി (റ) പറഞ്ഞു: തൻ്റെ ദാസന്മാർക്ക് രിസ്ക്വ് നല്കുന്നവനാണ് അർറസ്സാക്വ്. അവൻ രിസ്ക്വിൻ്റെ ബാധ്യത ഏറ്റെടുക്കാതെ ഭൂമിയിൽ യാതൊരു ജന്തുവുമില്ല. തൻ്റെ ദാസന്മാർക്കുള്ള അവൻ്റെ രിസ്ക്വ് രണ്ട് ഇനമുണ്ട്:
ഒന്ന്: രിസ്ക്വുന്ആമ്മ്. (പൊതുവിലുള്ള ഉപജീവനം) ഇത് പുണ്യാളനേയും പാപിയേയും പൂർവ്വകരേയും പില്കാലക്കാരേയും ഒരുപോലെ ഉൾകൊണ്ടിരിക്കുന്നു. അതത്രേ ശരീരങ്ങൾക്കുള്ള ഭക്ഷണം (രിസ്ക്വുല്അബ്ദാന്).
രണ്ട്: രിസ്ക്വുന്ഖാസ്വ്. (പ്രത്യേകമായ രിസ്ക്വ്) അതത്രേ ഹൃദയങ്ങള്ക്കുള്ള രിസ്ക്വ് (രിസ്ക്വുല്ക്വുലൂബ്). അറിവു കൊണ്ടും ഈമാന്കൊണ്ടും ഹൃദയങ്ങളെ പോഷിപ്പിക്കലാണ് അത്. മതപരമായനിലക്ക് സഹായകമാവുന്ന ഹലാലായ രിസ്ക്വും ഇതില്പെട്ടതാണ്. ഇതു മുഅ്മിനീങ്ങൾക്ക് പ്രത്യേകമാണ്. അല്ലാഹുവിൻ്റെ യുക്തിയുടേയും കാരുണ്യത്തിൻ്റെയും തേട്ടമനുസരിച്ച് വിശ്വാസികൾക്ക് അവരുടെ മർതബക്കനുസരിച്ച് അത് അവൻ നല്കുന്നതാണ്.
അല്ലാഹു മാത്രമാകുന്നു പടപ്പുകളുടെ ഉപജീവനം ഏറ്റടുത്തവനും അതിൽ ഏകനായവനും.
قُلْ مَن يَرْزُقُكُم مِّنَ السَّمَاوَاتِ وَالْأَرْضِ ۖ قُلِ اللَّهُ ۖ وَإِنَّا أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِي ضَلَالٍ مُّبِينٍ
ചോദിക്കുക: ആകാശങ്ങളില്‍ നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നവന്‍ ആരാകുന്നു? നീ പറയുക: അല്ലാഹുവാകുന്നു. തീര്‍ച്ചയായും ഒന്നുകില്‍ ഞങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ സന്‍മാര്‍ഗത്തിലാകുന്നു. അല്ലെങ്കില്‍ വ്യക്തമായ ദുര്‍മാര്‍ഗത്തില്‍. (ക്വുർആൻ 34: 24)
അല്ലാഹുവിൻ്റെ രിസ്ക്വ് അവന് കനിയാത്ത യാതൊരു പടപ്പുമില്ല. ഏല്ലാവരേയും നിലനിർത്ത്മാറുള്ള അവരുടെ ആഹാരം നല്കിക്കൊണ്ട് അവന് മാത്രമാണ് അവരെ നിലനിര് ത്തുന്നത്.
وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ۚ كُلٌّ فِي كِتَابٍ مُّبِينٍ
ഭൂമിയില്‍ യാതൊരു ജന്തുവും അതിന്‍റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്. (ക്വുർആൻ 11:6)
وَكَأَيِّن مِّن دَابَّةٍ لَّا تَحْمِلُ رِزْقَهَا اللَّهُ يَرْزُقُهَا وَإِيَّاكُمْ ۚ وَهُوَ السَّمِيعُ الْعَلِيمُ
സ്വന്തം ഉപജീവനത്തിന്‍റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്. അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍. (ക്വുർആൻ 29 : 60)
അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹൻ എന്ന തൻ്റെ തൗഹീദിനെ സ്ഥാപിക്കുന്നതിനുള്ള തെളിവിലേക്ക് ദാസന്മാരുടെ ശ്രദ്ധയെ അവൻ ക്ഷണിക്കുന്നത് സൃഷ്ടിപ്പിലും ഉപജീവനമേകുന്നതിലും അവൻ സ്വതന്ത്രനും ഏകനുമാണ് എന്ന പരമസത്യം ഉണർത്തിക്കൊണ്ടാണ്.
يَا أَيُّهَا النَّاسُ اذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ ۚ هَلْ مِنْ خَالِقٍ غَيْرُ اللَّهِ يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ ۚ لَا إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ
മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ദൈവവുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്? (ക്വുർആൻ 35 : 3)
ശിർക്കിൻ്റെ നിരർത്ഥകത അറിയിക്കുമ്പോൾ അല്ലാഹുവോടൊപ്പം പങ്കുചേർക്കപ്പെടുന്നവർ ആരും സൃഷ്ടിപ്പിനും രിസ്ക്വിനുമില്ല എന്നത് അവൻ ബോധ്യപ്പെടുത്തുന്നു.
اللَّهُ الَّذِي خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۖ هَلْ مِن شُرَكَائِكُم مَّن يَفْعَلُ مِن ذَٰلِكُم مِّن شَيْءٍ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ
അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കി. പിന്നെ നിങ്ങളെ അവന്‍ മരിപ്പിക്കുന്നു. പിന്നീട് അവന്‍ നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യും. അതില്‍ പെട്ട ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തിലുണ്ടോ? അവന്‍ എത്രയോ പരിശുദ്ധന്‍. അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു. (ക്വുർആൻ 30: 40)
അല്ലാഹു അല്ലാത്തവർ രിസ്ക്വ് ഉടമപ്പെടുത്താത്തവരും അവർ അതിനു സാധിക്കാത്തവരുമാണെന്നത് ഉണർത്തിയ ശേഷം അതിനാൽ ആരും അല്ലാഹുവിനു സമന്മാരെ നിശ്ചയിക്കരുതെന്ന് അവന് കല്പിക്കുന്നു.
وَيَعْبُدُونَ مِن دُونِ اللَّهِ مَا لَا يَمْلِكُ لَهُمْ رِزْقًا مِّنَ السَّمَاوَاتِ وَالْأَرْضِ شَيْئًا وَلَا يَسْتَطِيعُونَ. فَلَا تَضْرِبُوا لِلَّهِ الْأَمْثَالَ ۚ إِنَّ اللَّهَ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ
ആകാശങ്ങളില്‍ നിന്നോ ഭൂമിയില്‍ നിന്നോ അവര്‍ക്ക് വേണ്ടി യാതൊരു ഭക്ഷണവും അധീനപ്പെടുത്തികൊടുക്കാത്തവരും, (യാതൊന്നിനും) കഴിയാത്തവരുമായിട്ടുള്ളവരെയാണ് അല്ലാഹുവിന് പുറമെ അവര്‍ ആരാധിക്കുന്നത്. ആകയാല്‍ അല്ലാഹുവിനു നിങ്ങള്‍ ഉപമകള്‍ പറയരുത്. തീര്‍ച്ചയായും അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല. (ക്വുർആൻ 16: 73, 74)
അല്ലാഹുവിൻ്റെ രിസ്ക്വ് ദുനിയാവിൽ വിശ്വാസിക്കും അവശ്വാസിക്കും വഴിപെട്ടവനും വഴികെട്ടവനുമെല്ലാം അവന് കനിയും.
اللَّهُ لَطِيفٌ بِعِبَادِهِ يَرْزُقُ مَن يَشَاءُ ۖ وَهُوَ الْقَوِيُّ الْعَزِيزُ
അല്ലാഹു തന്‍റെ ദാസന്‍മാരോട് കനിവുള്ളവനാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ഉപജീവനം നല്‍കുന്നു. അവനാകുന്നു ശക്തനും പ്രതാപശാലിയുമായിട്ടുള്ളവന്‍. (ക്വുർആൻ 42: 19)
എന്നാല്, ഭൗതികലോകത്ത് ഉപജീവനം വിശാലമാകുന്ന തും സമ്പത്തും സന്തതികളും പെരുകുന്നതും അവിശ്വാസികള് ക്കും അക്രമികൾക്കും അനുഗ്രഹവും അല്ലാഹുവിൻ്റെ ആദര വുമായി അവര് കരുതുകയേ വേണ്ട. അല്ലാഹു അത്തരക്കാരു ടെ വിഷയത്തിൽ പറയുന്നത് ഇപ്രകാരമാണ്.
وَقَالُوا نَحْنُ أَكْثَرُ أَمْوَالًا وَأَوْلَادًا وَمَا نَحْنُ بِمُعَذَّبِينَ. قُلْ إِنَّ رَبِّي يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ. وَمَا أَمْوَالُكُمْ وَلَا أَوْلَادُكُم بِالَّتِي تُقَرِّبُكُمْ عِندَنَا زُلْفَىٰ إِلَّا مَنْ آمَنَ وَعَمِلَ صَالِحًا فَأُولَٰئِكَ لَهُمْ جَزَاءُ الضِّعْفِ بِمَا عَمِلُوا وَهُمْ فِي الْغُرُفَاتِ آمِنُونَ
അവര്‍ പറഞ്ഞു: ഞങ്ങള്‍ കൂടുതല്‍ സ്വത്തുക്കളും സന്താനങ്ങളുമുള്ളവരാകുന്നു. ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല. നീ പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്) അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. പക്ഷെ ജനങ്ങളില്‍ അധികപേരും അറിയുന്നില്ല. നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്ക് സാമീപ്യമുണ്ടാക്കിത്തരുന്നവയല്ല. വിശ്വസിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അത്തരക്കാര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി ഇരട്ടി പ്രതിഫലമുണ്ട്. അവര്‍ ഉന്നത സൌധങ്ങളില്‍ നിര്‍ഭയരായി കഴിയുന്നതുമാണ്. (ക്വുർആൻ 34: 35, 36, 37)
أَيَحْسَبُونَ أَنَّمَا نُمِدُّهُم بِهِ مِن مَّالٍ وَبَنِينَ. نُسَارِعُ لَهُمْ فِي الْخَيْرَاتِ ۚ بَل لَّا يَشْعُرُونَ
അവര്‍ വിചാരിക്കുന്നുണ്ടോ; സ്വത്തും സന്താനങ്ങളും നല്‍കി നാം അവരെ സഹായിച്ചു കൊണ്ടിരിക്കുന്നത്. നാം അവര്‍ക്ക് നന്‍മകള്‍ നല്‍കാന്‍ ധൃതി കാണിക്കുന്നതാണെന്ന് ? അവര്‍ (യാഥാര്‍ത്ഥ്യം) ഗ്രഹിക്കുന്നില്ല. (ക്വുർആൻ 23: 55, 56)
അല്ലാഹു റാസിക്വാണ്. അവന് ഹിക്മത്തുള്ളവനും നീ തിമാനുമാണ്. അവൻ്റെ യുക്തിയുടേയും നീതിയുടേയും അറിവിന്റേയും തേട്ടമനുസരിച്ച് അവനുദ്ദേശിക്കുന്നവര്ക്ക് അവന് ഉപജീവനം വിശാലമാക്കുന്നു. മറ്റുചിലര്ക്ക് അവന് അത് ഇടുക്കുകയും കുറക്കുകയും ചെയ്യുന്നു.
وَاللَّهُ فَضَّلَ بَعْضَكُمْ عَلَىٰ بَعْضٍ فِي الرِّزْقِ ۚ فَمَا الَّذِينَ فُضِّلُوا بِرَادِّي رِزْقِهِمْ عَلَىٰ مَا مَلَكَتْ أَيْمَانُهُمْ فَهُمْ فِيهِ سَوَاءٌ ۚ أَفَبِنِعْمَةِ اللَّهِ يَجْحَدُونَ
അല്ലാഹു നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപജീവനത്തിന്‍റെ കാര്യത്തില്‍ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നു. എന്നാല്‍ (ജീവിതത്തില്‍) മെച്ചം ലഭിച്ചവര്‍ തങ്ങളുടെ ഉപജീവനം തങ്ങളുടെ വലതുകൈകള്‍ അധീനപ്പെടുത്തിവെച്ചിട്ടുള്ളവര്‍ (അടിമകള്‍) ക്ക് വിട്ടുകൊടുക്കുകയും, അങ്ങനെ ഉപജീവനത്തില്‍ അവര്‍ (അടിമയും ഉടമയും) തുല്യരാകുകയും ചെയ്യുന്നില്ല. അപ്പോള്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തെയാണോ അവര്‍ നിഷേധിക്കുന്നത് ? (ക്വുർആൻ 16: 71)
إِنَّ رَبَّكَ يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ ۚ إِنَّهُ كَانَ بِعِبَادِهِ خَبِيرًا بَصِيرًا
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനമാര്‍ഗം വിശാലമാക്കികൊടുക്കുന്നു. (ചിലര്‍ക്കത്) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു. (ക്വുർആൻ 17: 30)
ഉപജീവനം അതിമഹത്തായ അനുഗ്രഹമാണ്; അത്യുദാര ൻ്റെ ഔദാര്യവും. വിശുദ്ധക്വുർആനിൽ അല്ലാഹു കനിഞ്ഞ അനുഗ്രഹങ്ങളെ എണ്ണുമ്പോള് അതിൽ അവന് രിസ്ക്വ് ഏകിയതും എണ്ണിയതായി ധാരാളം വചനങ്ങളിൽ കാണാം. അവയിൽ ചിലത് ചുവടെ നല്കാം:
وَاللَّهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا وَجَعَلَ لَكُم مِّنْ أَزْوَاجِكُم بَنِينَ وَحَفَدَةً وَرَزَقَكُم مِّنَ الطَّيِّبَاتِ ۚ أَفَبِالْبَاطِلِ يُؤْمِنُونَ وَبِنِعْمَتِ اللَّهِ هُمْ يَكْفُرُونَ
അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്‍മാരെയും പൌത്രന്‍മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്? (ക്വുർആൻ 16: 72)
وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا
തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു. (ക്വുർആൻ 17: 70)
اللَّهُ الَّذِي جَعَلَ لَكُمُ الْأَرْضَ قَرَارًا وَالسَّمَاءَ بِنَاءً وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَرَزَقَكُم مِّنَ الطَّيِّبَاتِ ۚ ذَٰلِكُمُ اللَّهُ رَبُّكُمْ ۖ فَتَبَارَكَ اللَّهُ رَبُّ الْعَالَمِينَ
അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിയവന്‍. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോള്‍ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. (ക്വുർആൻ 40: 64)
അല്ലാഹുവിൻ്റെ പക്കലാണ് നമ്മുടെ രിസ്ക്വ്.
وَفِي السَّمَاءِ رِزْقُكُمْ وَمَا تُوعَدُونَ
ആകാശത്ത് നിങ്ങള്‍ക്കുള്ള ഉപജീവനവും, നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യങ്ങളുമുണ്ട്. (ക്വുർആൻ 51: 32)
അവനില്നിന്നുള്ള ഉപജീവനം രണ്ട് രീതിയിലുണ്ട്.
ഒന്ന്: ദാസനില്നിന്നു യാതൊരു പരിശ്രമവുമില്ലാതെ അല്ലാഹു അരുളുന്നത്.
രണ്ട്: കാര്യകാരണങ്ങള് നിശ്ചയിക്കപെട്ടത്. അഥവാ, കൃഷിയിറക്കുക, കച്ചവടം ചെയ്യുക, അന്വേഷിച്ചിറങ്ങുക പോലുള്ള ചില കാരണങ്ങള് നിശ്ചയിക്കപെട്ടത്.
وَلَقَدْ مَكَّنَّاكُمْ فِي الْأَرْضِ وَجَعَلْنَا لَكُمْ فِيهَا مَعَايِشَ ۗ قَلِيلًا مَّا تَشْكُرُونَ
നിങ്ങള്‍ക്കു നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും, നിങ്ങള്‍ക്കവിടെ നാം ജീവിതമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ. (ക്വുർആൻ 7: 10)
وَجَعَلْنَا لَكُمْ فِيهَا مَعَايِشَ وَمَن لَّسْتُمْ لَهُ بِرَازِقِينَ
നിങ്ങള്‍ക്കും, നിങ്ങള്‍ ആഹാരം നല്‍കിക്കൊണ്ടിരിക്കുന്നവരല്ലാത്തവര്‍ക്കും അതില്‍ നാം ഉപജീവനമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. (ക്വുർആൻ 15: 20)
അല്ലാഹു കാര്യകാരണങ്ങളെ നിശ്ചയിച്ചിട്ടുണ്ട് എന്നത് ഉണര്ത്തിയല്ലോ. അവയും രണ്ടു നിലക്കാണ്.
ഒന്ന്: ഭൗതികമായ കാരണങ്ങള്. ഇതിൽ വിശ്വാസിയും അവിശ്വാസിയും ഒരു പോലെയാണ്. ഉദാഹരണത്തിന് ആരാ ണോ നിലമുഴുതുന്നത്, വിത്തെറിയുന്നത്, പരിചരിക്കുന്നത് അവൻ കൊയ്യും. ആരാണോ കാര്യകാരണങ്ങൾ എത്തിക്കുന്നതിൽ വീഴ്ച വരുത്തുന്നത് അവന് നിരാശപ്പെടും.
രണ്ട്: മതപരവും വിശ്വാസപരവുമായ കാരണങ്ങൾ. അല്ലാഹുവിനെ അറിഞ്ഞുമനസിലാക്കിയ യഥാർത്ഥ വിശ്വാസികള്ക്ക് ഈ രിസ്ക്വ് നേടുവാനും അതിൻ്റെ രുചി അറിയുവാനും സാധിക്കും. ഇതുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ഉണര്ത്താം.
രിസ്ക്വ് വര്ദ്ധിക്കുവാന്
ഉപജീവനവും ജീവിതോപാധിയും അന്വേഷിച്ച് ഭൂമിക്കുപരിയിൽ സഞ്ചരിക്കുവാന് ആജ്ഞാപിക്കപെട്ടവരാണ് മുസ്ലിംകൾ. അവരുടെ അന്നം അനുഗ്രഹീതവും മതിയായതുമാകുവാൻ മതപരമായ ചില മാര്ഗങ്ങൾ പഠിപ്പിക്കപെട്ടിട്ടുണ്ട്.
ഒന്ന്: ഇസ്തിഗ്ഫാര്, തൗബഃ
നൂഹ് നബി (സ്വ) തൻ്റെ ജനതയെ ദഅ്വത്ത് ചെയ്തപ്പോൾ പറഞ്ഞതായി അല്ലാഹു പറയുന്നു:
فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا. يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا. وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا.
അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും. (ക്വുർആൻ 15: 20)
രണ്ട്: തക്വ്വഃയുള്ള ജീവിതം
وَجَعَلْنَا لَكُمْ فِيهَا مَعَايِشَ وَمَن لَّسْتُمْ لَهُ بِرَازِقِينَ
നിങ്ങള്‍ക്കും, നിങ്ങള്‍ ആഹാരം നല്‍കിക്കൊണ്ടിരിക്കുന്നവരല്ലാത്തവര്‍ക്കും അതില്‍ നാം ഉപജീവനമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. (ക്വുർആൻ 15: 20)
തക്വ്വയും ഇഫ്ഫത്തുമാണ് (ചാരിത്രശുദ്ധി) മറിയം (അ) ൻ്റെ ജീവിതത്തെ ധന്യമാക്കിയ സ്വഭാവഗുണങ്ങളിൽ ഏറ്റവും മികച്ചത്. അല്ലാഹു അവർക്കു കനിഞ്ഞ കറാമത്തിനെ കുറിച്ച് പറയുന്നു:
فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَا مَرْيَمُ أَنَّىٰ لَكِ هَٰذَا ۖ قَالَتْ هُوَ مِنْ عِندِ اللَّهِ ۖ إِنَّ اللَّهَ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ
അങ്ങനെ അവളുടെ (മര്‍യമിന്‍റെ) രക്ഷിതാവ് അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ത്ഥനാവേദിയില്‍) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക് എവിടെ നിന്നാണിത് കിട്ടിയത്? അവള്‍ മറുപടി പറഞ്ഞു. അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നല്‍കുന്നു. (ക്വുർആൻ 3: 37)
മൂന്ന്: തവക്കുൽ
ഉമര് ഇബ്നുല്ഖത്വാബി(റ)ല്നിന്ന് നിവേദനം. അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു:
لَوْ أَنَّكُمْ كُنْتُمْ تَوَكَّلُونَ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرُزِقْتُمْ كَمَا يُرْزَقُ الطَّيْرُ تَغْدُو خِمَاصًا وَتَرُوحُ بِطَانًا
നിശ്ചയം, നിങ്ങള് അല്ലാഹുവിൽ യഥാവിധം തവക്കുലാക്കിയിരു ന്നുവെങ്കിൽ പക്ഷികള്ക്ക് ഉപജീവനം നല്കപ്പെടുന്നതുപോലെ നിങ്ങൾക്കും ഉപജീവനം നല്കപ്പെടുമായിരുന്നു. അവ വിശന്ന വയറുമായി പ്രഭാതത്തിൽ പോകുന്നു. നിറഞ്ഞവയറുമായി പ്രദോഷത്തിൽ വരികയും ചെയ്യുന്നു.
നാല്: ഇബാദത്തിൽ കഴിയുക
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ. مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ. إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും. (ക്വുർആൻ 51: 56, 57, 58)
മഅ്ക്വൽ ഇബ്നുയസാറി(റ)ല്നിന്ന് നിവേദനം. അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു:
يقولُ ربُّكم تبارك وتعالى: يا بن آدم تفرَّغْ لعبادتي أملأ قلبك غنى وأملأ يديْك رزِقاً. يا بن آدم لا تباعدْ مني فأملأْ قلبك فقراً وأملأْ يديك شُغلاً.
നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: മനുഷ്യാ, എനിക്കു ഇബാദ ത്തെടുക്കുവാന് നീ ഒഴിഞ്ഞിരിക്കുക. നിൻ്റെ ക്വല്ബിൽ ഞാൻ ഐശ്വര്യം നിറക്കാം. നിൻ്റെ ഇരുകരങ്ങളിലും ഞാൻ രിസ്ക്വും നി റക്കാം. മനുഷ്യാ, നീ എന്നില്നിന്ന് ദൂരെയാകരുത്. അങ്ങിനെയായാൽ ഞാൻ നിൻ്റെ ഹൃദയത്തിൽ ദാരിദ്യം നിറക്കും. നിൻ്റെ കരങ്ങളെ ജോലിയാൽ നിറക്കും.
അഞ്ച്: കുടുംബബന്ധം പുലർത്തൽ
അനസ് ഇബ്നു മാലികി(റ)ല്നിന്ന് നിവേദനം. അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു:
مَنْ أحَبَّ أن يُبْسَطَ له في رِزقِهِ، ويُنْسَأَ لَهُ فِي أَثَرِهِ، فلْيَصِلْ رَحِمَهُ
തൻ്റെ ഉപജീവനത്തിൽ തനിക്ക് വിശാലത നല്കപൈടുന്നതും തൻ്റെ ആയുസ്സിൽ തനിക്ക് ദൈര്ഘ്യം നല്കപ്പെടുന്നതും ആ രാണോ ഇഷ്ടപ്പെടുന്നത് അവന് കുടുംബബന്ധം ചേർത്ത്കൊ ള്ളട്ടെ.)) (ബുഖാരി, മുസ്ലിം)
ആറ്: അല്ലാഹുവിൻ്റെ മാര്ഗത്തിൽ ചെലവഴിക്കൽ
قُلْ إِنَّ رَبِّي يَبْسُطُ الرِّزْقَ لِمَن يَشَاءُ مِنْ عِبَادِهِ وَيَقْدِرُ لَهُ ۚ وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ ۖ وَهُوَ خَيْرُ الرَّازِقِينَ
നീ പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ. (ക്വുർആൻ 34: 39)
ഏഴ്: ഹിജ്റഃ
وَمَن يُهَاجِرْ فِي سَبِيلِ اللَّهِ يَجِدْ فِي الْأَرْضِ مُرَاغَمًا كَثِيرًا وَسَعَةً ۚ وَمَن يَخْرُجْ مِن بَيْتِهِ مُهَاجِرًا إِلَى اللَّهِ وَرَسُولِهِ ثُمَّ يُدْرِكْهُ الْمَوْتُ فَقَدْ وَقَعَ أَجْرُهُ عَلَى اللَّهِ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന്‍ കണ്ടെത്തുന്നതാണ്. വല്ലവനും തന്‍റെ വീട്ടില്‍ നിന്ന് - സ്വദേശം വെടിഞ്ഞ് കൊണ്ട് - അല്ലാഹുവിലേക്കും അവന്‍റെ ദൂതനിലേക്കും ഇറങ്ങി പുറപ്പെടുകയും, അനന്തരം (വഴി മദ്ധ്യേ) മരണമവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ക്വുർആൻ 4: 100)
എട്ട്: ഇസ്തിക്വാമത്ത്
وَأَن لَّوِ اسْتَقَامُوا عَلَى الطَّرِيقَةِ لَأَسْقَيْنَاهُم مَّاءً غَدَقًا
ആ മാര്‍ഗത്തില്‍ (ഇസ്ലാമില്‍) അവര്‍ നേരെ നിലകൊള്ളുകയാണെങ്കില്‍ നാം അവര്‍ക്ക് ധാരാളമായി വെള്ളം കുടിക്കാന് നല്‍കുന്നതാണ്. (ക്വുർആൻ 72: 16)
ധാരാളം അനുഗ്രഹങ്ങളും ഉപജീവനങ്ങളും നല്കുമെന്നതാണ് ധാരാളമായി വെള്ളം കുടിക്കാന് നല്കുന്നതാണ് എന്നതിൻ്റെ ഉദ്ദേശ്യമെന്ന് പ്രാമാണികർ പറഞ്ഞിട്ടുണ്ട്.
ഒമ്പത്: ശുക്ര്
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ
നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്‍റെ ശിക്ഷ കഠിനമായിരിക്കും. എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) (ക്വുർആൻ 14: 7)
ഇമാം ഇബ്നുല്ക്വയ്യിം (റ) പറഞ്ഞു: ശുക്ര് അല്ഹാഫിള്വ് ആകുന്നു; കാരണം അത് നിലവിലുള്ള അനുഗ്രഹങ്ങളെ കാത്തുസൂക്ഷിക്കുന്നു. ശുക്ര് അല്ജാലിബുമാകുന്നു; കാരണം അത് നഷ്ടപെട്ടവയെ കൊണ്ടെത്തിക്കുന്നു.
മനുഷ്യന് തൻ്റെ രിസ്ക്വ് അനുവദനീയമായ നിലക്ക് തേടുകയും അന്വേഷിക്കുകയും വേണം.
هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِن رِّزْقِهِ ۖ وَإِلَيْهِ النُّشُورُ
അവനാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍. അതിനാല്‍ അതിന്‍റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്‍റെ ഉപജീവനത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്. (ക്വുർആൻ 67: 15)
അപ്രകാരം താന് സമ്പാദിക്കുന്ന രിസ്ക്വ് ഹലാലായതും ത്വയ്യിബു (വിശിഷ്ടവു) മായിരിക്കണം. അവ മാത്രമേ അവന് സമ്പാദിക്കുകയും ഭക്ഷിക്കുകയും ചെയ്യാവൂ. വിശുദ്ധക്വുർആനിൽ പല വചനങ്ങൾ ഈ വിഷയത്തിൽ നമുക്കു കാണാം:
يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا
മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക... (ക്വുർആൻ 2: 168)
നിഷിദ്ധമായ നിലക്ക് രിസ്ക്വ് അന്വേഷിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നവർ മനുഷ്യർക്കിടയിലുണ്ട്. പക്ഷെ അനുഗ്രഹം കെട്ടതും ദുഷിച്ചതുമായതിൽ യാതൊരു നന്മയുമില്ല തന്നെ.
ജുന്ദുബ് ഇബ്നു അബ്ദില്ല(റ)യില്നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്നു:
إِنَّ أَوَّلَ مَا يُنْتِنُ مِنْ الْإِنْسَانِ بَطْنُهُ فَمَنْ اسْتَطَاعَ أَنْ لَا يَأْكُلَ إِلَّا طَيِّبًا فَلْيَفْعَلْ ....
((നിശ്ചയം, (മരണാനന്തരം) മനുഷ്യനിൽ ആദ്യമായി ജീര്ണ്ണിച്ച് നാറുന്നത് അവൻ്റെ വയറായിരിക്കും. അതിനാൽ അവന് നല്ലത് ഭക്ഷിക്കാനാവുമെങ്കിൽ അപ്രകാരം പ്രവര്ത്തിക്കട്ടെ.....)) (ബുഖാരി)
അല്ലാഹുവിൻ്റെ രിസ്ക്വ് അവൻ്റെ നിര്ദ്ദേശാനുസരണം ഉപയോഗിച്ച് അവന് നന്ദിയുള്ളവരായി ജീവിക്കുവാനാണ് അവൻ്റെ കല്പന.
فَكُلُوا مِمَّا رَزَقَكُمُ اللَّهُ حَلَالًا طَيِّبًا وَاشْكُرُوا نِعْمَتَ اللَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ
ആകയാല്‍ അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായിട്ടുള്ളത് നിങ്ങള്‍ തിന്നുകൊള്ളുക. അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍. (ക്വുർആൻ 16: 114)
നന്ദികേട് നാശം വരുത്തുകയും ഉപജീവനത്തെ നഷ്ടപ്പെടുത്തുകയും അനുഗ്രഹം കെട്ടതാക്കുകയും ചെയ്യും. വിശുദ്ധ ക്വുർആനിൽ വിവരിക്കപ്പെടുന്ന ഒരു ഉപമനോക്കൂ:
وَضَرَبَ اللَّهُ مَثَلًا قَرْيَةً كَانَتْ آمِنَةً مُّطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِّن كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّهِ فَأَذَاقَهَا اللَّهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ
അല്ലാഹു ഒരു രാജ്യത്തെ ഉപമയായി എടുത്തുകാണിക്കുകയാകുന്നു. അത് സുരക്ഷിതവും ശാന്തവുമായിരുന്നു. അതിലെ ആവശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്തുനിന്നും സമൃദ്ധമായി അവിടെ എത്തിക്കൊണ്ടിരിക്കും. എന്നിട്ട് ആ രാജ്യം അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ നിഷേധിച്ചു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നത് നിമിത്തം വിശപ്പിന്‍റെയും ഭയത്തിന്‍റെയും ഉടുപ്പ് അല്ലാഹു ആ രാജ്യത്തിന് അനുഭവിക്കുമാറാക്കി. (ക്വുർആൻ 16: 112)
അല്ലാഹു കനിയുന്ന ഏറ്റവും ഉത്തമമായതും നിലക്കാ ത്തതുമായ രിസ്ക്വ് അവൻ്റെ സ്വര്ഗവും അതിലെ ഉപജീവനവുമാണ്. അത്യുത്തമമായതും മാന്യമായതും നിലക്കാത്തതുമായ വിഭവങ്ങളാണ് സ്വര്ഗത്തിലെ രിസ്ക്വുകള്. അത് എങ്ങിനെയാ ണെന്നും ആര്ക്കൊക്കെയാണെന്നും അല്ലാഹു അറിയിക്കുന്ന ഏതാനും വചനങ്ങള്:
وَالَّذِينَ هَاجَرُوا فِي سَبِيلِ اللَّهِ ثُمَّ قُتِلُوا أَوْ مَاتُوا لَيَرْزُقَنَّهُمُ اللَّهُ رِزْقًا حَسَنًا ۚ وَإِنَّ اللَّهَ لَهُوَ خَيْرُ الرَّازِقِينَ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞതിന് ശേഷം കൊല്ലപ്പെടുകയോ, മരിക്കുകയോ ചെയ്തവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു ഉത്തമമായ ഉപജീവനം നല്‍കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമന്‍. (ക്വുർആൻ 22: 58)
ۚ وَمَن يُؤْمِن بِاللَّهِ وَيَعْمَلْ صَالِحًا يُدْخِلْهُ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ قَدْ أَحْسَنَ اللَّهُ لَهُ رِزْقًا
...വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. അങ്ങനെയുള്ളവന്ന് അല്ലാഹു ഉപജീവനം മെച്ചപ്പെടുത്തിയിരിക്കുന്നു. (ക്വുർആൻ 65: 11)
هَٰذَا ذِكْرٌ ۚ وَإِنَّ لِلْمُتَّقِينَ لَحُسْنَ مَآبٍ. جَنَّاتِ عَدْنٍ مُّفَتَّحَةً لَّهُمُ الْأَبْوَابُ.مُتَّكِئِينَ فِيهَا يَدْعُونَ فِيهَا بِفَاكِهَةٍ كَثِيرَةٍ وَشَرَابٍ. وَعِندَهُمْ قَاصِرَاتُ الطَّرْفِ أَتْرَابٌ. هَٰذَا مَا تُوعَدُونَ لِيَوْمِ الْحِسَابِ. إِنَّ هَٰذَا لَرِزْقُنَا مَا لَهُ مِن نَّفَادٍ
ഇതൊരു ഉല്‍ബോധനമത്രെ. തീര്‍ച്ചയായും സൂക്ഷ്മതയുള്ളവര്‍ക്ക് മടങ്ങിച്ചെല്ലാന്‍ ഉത്തമമായ സ്ഥാനമുണ്ട്. അവര്‍ക്ക് വേണ്ടി കവാടങ്ങള്‍ തുറന്നുവെച്ചിട്ടുള്ള സ്ഥിരവാസത്തിന്‍റെ സ്വര്‍ഗത്തോപ്പുകള്‍. അവര്‍ അവിടെ ചാരി ഇരുന്നു വിശ്രമിച്ചു കൊണ്ട് സമൃദ്ധമായുള്ള ഫലവര്‍ഗങ്ങള്‍ക്കും പാനീയത്തിനും ആവശ്യപ്പെട്ട് കൊണ്ടിരിക്കും. അവരുടെ അടുത്ത് ദൃഷ്ടി നിയന്ത്രിക്കുന്ന സമവയസ്ക്കരായ സ്ത്രീകളുണ്ടായിരിക്കും. ഇതത്രെ വിചാരണയുടെ ദിവസത്തേക്ക് നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെടുന്നത്. തീര്‍ച്ചയായും ഇത് നാം നല്‍കുന്ന ഉപജീവനമാകുന്നു. അത് തീര്‍ന്നു പോകുന്നതല്ല. (ക്വുർആൻ 38:49-54)
ഏതാനും ദുആഉകൾ
ഈസാ നബി (സ്വ) നിർവ്വഹിച്ച ദുആ അല്ലാഹു പറയുന്നു:
قَالَ عِيسَى ابْنُ مَرْيَمَ اللَّهُمَّ رَبَّنَا أَنزِلْ عَلَيْنَا مَائِدَةً مِّنَ السَّمَاءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَآخِرِنَا وَآيَةً مِّنكَ ۖ وَارْزُقْنَا وَأَنتَ خَيْرُ الرَّازِقِينَ
മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങള്‍ക്ക്, ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും, അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും, നിന്‍റെ പക്കല്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കണം അത്. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ. (ക്വുർആൻ 5: 114)
നബി (സ്വ) സുജൂദുകള്ക്കിടയിൽ ഇരുന്നാൽ ഇപ്രകാരം ദുആ ചെയ്തിരുന്നതായി ഇബ്നുഅബ്ബാസി(റ)ല്നിന്ന് ഇമാം അബൂദാവൂദും മറ്റും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
اَللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَاجْبُرْنِي وَعَافِنِي وَارْزُقْنِي وَارْفَعْنِي
അല്ലാഹുവേ എനിക്കു പൊറുത്തുതരേണമേ, എന്നോടു കരുണ കാണിക്കേണമേ, എന്നെ നേര്വഴിയിലാക്കേണമേ, എൻ്റെ കാര്യങ്ങള് പരിഹരിക്കേണമേ, എനിക്കു സൗഖ്യം നല്കേണമേ, എനിക്ക് ഉപജീവനം തരേണമേ, എന്നെ ഉയര്ത്തേണമേ.
നബി(സ്വ), സ്വുബ്ഹി നമസ്കാരത്തില്നിന്ന് സലാം വീട്ടിയാൽ ഇപ്രകാരം ദുആ ചെയ്തിരുന്നതായി ഉമ്മുസലമഃയി (റ) ല്നിന്ന് ഇമാം ഇബ്നുമാജഃ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
أَللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا ، وَرِزْقًا طَيِّبًا ، وَعَمَلاً مُتَقَبَّلاً
അല്ലാഹുവേ, ഉപകരിക്കുന്ന വിജ്ഞാനവും വിശിഷ്ടമായ ഉപജീവനവും സ്വീകരിക്കപ്പെടുന്ന കര്മങ്ങളും ഞാൻ നിന്നോട് ചോദിക്കുന്നു.
നബി(സ്വ) ഇപ്രകാരം ദുആ ചെയ്യാറുണ്ടായിരുന്നതായി അനസി(റ) ല്നിന്ന് ഇമാം ഹാകിം റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
أَللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي، وَعَلِّمْنِي مَا يَنْفَعُنِي، وَارْزُقْنِي عِلْماً تَنْفَعُنِي بِهِ
അല്ലാഹുവേ, നീ എന്നെ പഠിപ്പിച്ചതുകൊണ്ട് നീ എനിക്കു ഉപകാരമേകേണമേ. എനിക്ക് ഉപകാരമാകുന്നത് നീ എന്നെ പഠിപ്പിക്കേണമേ. നീ ഉപകാരമേകുന്ന അറിവിനെ എനിക്കു പ്രദാനം ചെയ്യേണമേ.