അൽ അസ്മാഉൽ ഹുസ്‌ന الْخَالِقُ, الْخَلَّاقُ (അല്ഖാലിക്വ്, അല്ഖല്ലാക്വ്)

അൽ അസ്മാഉൽ ഹുസ്‌ന الْخَالِقُ, الْخَلَّاقُ (അല്ഖാലിക്വ്, അല്ഖല്ലാക്വ്)
الْخَالِقُ, الْخَلَّاقُ
അൽഖാലിക്വ്, അൽഖല്ലാക്വ്
 
ഇല്ലായ്മക്ക് ശേഷം എല്ലാ വസ്തുക്കൾക്കും ഉണ്മയും സൃഷ്ടിപ്പും നല്കിയവൻ എന്നതാണ് അൽഖാലിക്വ് അർത്ഥമാക്കുന്നത്. എണ്ണത്തിലും വണ്ണത്തിലും സൃഷ്ടിപ്പിൽ പുതുമകാണിക്കുന്നവൻ എന്നും താനുദ്ദേശിക്കുന്നത് ഉദ്ദേശിക്കും വിധം സൃഷ്ടിക്കുന്നവന് എന്നുമാണ് അൽഖല്ലാക്വ് അർത്ഥമാക്കുന്നത്. 
 
വിശുദ്ധ ക്വുർആനിൽ പതിനൊന്ന് സ്ഥലങ്ങളിൽ അൽ ഖാലിക്വ് എന്ന നാമം വന്നിട്ടുണ്ട്. 
 
هُوَ اللَّهُ الْخَالِقُ 
(ക്വുർആൻ 59:24)
 
ക്വുർആനിൽ രണ്ടു സ്ഥലങ്ങളിൽ അല്ഖല്ലാക്വ് എന്ന നാമവും വന്നിട്ടുണ്ട്. 
 
هُوَ الْخَلَّاقُ الْعَلِيمُ
(ക്വുർആൻ 15:86, 36:81)
 
അഹ്സനുൽഖാലിക്വീന് എന്ന് ബഹുവചന രൂപത്തിൽ രണ്ടുതവണ വന്നിട്ടുണ്ട്.
 
فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ (ക്വുർആൻ 23:16)
 وَتَذَرُونَ أَحْسَنَ الْخَالِقِينَ (ക്വുർആൻ 37:125)
 
ഖല്ക്വ് എന്നു പറയപ്പെട്ടാൽ അതുകൊണ്ട് രണ്ടു കാര്യങ്ങൾ ഉദ്ദേശിക്കപ്പെടും:
 
ഒന്ന്: മുൻമാതൃകയില്ലാതെ പടക്കുകയും ഉണ്മപകരുകയും ചെയ്യൽ. ഈ അർത്ഥം വരുന്ന പ്രയോഗങ്ങളാണ് താഴെ വരുന്ന വിശുദ്ധ വചനങ്ങൾ. 
 
هَٰذَا خَلْقُ اللَّهِ فَأَرُونِي مَاذَا خَلَقَ الَّذِينَ مِن دُونِهِ ۚ بَلِ الظَّالِمُونَ فِي ضَلَالٍ مُّبِينٍ
ഇതൊക്കെ അല്ലാഹുവിന്‍റെ സൃഷ്ടിയാകുന്നു. എന്നാല്‍ അവന്നു പുറമെയുള്ളവര്‍ സൃഷ്ടിച്ചിട്ടുള്ളത്‌ എന്താണെന്ന്‌ നിങ്ങള്‍ എനിക്ക്‌ കാണിച്ചുതരൂ. അല്ല, അക്രമകാരികള്‍ വ്യക്തമായ വഴികേടിലാകുന്നു. (ക്വുർആൻ 31: 11)
 
രണ്ട്: തയ്യാറാക്കുക, നിർണയിക്കുക, രൂപം നല്കുക. സൂറത്തുല്മുഅ്മിനൂനിലെ പതിനാലാം വചനം ഈ അർത്ഥത്തിലാണെന്നു പറയപ്പെട്ടിട്ടുണ്ട്.
 
 ۚ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ
അല്ലാഹുവാകുന്നു അല്ഖ്വാലിക്വ്. എല്ലാ വസ്തുക്കളേയും അവന് മാത്രമാണു പടച്ചത്. 
 
اللَّهُ خَالِقُ كُلِّ شَيْءٍ ۖ 
അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു.. (വി.ക്വു.39: 62)
 
അൽഖാലിക്വായ അല്ലാഹു അവനുദ്ദേശിക്കുന്നത് അവനുദ്ദേശിക്കും വിധം പടച്ചവനും പടക്കുന്നവനുമാണ്. 
 
وَاللَّهُ خَلَقَ كُلَّ دَابَّةٍ مِّن مَّاءٍ ۖ فَمِنْهُم مَّن يَمْشِي عَلَىٰ بَطْنِهِ وَمِنْهُم مَّن يَمْشِي عَلَىٰ رِجْلَيْنِ وَمِنْهُم مَّن يَمْشِي عَلَىٰ أَرْبَعٍ ۚ يَخْلُقُ اللَّهُ مَا يَشَاءُ ۚ
എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തില്‍മേല്‍ ഇഴഞ്ഞ്‌ നടക്കുന്നവരുണ്ട്‌. രണ്ട്‌ കാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത്‌ സൃഷ്ടിക്കുന്നു. (ക്വുർആൻ 24: 45)
 
وَرَبُّكَ يَخْلُقُ مَا يَشَاءُ وَيَخْتَارُ ۗ 
നിന്‍റെ രക്ഷിതാവ്‌ താന്‍ ഉദ്ദേശിക്കുന്നത്‌ സൃഷ്ടിക്കുകയും, ( ഇഷ്ടമുള്ളത്‌ ) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. (ക്വുർആൻ 28: 68)
 
അതിനാൽ ഖാലിക്വായ അവന് മാത്രമാണ് ആരാധ്യന്. ആരാധനകള് മുഴുവനും അവനുമാത്രമാണ്. ഒരിക്കലും അവ നിൽ യാതൊന്നും പങ്കുചേര്ക്കപ്പെടുവാന് പാടില്ല. 
 
ذَٰلِكُمُ اللَّهُ رَبُّكُمْ ۖ لَا إِلَٰهَ إِلَّا هُوَ ۖ خَالِقُ كُلِّ شَيْءٍ فَاعْبُدُوهُ ۚ وَهُوَ عَلَىٰ كُلِّ شَيْءٍ وَكِيلٌ
അങ്ങനെയുള്ളവനാണ്‌ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ്‌ അവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. (ക്വുർആൻ 6: 102)
 
ذَٰلِكُمُ اللَّهُ رَبُّكُمْ خَالِقُ كُلِّ شَيْءٍ لَّا إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ
അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെയും സൃഷ്ടികര്‍ത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ്‌ ( സന്‍മാര്‍ഗത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നത്‌? (ക്വുർആൻ 40: 62)
 
അല്ലാഹുവല്ലാതെ മറ്റൊരു ഖ്വാലിക്വുമില്ല. മറ്റൊരു സ്ര ഷ്ടാവും അന്നദാതാവുമില്ലെന്നത് എല്ലാവരും സമ്മതിക്കുന്നു. എ ന്നിട്ടും മനുഷ്യമക്കള് അല്ലാഹുവില്നിന്ന് തെറ്റിക്കപ്പെടുന്നു. അല്ലാഹു പറയുന്നതു നോക്കൂ:
 
يَا أَيُّهَا النَّاسُ اذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ ۚ هَلْ مِنْ خَالِقٍ غَيْرُ اللَّهِ يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ ۚ لَا إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ
മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക്‌ ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. ആകാശത്ത്‌ നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ദൈവവുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ്‌ തെറ്റിക്കപ്പെടുന്നത്‌? (ക്വുർആൻ 35: 3)
 
സ്രഷ്ടാവും സൃഷ്ടികളും ഒരിക്കലും തുല്യരാവുകയില്ല. അത് അല്ലാഹുവില്നിന്നുള്ള പ്രഖ്യാപനമാണ്. 
 
أَفَمَن يَخْلُقُ كَمَن لَّا يَخْلُقُ ۗ أَفَلَا تَذَكَّرُونَ
അപ്പോള്‍, സൃഷ്ടിക്കുന്നവന്‍ സൃഷ്ടിക്കാത്തവരെപ്പോലെയാണോ? നിങ്ങളെന്താണ്‌ ആലോചിച്ച്‌ മനസ്സിലാക്കാത്തത്‌? (ക്വുർആൻ 16: 17)
 
അല്ലാഹു ഒഴികെയുള്ളതെല്ലാം സൃഷ്ടികളാണ്. അവരാക ട്ടെ യാതൊന്നും പടച്ചിട്ടില്ല. അതിനാൽ അവരാരും പ്രാർത്ഥന അര്ഹിക്കുന്നേയില്ല. 
 
وَالَّذِينَ يَدْعُونَ مِن دُونِ اللَّهِ لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌. അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല. (ക്വുർആൻ 16: 20,21)
 
അല്ലാഹുവോടൊപ്പം പ്രാര്ത്ഥിക്കപെടുന്നവരും യാതൊ ന്നും പടച്ചിട്ടില്ല. പടക്കുകയുമില്ല. ഒരു ഈച്ചയെ പോലും സൃഷ്ടിക്കു വാന് അവരെല്ലാം ഒരുമിച്ചുകൂടിയാലും അവര്ക്കാകില്ലെന്ന് വിശു ദ്ധക്വുർആന് പ്രഖ്യാപിക്കുന്നു. എന്നിട്ടും മനുഷ്യര് ദുര്ബലരായ പടപ്പുകളെ വിളിച്ചുതേടുന്നു. ഈ വിഷയത്തിൽ അല്ലാഹു പറയു ന്നതുനോക്കൂ:
 
يَا أَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ ۚ إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّهِ لَن يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ ۖ وَإِن يَسْلُبْهُمُ الذُّبَابُ شَيْئًا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ الطَّالِبُ وَالْمَطْلُوبُ
മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത്‌ ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന്‌ വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന്‌ അത്‌ മോചിപ്പിച്ചെടുക്കാനും അവര്‍ക്ക്‌ കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ. (ക്വുർആൻ 22: 73)
 
അല്ലാഹുവിൽ പങ്കുചേര്ക്കൽ മഹാപാപമണെന്ന് ഉണര് ത്തിയ തിരുനബി (സ്വ) അതിൻ്റെ കാരണവും ഉണര്ത്തിയിട്ടുണ്ട്. ഏതു പാപമാണ് വലുതെന്ന ചോദ്യത്തിന് അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞ മറുപടി നോക്കൂ. അബ്ദുല്ലാഹ് ഇബ്നുമസ്ഊദി (റ) ൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു. ഞാൻ ചോദിച്ചു:
 
يَا رَسُولَ اللَّهِ أَيُّ الذَّنْبِ أَعْظَمُ؟ قَالَ: أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ. قُلْتُ: ثُمَّ أَيُّ؟ قَالَ: أَنْ تَقْتُلَ وَلَدَكَ خَشْيَةَ أَنْ يَأْكُلَ مَعَكَ قُلْتُ: ثُمَّ أَيُّ؟ قَالَ: أَنْ تُزَانِيَ حَلِيلَةَ جَارِكَ.
അല്ലാഹുവിൻ്റെ റസൂലേ, ഏതു പാപമാണ് ഏറ്റവും ഗൗരവമേറിയത്? 
തിരുമേനി (സ്വ)  പറഞ്ഞു: നീ അല്ലാഹുവിന് - അവന് നിന്നെ സൃഷ്ടിച്ചിരിക്കെ തുല്യനെ ഉണ്ടാക്കലാണ്. 
ഞാൻ ചോദിച്ചു: പിന്നെ ഏതാണ്? 
തിരുമേനി (സ്വ)  പറഞ്ഞു: നിൻ്റെ കൂടെ തിന്നുമെന്നു ഭയന്ന് നീ നിൻ്റെ സന്താനത്തെ വധിക്കലാണ്. 
ഞാൻ ചോദിച്ചു: പിന്നെ ഏതാണ്? 
തിരുമേനി (സ്വ)  പറഞ്ഞു: നിൻ്റെ അയൽവാസിയുടെ ഭാര്യയെ നീ വ്യഭിചരിക്കലാണ്. (ബുഖാരി, മുസ്ലിം)
 
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:
 
أَنْ تَدْعُوَ للهِ نِدًّا وَهُوَ خَلَقَكَ
അല്ലാഹു നിന്നെ സൃഷ്ടിച്ചിരിക്കെ നീ അവന് തുല്യനെ വിളിക്ക ലാണ്. (ബുഖാരി)
 
സകരിയ്യാ (അ) യുടെ പ്രബോധന വിഷയമായി നബി (സ്വ) അ റിയിച്ചത് ഇപ്രകാരമാണ്. അല്ഹാരിഥ് അല്അശ്അരി (റ) യില്നി ന്ന് നിവേദനം: 
 
أَنَّ يَحْيَى بْنَ زَكَرِيَّا قَالَ لِقَومِهِ: وَإِنَّ اللَّهَ خَلَقَكُمْ وَرَزَقَكُمْ فَاعْبُدُوهُ وَلاَ تُشْرِكُوا بِهِ شَيْئاً 
യഹ്യാ ഇബ്നു സകരിയ്യാ തൻ്റെ ജനതയോട് പറഞ്ഞു: "തീര്ച്ചയായും അല്ലാഹു നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങള്ക്ക് ഉപജീവ നംനല്കുകയും ചെയ്തിരിക്കുന്നു. അതിനാൽ അവനെ (മാത്രം) നിങ്ങൾ ആരാധിക്കുക, അവനിൽ നിങ്ങൾ യാതൊന്നിനേയും പങ്കുചേര്ക്കാതിരിക്കുകയും ചെയ്യുക.
 
അല്ലാഹുവാകുന്നു അൽഖാലിക്വ് എന്നിരിക്കെ അവൻ്റെ സൃഷ്ടിപ്പിനോട് സദൃശ്യരാകുന്നത് അവന് വിരോധിച്ചു.
 
അബൂഹുറയ്റ (റ) യില്നിന്നും നിവേദനം അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു: 
 
قَالَ اللّهُ تعالى: وَمَنْ أَظْلَمُ مِمّنْ ذَهَبَ يَخْلُقُ كَـخَلْقِي ؟ فَلْيَخْلُقوا ذَرّةً ، أَوْ لِيَخْلُقُوا حَبّةً. أَوْ لِيَخْلُقُوا شَعِيرَةً 
അല്ലാഹു പറഞ്ഞിരിക്കുന്നു. എൻ്റെ സൃഷ്ടിപ്പുപോലെ സൃഷ്ടിക്കു വാന് തുനിയുന്നവനേക്കാള് വലിയ അക്രമി ആരുണ്ട്? എങ്കിൽ അവന് പരമാണുവിനെ സൃഷ്ടിക്കട്ടെ. അല്ലെങ്കിൽ അവനൊരു ധാ ന്യമണി സൃഷ്ടിക്കട്ടെ. അതുമല്ലെങ്കിൽ ഒരു ബാര്ലി സൃഷ്ടിക്കട്ടെ. (ബുഖാരി, മുസ്ലിം)
 
ആഇശാ (റ) യിൽ നിന്നും നിവേദനം. അല്ലാഹുവിൻ്റെ ൽ (സ്വ) പറഞ്ഞു:
 
«أَشَدّ النّاسِ عَذَاباً يَوْمَ الْقيَامَةِ, الّذِينَ يُضَاهِئونَ بِخَلْقِ اللّهِ»
അന്ത്യനാളിൽ അതികഠിനമായ ശിക്ഷയുള്ളത് അല്ലാഹുവിൻ്റെ സൃഷ്ടിപ്പിനോട് സദൃശ്യരാകുന്നവര്ക്കാണ്.(ബുഖാരി, മുസ്ലിം)
 
ഒരു ദുആഅ്
 
നബി (സ്വ) സൂജൂദുചെയ്താൽ ഇപ്രകാരം പറയുമായിരുന്നുവെന്ന് അലിയ്യി (റ) ല്നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്യുന്നു:
 
اللَّهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ سَجَدَ وَجْهِي لِلَّذِي خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ تَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ
'അല്ലാഹുവേ നിനക്കു ഞാൻ സുജൂദ് ചെയ്തു. നിന്നിൽ ഞാൻ വിശ്വസിച്ചു. നിനക്കു ഞാൻ സമര്പ്പിച്ചു. എൻ്റെ മുഖം, അതിനെ സൃ ഷ്ടിക്കുകയും അതിന് രൂപം നല്കുകയും അതിൻ്റെ കണ്ണും കാ തും കീറുകയും ചെയ്തവനു സുജൂദ് ചെയ്തിരിക്കുന്നു. ഏറ്റ വും നല്ലസൃഷ്ടാവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു.