അൽ അസ്മാഉൽ ഹുസ്‌ന - الرَّحْمَـنُ (അര്‍റഹ്മാന്‍)

അൽ അസ്മാഉൽ ഹുസ്‌ന - الرَّحْمَـنُ (അര്‍റഹ്മാന്‍)

الرَّحْمَـنُ (അര്‍റഹ്മാന്‍)

നാമം ഉദ്ദേശിച്ചും പരമകാരുണികൻ എന്ന വിശേഷണത്തെ അറിയിച്ചും അല്ലാഹു തനിക്ക് ക്വുർആനിൽ പല വചനങ്ങളിൽ ഇതുകൊണ്ട് പേരുവെച്ചിരിക്കുന്നു. 

ഇമാം ഇബ്നുല്കയ്യിം (റ) പറഞ്ഞു: നിശ്ചയം, അര്‍റഹ്മാന്‍ എന്നത് അല്ലാഹുവിൽ നിലനിൽക്കുന്ന വിശേഷണത്തെയാണ് അറിയിക്കുന്നത്. അര്‍റഹീം ആകട്ടെ കരുണകാണിക്കപെടുന്നവനോടുള്ള ആ വിശേഷണത്തിൻ്റെ ബന്ധത്തെയാണ് അറിയിക്കുന്നത്. ഒന്ന് വിശേഷണത്തിനാണ്. രണ്ട് പ്രവൃത്തിക്കുമാണ്. ഒന്നാമത്തേത് റഹ്മത്ത് അവൻ്റെ വിശേഷണമാണെന്ന് അറിയിക്കുന്നു. രണ്ടാമത്തേത് തൻ്റെ റഹ്മത്തു കൊണ്ട് അവന് പടപ്പുകളോട് കരുണകാണിക്കുന്നതിനെ അറിയിക്കുന്നു..... 

അല്ലാഹു എന്ന നാമത്തെപോലെ തന്നെ അര്‍റഹ്മാന്‍ എന്ന നാമവും അല്ലാഹുവിന് മാത്രം പ്രത്യേകമായ നാമമാണ്. അതുകൊണ്ടും മറ്റൊന്നിനും നാമകരണം ചെയ്തുകൂട. 
അല്ലാഹു പറഞ്ഞു:

قُلِ ادْعُوا اللَّهَ أَوِ ادْعُوا الرَّحْمَٰنَ ۖ أَيًّا مَّا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَىٰ ۚ وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَابْتَغِ بَيْنَ ذَٰلِكَ سَبِيلًا

(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നിന്‍റെ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്‌. അത്‌ പതുക്കെയുമാക്കരുത്‌. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക. (ക്വുർആൻ 17: 110)

ഇമാം ഇബ്നു കഥീർ (റ) പറഞ്ഞു: നിശ്ചയം അല്ലാഹുവിൻ്റെ നാമങ്ങളിൽ അവനല്ലാത്തവർക്കു പേരുവെക്കപ്പെടുന്നവയുണ്ട്. അവയിൽ അവനല്ലാത്തവർക്കു പേരുവെക്കപ്പെടാത്തവയുമുണ്ട്. അല്ലാഹു, അർറഹ്മാൻ, അൽഖാലിക്വ്, അർറാസിക്വ് തുട ങ്ങിയുള്ള പേരുകൾ പോലെ. 

സൃഷ്ടിച്ചും ഉപജീവനം വിശാലമാക്കിയും മുഴുസൃഷ്ടികളോടും കരുണ ചെയ്തവനാകുന്നു അർറഹ്മാൻ. അവനിലുള്ള റഹ്മത്ത് ഭൗതികലോകത്ത് വഴിപ്പെട്ടവനും വഴിപ്പെടാത്തവനും ഒരു പോലെയാണ്. 

وَاكْتُبْ لَنَا فِي هَٰذِهِ الدُّنْيَا حَسَنَةً وَفِي الْآخِرَةِ إِنَّا هُدْنَا إِلَيْكَ ۚ قَالَ عَذَابِي أُصِيبُ بِهِ مَنْ أَشَاءُ ۖ وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ

ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക്‌ നീ നന്‍മ രേഖപ്പെടുത്തുകയും (അഥവാ വിധിക്കുകയും) ചെയ്യേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നിലേക്ക്‌ മടങ്ങിയിരിക്കുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: എന്‍റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഏല്‍പിക്കുന്നതാണ്‌. എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും. എന്നാല്‍ ധര്‍മ്മനിഷ്ഠ പാലിക്കുകയും, സകാത്ത്‌ നല്‍കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക്‌ (പ്രത്യേകമായി) ഞാന്‍ അത്‌ രേഖപ്പെടുത്തുന്നതാണ്‌. (ക്വുർആൻ 7: 156)

അല്ലാഹുവിൻ്റെ അറിവ് എല്ലാത്തിനേയും ഉൾക്കൊള്ളുകയും എല്ലാത്തിനും വിശാലമാവുകയും ചെയ്തിരിക്കുന്നു. പ്രസ്തുത അറിവ് ഏതൊന്നിനെ ചൂഴ്ന്ന് നിൽക്കുന്നുവോ അതിനെയെല്ലാം അവൻ്റെ കാരുണ്യവും പൊതിഞ്ഞിരിക്കുന്നു. 

الَّذِينَ يَحْمِلُونَ الْعَرْشَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِ وَيَسْتَغْفِرُونَ لِلَّذِينَ آمَنُوا رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ

സിംഹാസനം വഹിക്കുന്നവരും അതിന്‍റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക്‌ വേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ! നിന്‍റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്‍റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക്‌ നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയില്‍ നിന്ന്‌ കാക്കുകയും ചെയ്യേണമേ. (ക്വുർആൻ 40: 7)

എന്നാൽ സൃഷ്ടിക്കുകയും ഉപജീവനം വിശാലമാക്കി കൊടുക്കുകയും ചെയ്തുകൊണ്ടാണ് അവൻ്റെ കാരുണ്യം എല്ലാ പടപ്പുകളേയും പൊതിഞ്ഞിരിക്കുന്നത്; ഭക്ഷണം, പാനീയം, വസ്ത്രം, പാർപ്പിടം, തുടങ്ങി ഭൗതികമായ വിഭവങ്ങളെ കനിഞ്ഞുകൊണ്ടുള്ള കാരുണ്യം.

وَمِن رَّحْمَتِهِ جَعَلَ لَكُمُ اللَّيْلَ وَالنَّهَارَ لِتَسْكُنُوا فِيهِ وَلِتَبْتَغُوا مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ

അവന്‍റെ കാരുണ്യത്താല്‍ അവന്‍ നിങ്ങള്‍ക്ക്‌ രാവും പകലും ഉണ്ടാക്കിതന്നിരിക്കുന്നു, രാത്രിയില്‍ നിങ്ങള്‍ വിശ്രമിക്കുവാനും (പകല്‍ സമയത്ത്‌) അവന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ നിങ്ങള്‍ തേടിക്കൊണ്ട്‌ വരാനും, നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടി. (ക്വുർആൻ 28: 73)

وَهُوَ الَّذِي يُرْسِلُ الرِّيَاحَ بُشْرًا بَيْنَ يَدَيْ رَحْمَتِهِ ۖ حَتَّىٰ إِذَا أَقَلَّتْ سَحَابًا ثِقَالًا سُقْنَاهُ لِبَلَدٍ مَّيِّتٍ فَأَنزَلْنَا بِهِ الْمَاءَ فَأَخْرَجْنَا بِهِ مِن كُلِّ الثَّمَرَاتِ ۚ كَذَٰلِكَ نُخْرِجُ الْمَوْتَىٰ لَعَلَّكُمْ تَذَكَّرُونَ

അവനത്രെ തന്‍റെ അനുഗ്രഹത്തിന്ന്‌ (മഴയ്ക്കു) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട്‌ കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട്‌ പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത്‌ മൂലം എല്ലാതരം കായ്കനികളും നാം പുറത്ത്‌ കൊണ്ടുവരികയും ചെയ്യുന്നു. അത്‌ പോലെ നാം മരണപ്പെട്ടവരെ പുറത്ത്‌ കൊണ്ട്‌ വരുന്നതാണ്‌. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം. (ക്വുർആൻ 7: 57)

فَانظُرْ إِلَىٰ آثَارِ رَحْمَتِ اللَّهِ كَيْفَ يُحْيِي الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ ذَٰلِكَ لَمُحْيِي الْمَوْتَىٰ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

അപ്പോള്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ ഫലങ്ങള്‍ നോക്കൂ. ഭൂമി നിര്‍ജീവമായിരുന്നതിന്‌ ശേഷം എങ്ങനെയാണ്‌ അവന്‍ അതിന്‌ ജീവന്‍ നല്‍കുന്നത്‌? തീര്‍ച്ചയായും അത്‌ ചെയ്യുന്നവന്‍ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. അവന്‍ ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ. (ക്വുർആൻ 30: 50)

അല്ലാഹുവിൻ്റെ കാരുണ്യം അവൻ്റെ കോപത്തെ കവച്ചു വെക്കുകയും കോപത്തേക്കാൾ മികവുറ്റതാവുകയും ചെയ്തിരി ക്കുന്നു. ഒരു തിരുമൊഴി ഇപ്രകാരമുണ്ട്:

إِنَّ اللَّهَ لَمَّا قَضَى الْخَلْقَ كَتَبَ عِنْدَهُ فَوْقَ عَرْشِهِ إِنَّ رَحْمَتِي سَبَقَتْ غَضَبِي

(നിശ്ചയം, അല്ലാഹു സൃഷ്ടിപ്പില്നിന്ന് വിരമിച്ചപ്പോൾ 'എൻ്റെ കാരുണ്യം എൻ്റെ കോപത്തെ മുൻകടന്നിരിക്കുന്നു, തീർച്ച' എന്ന് തൻ്റെ അടുക്കൽ തൻ്റെ അർശിനുമീതെ രേഖപ്പെടുത്തി.) (ബുഖാരി)

എന്നാൽ അല്ലാഹുവിൻ്റെ പ്രത്യേകമായ കാരുണ്യം അത് അവനിൽ യഥാവിധം വിശ്വസിച്ചവർക്കു മാത്രമാകുന്നു. പുണ്യ കർമ്മത്തിനുള്ള തൗഫീക്വ്, നന്മയിലേക്കുള്ള ഉദവി, വശ്വാസ സ്ഥൈ ര്യം, ഹിദായത്ത്, പാരത്രിക വിജയവും മോക്ഷവും, തുടങ്ങിയുള്ള ഈമാനികമായ കാരുണ്യമാകുന്നു അവനില്നിന്നുള്ള പ്രത്യേക മായ കാരുണ്യം. 

وَاكْتُبْ لَنَا فِي هَٰذِهِ الدُّنْيَا حَسَنَةً وَفِي الْآخِرَةِ إِنَّا هُدْنَا إِلَيْكَ ۚ قَالَ عَذَابِي أُصِيبُ بِهِ مَنْ أَشَاءُ ۖ وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ

ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക്‌ നീ നന്‍മ രേഖപ്പെടുത്തുകയും (അഥവാ വിധിക്കുകയും) ചെയ്യേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നിലേക്ക്‌ മടങ്ങിയിരിക്കുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: എന്‍റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഏല്‍പിക്കുന്നതാണ്‌. എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും. എന്നാല്‍ ധര്‍മ്മനിഷ്ഠ പാലിക്കുകയും, സകാത്ത്‌ നല്‍കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക്‌ (പ്രത്യേകമായി) ഞാന്‍ അത്‌ രേഖപ്പെടുത്തുന്നതാണ്‌. (ക്വുർആൻ 7: 156)

കരുണാമയനായ അല്ലാഹു നൂറു കരുണ പടച്ചിരിക്കു ന്നുവെന്നും അവനു നൂറ് കരുണയുണ്ടെന്നും അതിൽ ഒന്നു മാത്രമാണ് ഭൂമിയിൽ നിശ്ചയിച്ചിരിക്കുന്നതെന്നും ഹദീഥിൽ വന്നിട്ടുണ്ട്. അബൂഹുറയ്റ?യില്നിന്നുള്ള നിവേദനത്തിൽ ഇപ്രകാര മാണുള്ളത്:

إِنَّ اللَّهَ خَلَقَ الرَّحْمَةَ يَوْمَ خَلَقَهَا مِائَةَ رَحْمَةٍ ، فَأَمْسَكَ عِنْدَهُ تِسْعًا وَتِسْعِينَ رَحْمَةً ، وَأَرْسَلَ فِي خَلْقِهِ كُلِّهِمْ رَحْمَةً وَاحِدَةً 

(നിശ്ചയം അല്ലാഹു റഹ്മത്തിനെ സൃഷ്ടിച്ചനാളിൽ നൂറ് റഹ്മ ത്ത് സൃഷ്ടിച്ചു. അവന് തൻ്റെ യടുക്കൽ തൊണ്ണൂറ്റി ഒമ്പത് റഹ്മ ത്തിനെ പിടിച്ചുവെച്ചു. അവൻ്റെ മുഴു സൃഷ്ടികളിൽ എല്ലാവരിലേക്കും ഒരു റഹ്മത്ത് അയക്കുകയും ചെയ്തു.....) (ബുഖാരി)

ആ ഒരു കരുണകൊണ്ടാണ് മനുഷ്യരും ജന്തുമൃഗാദിക ളും മറ്റും അന്യോന്യം കരുണകാണിക്കുന്നത് അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞിട്ടുണ്ട്:

إِنَّ لِلَّهِ مِائَةَ رَحْمَةٍ أَنْزَلَ مِنْهَا رَحْمَةً وَاحِدَةً بَيْنَ الْجِنِّ وَالْإِنْسِ وَالْبَهَائِمِ وَالْهَوَامِّ فَبِهَا يَتَعَاطَفُونَ وَبِهَا يَتَرَاحَمُونَ وَبِهَا تَعْطِفُ الْوَحْشُ عَلَى وَلَدِهَا وَأَخَّرَ اللَّهُ تِسْعًا وَتِسْعِينَ رَحْمَةً يَرْحَمُ بِهَا عِبَادَهُ يَوْمَ الْقِيَامَةِ

നിശ്ചയം, അല്ലാഹുവിനു നൂറ് കാരുണ്യമുണ്ട്. അവയില്നിന്ന് ഒന്ന് അവന് ജിന്നുകൾക്കും മനുഷ്യര്ക്കും മൃഗങ്ങൾക്കും ഇഴജ ന്തുക്കൾക്കും ഇടയിൽ അവതരിപ്പിച്ചിരിക്കുന്നു. ആ കരുണകൊ ണ്ട് അവര് അന്യോന്യം അലിവുകാണിക്കുകയും അന്യോന്യം ക രുണകാണിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് വന്യമൃഗ ങ്ങള് അവയുടെ കുഞ്ഞുങ്ങളോട് മയത്തിൽ പെരുമാറുന്നത്. അല്ലാഹു തൊണ്ണൂറ്റി ഒമ്പത് കാരുണ്യത്തെ പിന്തിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് അവന് തൻ്റെ ദാസന്മാരോട് അന്ത്യനാളിൽ കരു ണ കാണിക്കും.)) (ബുഖാരി)

സ്വര്ഗം അല്ലാഹുവിൻ്റെ കാരുണ്യമാണെന്നും അതിലേ ക്കുള്ള പ്രവേശനം അവൻ കനിഞ്ഞ പ്രത്യേകക്കാര്ക്ക് മാത്രമാണെന്നും ഹദീഥുകളിലുണ്ട്. അബൂഹുറയ്റ(റ)യില്നിന്നും നിവേദനം. അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു:

…...قَالَ اللَّهُ تَبَارَكَ وَتَعَالَى لِلْجَنَّةِ أَنْتِ رَحْمَتِى أَرْحَمُ بِكِ مَنْ أَشَاءُ مِنْ عِبَادِى……

(.....അല്ലാഹു സ്വര്ഗത്തോടു പറഞ്ഞു: നീ എൻ്റെ കാരുണ്യമാണ് നിന്നെക്കൊണ്ട് ഞാനുദ്ദേശിക്കുന്ന എൻ്റെ ദാസന്മാരോട് ഞാൻ കരുണകാണിക്കും. ... ...) (ബുഖാരി, മുസ്ലിം)

അല്ലാഹുവിൻ്റെ ഈ കാരുണ്യത്താലാണ് തിരുമേനി (സ്വ)  വരെ സ്വർഗത്തിൽ പ്രവേശിക്കുന്നതെന്ന് ഹദീഥിൽ വന്നിട്ടുണ്ട്. അബൂഹുറയ്റ(റ)യില്നിന്ന് നിവേദനം. അല്ലാഹുവിൻ്റെ ൽ (സ്വ) പറഞ്ഞു: 

لَنْ يُدْخِلَ أَحَدًا مِنْكُمْ عَمَلُهُ الْجَنَّةَ.  قَالُوا: وَلاَ أَنْتَ يَا رَسُولَ اللَّهِ قَالَ: وَلاَ أَنَا إِلاَّ أَنْ يَتَغَمَّدَنِىَ اللَّهُ مِنْهُ بِفَضْلٍ وَرَحْمَةٍ.

((നിങ്ങളിൽ ഒരാളേയും തൻ്റെ കര്മ്മം സ്വര്ഗ്ഗത്തിൽ പ്രവേശിപ്പി ക്കുകയില്ല. അവര് ചോദിച്ചു: അല്ലാഹുവിൻ്റെ തിരുദൂതരേ, താങ്ക ളേയും? തിരുമേനി (സ്വ)  പറഞ്ഞു: ഞാൻ തന്നെയും; അല്ലാഹു അവനില്നിന്നുള്ള കാരുണ്യം കൊണ്ടും ഔദാര്യം കൊണ്ടും എ ന്നെ പൊതിഞ്ഞാലല്ലാതെ.)) (മുസ്ലിം)

വിശുദ്ധ ക്വുർആനിൽ അര്റഹ്മാന് എന്ന നാമം അമ്പ ത്തി ഏഴു തവണ ആവര്ത്തിച്ചു വന്നിട്ടുണ്ട്. അതിൽ ആറു തവണ അര്റഹീം എന്ന നാമത്തോടുചേര്ന്നും മറ്റിടങ്ങളിലെല്ലാം തനിച്ചുമാണ് അത് വന്നിരിക്കുന്നത്.

പ്രസ്തുത നാമം അല്ലാഹുവിനുള്ളതറിയിക്കുന്ന തിരുമൊഴികളും സ്ഥിരപ്പെട്ടുവന്നിരിക്കുന്നു.

الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ  

((കരുണ കാണിക്കുന്നവരോട് കരുണാവാരുധിയായവന് കരുണ കാണിക്കും... ....)) 

ഏതാനും ദുആഉകൾ 

ഉഹ്ദു പർവ്വതത്തോളം കടം ഉണ്ടെങ്കിലും അല്ലാഹു അത് വീട്ടിനല്കുവാന് നബി (സ്വ) മുആദി?നെ പഠിപ്പിച്ചതായി അനസ് ഇബ്നു മാലികി(റ)ല്നിന്ന് ഇമാം ത്വബറാനി നിവേദനം ചെയ്ത ഹദീഥിലുണ്ട്.

اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَنْ تَشَاءُ وَتَنْزِعُ الْمُلْكَ مِمَّنْ تَشَاءُ وَتُعِزُّ مَنْ تَشَاءُ وَتُذِلُّ مَنْ تَشَاءُ بِيَدِكَ الْخَيْرُ إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ. رَحْمَنُ الدُّنْياَ وَاْلآخِرَةِ وَرَحِيمُهُمَا، تُعْطِيهِمَا مَنْ تَشَاءُ، اِرْحَمْنِي رَحْمَةً تُغْنِينِي بِهَا عَنْ رَحْمَةِ مَنْ سِوَاكَ

ആധിപത്യത്തിൻ്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശി ക്കുന്നവര്ക്ക് നീ ആധിപത്യം നല്കുന്നു. നീ ഉദ്ദേശിക്കുന്നവരിൽ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്ക്ക് നീ പ്രതാപം നല്കുന്നു. നീ ഉദ്ദേ ശിക്കുന്നവര്ക്ക് നീ നിന്ദ്യതവരുത്തുകയും ചെയ്യുന്നു. നിൻ്റെ കൈവശമത്രേ നډയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. ഇഹത്തിന്റേയും പരത്തിന്റേയും റഹ്മാനും അവ രണ്ടി ന്റേയും റഹീമുമായവന്. അവ രണ്ടും നീ ഉദ്ദേശിക്കുന്നവര്ക്ക് നീ കനിയുന്നു. നീ ഒഴികെയുള്ളവരുടെ കാരുണ്യത്തില്നിന്ന് എന്നെ ധ ന്യനാക്കും വിധമുള്ള കാരുണ്യം നീ എനിക്ക് നല്കേണമേ.

ജിബ്രീൽ (അ), പൈശാചിക തന്ത്രം ചെറുക്കുവാനായി തി രുനബി(സ്വ)യെ ഇപ്രകാരം പഠിപ്പിച്ചതായി അബ്ദുര്റഹ്മാന് ഇബ്നു ഖമ്പശി?ല്നിന്ന് ഇമാം അഹ്മദ് നിവേദനം ചെയ്ത ഹദീഥിലുണ്ട്. 

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ  الَّتِى لاَ يُجَاوزُهُنَّ بَرٌّ وَلاَ فَاجِرٌ  مِنْ شَرِّ مَا خَلَقَ وَذَرَأَ وَبَرَأَ   وَمِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ  وَمِنْ شَرِّ مَا يَعْرُجُ فِيهَا وَمِنْ شَرِّ مَا ذَرَأَ فِى الأَرْضِ وَمِنْ شَرِّ مَا يَخْرُجُ مِنْهَا وَمِنْ شَرِّ فِتَنِ اللَّيْلِ وَالنَّهَارِ وَمِنْ شَرِّ كُلِّ طَارِقٍ إِلاَّ طَارِقاً يَطْرُقُ بِخَيْرٍ يَا رَحْمَنُ

പുണ്യപുരുഷനും പാപിക്കും അതിലംഘിക്കുവാൻ കഴിയാത്ത അല്ലാഹുവിൻ്റെ സമ്പൂർണ വചനങ്ങളെ കൊണ്ട് അവന് ജീവനിടുകയും മുൻ മാതൃകയില്ലാതെ സൃഷ്ടിക്കുകയും ചെയ്തവയുടെ കെടുതിയിൽ നിന്ന് ഞാൻ അഭയം തേടുന്നു. ആകാശത്തിൽ നിന്ന് ഇറങ്ങുന്നവയുടേയും ആകാശത്തിലേക്ക് കയറിപ്പോകുന്നവയുടേയും കെടുതിയിൽ നിന്നും (അല്ലാഹു) ഭൂമിയിൽ സൃഷ്ടിച്ചവയുടേയും ഭൂമിയില്നിന്ന് പുറപ്പെടുന്നവയുടേയും കെടുതിയില്നിന്നും രാപകലുകളിലുണ്ടാകുന്ന കുഴപ്പങ്ങളിലെ കെടുതികളിൽ നിന്നും രാത്രിയിൽ വന്നിറങ്ങുന്നവയുടെ എല്ലാ തിന്മകളില്നിന്നും. പരമകാരുണികനായവനേ ഞാൻ അഭയം തേടുന്നു. എന്നാൽ, രാത്രിയിൽ നന്മകൊണ്ടണയുന്നവയിൽ നിന്നല്ല.