അർറഹീം

അർറഹീം

അർറഹീം

അർറഹീം എന്ന നാമം തൻ്റെ ദാസന്മാരോട് കരുണ കാണിക്കുന്നവൻ എന്നാണ് അർത്ഥമാക്കുന്നത്. അല്ലാഹു പറഞ്ഞു:

  هُوَ ٱلَّذِي يُرِيكُمُ ٱلْبَرْقَ خَوْفٗا وَطَمَعٗا وَيُنشِئُ ٱلسَّحَابَ ٱلثِّقَالَ  

വിശുദ്ധ ക്വുർആനിൽ നൂറ്റിപതിനാലു തവണ അർറഹീം എന്ന നാമം ആവർത്തിച്ചു വന്നിട്ടുണ്ട്.
ദാസന്മാരോട് കരുണ കാണിക്കുന്നവൻ എന്ന അർത്ഥത്തിൽ മുകളിൽ നല്കിയതുപോലെ മുക്വയ്യദായും, ബിസ്മിയിലും, സൂറത്തുല്‍ ഫാതിഹയിലും വന്നതുപോലെ അർറഹ്മാൻ എന്ന നാമത്തോടു ചേർന്നും അല്ലാഹുവിൻ്റെ മറ്റേതെങ്കിലും നാമത്തോടു ചേർന്നുമൊക്കെയാണ് വിശുദ്ധ ക്വുർആനിൽ അർറഹീം എന്ന നാമം വന്നിരിക്കുന്നത്.

  غَفُورٞ رَّحِيمٞ  
  رَّءُوفٞ رَّحِيمٞ  
  تَوَّابٞ رَّحِيمٞ  
  عَزِيزٞ رَّحِيمٞ  

ആറ് തവണയാണ് അർറഹ്മാൻ എന്ന നാമത്തോടു ചേർന്ന് അർറഹീം എന്ന നാമം വന്നിരിക്കുന്നത്. എന്നാൽ അർറഊഫ്, അൽഗഫൂർ, അത്തവ്വാബ്, അല്അസീസ് എന്നീ നാമങ്ങളോടു ചേർന്നാണ് അർറഹീം എന്ന നാമം കൂടുതലായി വന്നിരിക്കുന്നത്. കാരണം പ്രസ്തുത നാമം അറിയിക്കുന്ന കാരുണ്യം അല്ലാഹുവിൻ്റെ പ്രത്യേകമായ കാരുണ്യമാണ് — അത് വിശ്വാസികൾക്കുമാത്രം ലഭിക്കുന്ന കാരുണ്യമാണ്.

വിശ്വാസികളെ കുറിച്ച് അല്ലാഹു പറയുന്നു:

  وَسَيُدْخِلُهُمْ فِي رَحْمَةٖ مِّنْهُۥٓ ۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ  

“അല്ലാഹു അവരെ തൻ്റെ കാരുണ്യത്തിൽ പ്രവേശിപ്പിക്കുന്നതാണ്. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (ക്വുർആൻ 9:99)

  فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ ٱلزَّكَوٰةَ وَٱلَّذِينَ هُم بِـَٔايَٰتِنَا يُؤْمِنُونَ  

“…എന്നാൽ ധർമ്മനിഷ്ഠ പാലിക്കുകയും, സകാത്ത് നല്കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകൾക്ക് (പ്രത്യേകമായി) ഞാൻ അത് (കാരുണ്യം) രേഖപ്പെടുത്തുന്നതാണ്.” (ക്വുർആൻ 7:156)

സുന്നത്തിൽ അർറഹീം

അർറഹീം എന്ന അത്ത്യുത്തമ നാമം സുന്നത്തിലും സ്ഥിരപ്പെട്ട് വന്നിരിക്കുന്നു. അബ്ദുല്ലാഹ് ഇബ്നു അംറ് (റ)ൽ നിന്നുള്ള നിവേദനം: നബി (സ്വ) പറഞ്ഞു —

“ദാസന്മാർ പാപം ചെയ്യുന്നില്ലെങ്കിൽ അല്ലാഹു പാപം ചെയ്യുന്ന സൃഷ്ടികളെ പടക്കുകയും അനന്തരം അവർക്കു പൊറുത്തു കൊടുക്കുകയും ചെയ്യും. നിശ്ചയം, അവൻ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാണ്.”
(മുസ്ലിം)

അല്ലാഹുവിൻ്റെ കാരുണ്യം നേടുവാൻ

ഒന്ന്: അല്ലാഹുവിനെയും റസൂലിയെയും അനുസരിക്കുക

  وَأَطِيعُوا۟ ٱللَّهَ وَٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ  

“നിങ്ങൾ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക. നിങ്ങൾ അനുഗൃഹീതരായേക്കാം.” (3:132)

രണ്ട്: ഖുർആനെ പിന്തുടരുക, തക്വ്വയോടെ ജീവിക്കുക

  وَهَٰذَا كِتَٰبٌ أَنزَلْنَٰهُ مُبَارَكٞ فَٱتَّبِعُوهُ وَٱتَّقُوا۟ لَعَلَّكُمْ تُرْحَمُونَ  

“ഇതാകട്ടെ നാം അവതരിപ്പിച്ച നന്മ നിറഞ്ഞ ഗ്രന്ഥമാണ്. അതിനെ നിങ്ങൾ പിന്തുടരുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക; നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം.” (6:155)

മൂന്ന്: ഖുർആൻ പാരായണം സശ്രദ്ധം കേൾക്കുക, മൗനം പാലിക്കുക

  وَإِذَا قُرِئَ ٱلْقُرْءَانُ فَٱسْتَمِعُوا۟ لَهُۥ وَأَنصِتُوا۟ لَعَلَّكُمْ تُرْحَمُونَ   (7:204)

നാല്: നമസ്കാരം യഥാവിധം നിർവ്വഹിക്കുക, സകാത്ത് നല്കുക

  وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ   (24:56)

അഞ്ച്: ഇസ്തിഗ്ഫാർ നടത്തുക

  فَلَوْلَا تَسْتَغْفِرُونَ ٱللَّهَ لَعَلَّكُمْ تُرْحَمُونَ   (27:46)

ആറ്: ഇഹ്സാനോടെ പ്രവർത്തിക്കുക

  إِنَّ رَحْمَتَ ٱللَّهِ قَرِيبٞ مِّنَ ٱلْمُحْسِنِينَ   (7:56)

ഏഴ്: സഹോദരങ്ങൾക്കിടയിൽ സ്വുല്ഹുണ്ടാക്കുക

  إِنَّمَا ٱلْمُؤْمِنُونَ إِخْوَةٞ فَأَصْلِحُوا۟ بَيْنَ أَخَوَيْكُمْ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُرْحَمُونَ   (49:10)

എട്ട്: സൃഷ്ടികളോട് കരുണ കാണിക്കുക

നബി (സ്വ) പറഞ്ഞു:

“നിശ്ചയം, അല്ലാഹു തൻ്റെ ദാസന്മാരിൽ കരുണയുള്ളവരോടു മാത്രമാണ് കരുണ കാണിക്കുന്നത്.” (ബുഖാരി, മുസ്ലിം)

“കരുണ കാണിക്കാത്തവർക്കു കരുണ നല്കപ്പെടുകയില്ല.”
“നിങ്ങൾ ഭൂമിയിലെവരോടു കരുണ കാണിക്കുക; ആകാശത്തിലുള്ളവൻ നിങ്ങളോടു കരുണ കാണിക്കും.”

ഖിദ്വിറിൻ്റെ സംഭവത്തിൽ നിന്നുള്ള ഉദാഹരണം 

“ആ മതിൽ ആ പട്ടണത്തിലെ അനാഥരായ രണ്ടു ബാലന്മാരുടെതായിരുന്നു. അതിനു ചുവട്ടിൽ അവർക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് നല്ല മനുഷ്യനായിരുന്നു. അതിനാൽ അവൻ്റെ മക്കൾ യൗവ്വനം പ്രാപിക്കുകയും അവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്നത് നിങ്ങളുടെ രക്ഷിതാവിൻ്റെ കാരുണ്യം കൊണ്ടാണ്…” (18:82)

ഏതാനും ദുആകൾ

1. നബി (സ്വ) അബൂബകറിന് (റ) പഠിപ്പിച്ച ദുആ:

اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمٗا كَثِيرٗا...

“അല്ലാഹുവേ, ഞാൻ എന്നോടുതന്നെ ധാരാളം അന്യായം പ്രവർത്തിച്ചു. നീയല്ലാതെ പാപങ്ങൾ പൊറുക്കുകയില്ല. അതിനാൽ നിന്നിൽനിന്നുള്ള മാപ്പ് നീ എനിക്കു കനിയേണമേ. നീ കരുണ കാണിക്കേണമേ. നീ പാപങ്ങൾ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാണ്.”

2. മഗ്ഫിറത്തിനും തൗബയ്ക്കും വേണ്ടിയുള്ള ദുആ:

رَبِّ اغْفِرْ لِي وَتُبْ عَلَيَّ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ

“അല്ലാഹുവേ, നീ എനിക്കു പൊറുത്തു, എൻ്റെ തൗബ സ്വീകരിക്കേണമേ. നീ തൗബ സ്വീകരിക്കുന്നവനും കരുണ ചൊരിയുന്നവനുമാണ്.”

3. മയ്യിത്ത് നമസ്കാരത്തിനുള്ള ദുആ:

اللَّهُمَّ فَاغْفِرْ لَهُ وَارْحَمْهُ...

“അല്ലാഹുവേ, അവനെ പൊറുത്തു, ദയ കാണിക്കേണമേ. നീ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാണ്.”