അൽഗഫൂർ , അൽഗഫ്ഫാർ 

അൽഗഫൂർ , അൽഗഫ്ഫാർ 
ശെയ്ഖ് അബ്ദുർ റഹ്മാൻ അസ്സഅ്ദി (റ) പറഞ്ഞു: അഫ്വു കൊണ്ട് (പാപം മായ്ക്കല്കൊണ്ട്) അറിയപ്പെട്ടവനും അറിയ പ്പെട്ടുകൊണ്ടിരിക്കുന്നവനും സ്വഫ്ഹുകൊണ്ടും (മാപ്പേകല്) മഗ്ഫി റത്തുകൊണ്ടും(പാപം മറക്കല്) വിശേഷിപ്പിക്കപ്പെട്ടവനും വിശേഷി പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നവനുമാണ് അല്അഫ്വും അല്ഗഫൂറും അല്ഗഫ്ഫാറും ആയവന്. എല്ലാവരും അല്ലാഹുവിൻ്റെ കാരുണ്യത്തിനും ഔദാര്യത്തിനും അത്യാവശ്യക്കാരെന്നപോലെ അ വൻ്റെ അഫ്വിനും മഗ്ഫിറത്തിനും അത്യാവശ്യക്കാരാണ്. 
അല്അഫ്വും അല്ഗഫൂറും വേറെവേറെ വന്നാൽ അവ രണ്ടും ഒരേ അർത്ഥത്തിലാണ്. എന്നാൽ അവ രണ്ടും ഒന്നിച്ചുവ ന്നാൽ അവക്ക് വ്യത്യസ്ഥ അർത്ഥവുമാണ്. കാരണം ഗുഫ്റാന് എന്നത് മറക്കലിനെയാണ് തേടുന്നത്. എന്നാൽ അഫ്വ് എന്നത് മാപ്പാക്കലും വട്ടുവീഴ്ചയേകലുമാണ് തേടുന്നത്. ഗുഫ്റാനിനേക്കാള് വിശാലമായ അർത്ഥമാണ് അഫ്വിനുള്ളത്. 
 
അല്ലാഹു പാപങ്ങള് മറക്കുന്നവനും മാപ്പേകുന്നവനും പൊറുക്കുന്നവനുമായ ഗാഫിറുദ്ദമ്പ് ആണ്. അവന് ഖയ്റുല്ഗാ ഫിരീനുമാണ്.
 
ഇമാം അല്ഖത്വാബി (റ) പറഞ്ഞു: തൻ്റെ ദാസന്മാരുടെ തെറ്റുകള് മറക്കുന്നവനും തൻ്റെ കാരുണ്യത്തിന്റേയും ആര്ദ്ര തയുടേയും വസ്ത്രം അവരുടെമേൽ തൂക്കിയിടുന്നവനുമാണ് അല്ഗഫ്ഫാര്. 
 
വിശുദ്ധ ക്വുർആനിൽ തൊണ്ണൂറ്റിയൊന്ന് സ്ഥലങ്ങളിൽ അല്ലാഹുവിന് അല്ഗഫൂര് എന്ന നാമവും അഞ്ച് സ്ഥലങ്ങളിൽ അല്ഗഫ്ഫാര് എന്ന നാമവും വന്നിട്ടുണ്ട്.
 
അല്ഗഫൂര് എന്ന തിരുനാമത്തിനു ശേഷം അല്റഹീം എന്ന തിരുനാമം ചേര്ന്ന് ധാരളം വചനങ്ങളിൽ വന്നിട്ടുണ്ട്. 
 
 
സ്രഷ്ടാവായ അല്ലാഹുവിൻ്റെ കാരുണ്യത്താലും ആര്ദ്രതയാലുമാണ് അവന് പടപ്പുകളോടു പൊറുക്കുന്നത് എന്ന് ഈ ചേർത്ത് പറച്ചിലില്നിന്ന് മനസിലാക്കാം.
 
അല്ഗഫൂര് എന്ന തിരുനാമത്തിനു ശേഷം അല്വദൂദ് എന്ന തിരുനാമവും ചേര്ന്നുവന്നതു കാണാം. 
 
وَهُوَ الْغَفُورُ الْوَدُودُ
അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും, (ക്വുർആൻ 85:14)
 
ദാസനോട് സ്നേഹമുള്ള റബ്ബായതിനാലാണ് പാപം പൊറുക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാം.
 
അല്ഗഫൂര് എന്ന തിരുനാമത്തിനു മുന്നിലായി അൽ അസീസ് എന്ന തിരുനാമവും വന്നതു കാണാം.
 
وَهُوَ الْعَزِيزُ الْغَفُورُ
അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (ക്വുർആൻ 67:2)
 
അധിപനായ അല്ലാഹു ദാസൻ്റെ മേൽ കഴിവും ആധിപത്യവുമുള്ളതോടൊപ്പമാണ് പൊറുക്കുകയും മാപ്പേകുകയും ചെയ്യുന്നതെന്ന് ഈ ചേർത്ത് പറച്ചിലില്നിന്ന് മനസിലാക്കാം.
 
അല്ലാഹു വിശാലമായ മഗ്ഫിറത്തുള്ളവനാണ്. അളുകളുടെ തെറ്റുകുറ്റങ്ങളേക്കാള് വിശാലമായ കാരുണ്യം ഉടമപ്പെടുത്തി യവനാണ് അവന്. അല്ലാഹു തന്നെ പരിചയപ്പെടുത്തുന്നതു നോക്കൂ:
 
 ۚ إِنَّ رَبَّكَ وَاسِعُ الْمَغْفِرَةِ ۚ 
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നു. (ക്വുർആൻ 53:32)
 
അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയു മാണെന്ന് ലോകരോട് ഉത്ഘോഷിക്കുവാനാണ് നബി?യോടുള്ള അവൻ്റെ കല്പന.
 
نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ
(നബിയേ,) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌ എന്ന്‌ എന്‍റെ ദാസന്‍മാരെ വിവരമറിയിക്കുക. (ക്വുർആൻ 15: 49)
 
പാപങ്ങൾ ഏതായാലും എത്ര പെരുകിയാലും ആത്മാർത്ഥമായി പശ്ചാതപിക്കുകയും പൊറുക്കലിനെ തേടുകയും ചെയ്യുന്നവർക്ക് അല്ലാഹു പൊറുക്കുമെന്ന് അവൻ പഠിപ്പിച്ചു.
 
وَمَن يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللَّهَ يَجِدِ اللَّهَ غَفُورًا رَّحِيمًا
ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട്‌ തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട്‌ അല്ലാഹുവോട്‌ പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌. (ക്വുർആൻ 4 :110)
 
മനുഷ്യൻ പാപം ചെയ്തുകൊണ്ട് എത്രവലിയ അക്രമിയായാലും അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിരാശപ്പെടരുതെന്നും അവൻ ഉണർത്തി. 
 
قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ
പറയുക: സ്വന്തം ആത്മാക്കളോട്‌ അതിക്രമം പ്രവര്‍ത്തിച്ച്‌ പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. (ക്വുർആൻ 39:53)
 
കരുണാവാരുധിയായ അല്ലാഹു താൻ പാപം പൊറുത്തുകൊടുക്കുന്നവരെ കുറിച്ച് ഇപ്രകാരം ഉണർത്തി:
 
وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَىٰ
പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്തവര്‍ക്ക്‌ തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ. (ക്വുർആൻ 20:82)
 
رَّبُّكُمْ أَعْلَمُ بِمَا فِي نُفُوسِكُمْ ۚ إِن تَكُونُوا صَالِحِينَ فَإِنَّهُ كَانَ لِلْأَوَّابِينَ غَفُورًا
നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ മനസ്സുകളിലുള്ളത്‌ നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങള്‍ നല്ലവരായിരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഖേദിച്ചുമടങ്ങുന്നവര്‍ക്ക്‌ ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു. (ക്വുർആൻ 17 :25)
 
إِلَّا مَن ظَلَمَ ثُمَّ بَدَّلَ حُسْنًا بَعْدَ سُوءٍ فَإِنِّي غَفُورٌ رَّحِيمٌ
പക്ഷെ, വല്ലവനും അക്രമം പ്രവര്‍ത്തിക്കുകയും, പിന്നീട്‌ തിന്‍മയ്ക്ക്‌ ശേഷം നന്‍മയെ പകരം കൊണ്ട്‌ വരികയും ചെയ്താല്‍ തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ക്വുർആൻ 27:11)
 
അനസി (റ) ൽ നിന്നു നിവേദനം ചെയ്യപ്പെടുന്ന ഒരു തിരുമൊഴിയിൽ ഇപ്രകാരം ഉണ്ട്:
 
قال اللهُ تعالى: يا ابنَ آدَمَ لَوْ أَتَيْتَنِي بِقُرَابِ الأرْضِ خَطَايَا ثُمّ لَقِيتَنِي لاَ تُشْرِكُ بي شَيْئاً لأَتَيْتُكَ بِقُرَابِهَا مَغْفِرَةً
(അല്ലാഹു പറഞ്ഞു: ആദമിൻ്റെ പുത്രാ നീ ഭൂമിയോളം പാപങ്ങളുമായി എൻ്റെ അരികിൽ വരുകയും എന്നിട്ടു നീ എന്നിൽ ഒന്നും പങ്കുചേർക്കാത്തവനായി എന്നെ കണ്ടുമുട്ടുകയും ചെയ്താൽ ഭൂമിയോളം മഗ്ഫിറത്തുമായി ഞാൻ നിൻ്റെ അരികിൽ വരുകതന്നെ ചെയ്യും.)
 
ഏതാനും ദുആഉകൾ  
 
ദൃഢവിശ്വാസിയായികൊണ്ട് പകലിൽ സയ്യിദുൽ ഇസ്തിഗ്ഫാര്‍ ചൊല്ലി ആ ദിനം വൈകുന്നേരമാകുന്നതിനു മുമ്പ് മരണപ്പെടുന്ന വ്യക്തിയും ദൃഢവിശ്വാസിയായികൊണ്ട് രാത്രിയിൽ അതു ചൊല്ലി നേരം പുലരുന്നതിനു മുമ്പ് മരണപ്പെടുന്ന വ്യക്തിയും സ്വര്ഗവാസികളിൽ പെട്ടവനാണെന്ന് ഇമാം ബുഖാരി തൻ്റെ സ്വഹീഹിൽ നിവേദനം ചെയ്തിട്ടുണ്ട്.
 
اَللَّهُمَّ أَنتَ رَبِّي لاَ إِلـَهَ إِلاَّ  أَنْتَ خَلَقْتَنِي ، وَأَناَ عَبْدُكَ ، وَ أَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ  مَا صَنَعْتُ ، أَبُوءُ لَكَ بِنِعْـمَتِكَ عَلَيَّ ، وَ أَ بُوءُ لَكَ بِذَنبِي ، فَاغْفِرليِ فَإِنَّهُ لاَ يَغْفِرُ الذُنُوبَ إِلاَّ أَنْتَ   
അല്ലാഹുവേ, നീയാണ് എൻ്റെ നാഥന്. നീയല്ലാതെ യഥാർത്ഥ ആ രാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാൻ നിൻ്റെ ദാസ നാണ്. എൻ്റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദ ത്തത്തിലുമാണ് ഞാന്. ഞാൻ ചെയ്ത മുഴുവന് തിډകളില്നി ന്നും നിന്നിൽ രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അ നുഗ്രഹങ്ങള് ഞാൻ നിനക്കുമുമ്പിൽ സമ്മതിക്കുന്നു. ഞാൻ ചെ യ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. അതിനാൽ നീ എ ന്നോടു പൊറുക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല.
 
നമസ്കാരത്തിൽ ചൊല്ലുവാന് ഒരു ദുആഅ് നബി (സ്വ) യോട് അബൂബകര് (റ) ആവശ്യപെട്ടപ്പോള് തിരുമേനി (സ്വ)  പഠിപ്പിച്ചത് ഇമാം ബുഖാരി ഇപ്രകാരം നിവേദനം ചെയ്യുന്നു:
 
اللهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا  وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
അല്ലാഹുവേ, ഞാൻ എന്നോടു തന്നെ ധാരാളം അന്യായം ചെയ്തു. പാപങ്ങള് നീയല്ലാതെ പൊറുക്കുകയില്ല. നിന്നില്നിന്നു ള്ള പാപമോചനം നീ എനിക്കു കനിയേണമേ. നീ എനിക്കു കരുണ ചൊരിയേണമേ. നിശ്ചയം നീ ഗഫൂറും റഹീമുമാണല്ലോ.
 
നമസ്കാരത്തിലെ തശഹ്ഹുദിൽ ഒരു വ്യക്തി താഴെ വരുന്ന ദുആഅ് നിര്വ്വഹിച്ചതു നബി (സ്വ) കേട്ടപ്പോള് അയാള്ക്കു പൊറുത്തുകൊടുക്കപെട്ടു എന്ന് തിരുമേനി (സ്വ)  മൂന്നു തവണ പറ യുകയുണ്ടായി. 
 
 اللهُمَّ إِنِّي أَسْأَلُكَ يَا اللهُ الأَحَدُ الصَّمَدُ الذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوبِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
അല്ലാഹുവേ, നിന്നോടിതാ ഞാൻ തേടുന്നു. ഏകനും, എല്ലാവര്ക്കും ആശ്രിതനായ നിരാശ്രയനും, (ആരുടേയും സന്തതിയായി) ജനിക്കാത്തവനും (ആരേയും) ജനിപ്പിക്കാത്തവനും തുല്യനായി ആരുമില്ലാത്തവനുമായവന്. അല്ലാഹുവേ എൻ്റെ തെറ്റുകള് നീ എ നിക്കു പൊറുക്കേണമേ. നിശ്ചയം നീ ഗഫൂറും റഹീമുമാണല്ലോ.