الرَّبُّ (അർറബ്ബ്)
സൃഷ്ടിച്ചും പരിപാലിച്ചും ഉടമപ്പെടുത്തിയും നിയന്ത്രിച്ചും കൈകാര്യകർതൃത്വം നിർവ്വഹിച്ചും സൃഷ്ടികളുടെമേൽ രക്ഷാകർതൃത്വമുള്ളവൻ എന്നതാണ് അർറബ്ബ് അർത്ഥമാക്കുന്നത്.
ഇബ്നുൽ അഥീർ (റ) പറഞ്ഞു: ഉടമസ്ഥൻ, യജമാനൻ, നിയന്ത്രിക്കുന്നവൻ, പരിപാലിക്കുന്നവൻ, നയിക്കുന്നവൻ, അനുഗ്രഹമരുളുന്നവൻ എന്നീ വാക്കുകൾക്കെല്ലാം റബ്ബ് എന്ന് ഭാഷയിൽ പറയപ്പെടും. റബ്ബ് എന്ന് മറ്റൊന്നിലേക്കു ചേർക്കാതെ അല്ലാഹുവിനെ കുറിച്ചുമാത്രമേ പറയപ്പെടുകയുള്ളൂ. അല്ലാഹുവല്ലത്തവരെ കുറിച്ചു പറയപെടുമ്പോളൾ ഇന്നതിൻ്റെ റബ്ബ് (യജമാനന്) എന്നു ചേർക്കപെട്ടുകൊണ്ടാണ് പറയപെടുക.
ധാരാളം ആശയങ്ങളെ അറിയിക്കുന്ന നാമങ്ങളിലൊന്നാണ് അർറബ്ബ്. അല്ലാഹുവിൻ്റെ നാമവിശേഷണങ്ങളെ മുഴുവന് വിളിച്ചറിയിക്കുന്ന നാമവുമാണ് അത്.
തൽവിഷയത്തിൽ ഇമാം ഇബ്നുല്കയ്യിം (റ) പറഞ്ഞു: കഴിവുറ്റവനും സ്രഷ്ടാവും നിര്മ്മാതാവും രൂപം നല്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനും സസൂക്ഷ്മം അറിയുന്നവനും കേള് ക്കുന്നവനും കാണുന്നവും സുകൃതവാനും അനുഗ്രഹദാതാവും ഔദാര്യവാനും നല്കുന്നവനും തടയുന്നവനും ഉപകാരോപദ്രവം ഉടമപ്പെടുത്തിയവനും മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും താൻ ഉദ്ദേശിക്കുന്നവന് നേര്മാര്ഗമരുളുകയും ഉദ്ദേശിക്കുന്നവ നെ വഴിതെറ്റിക്കുകയും ചെയ്യുന്നവനും താന് ഉദ്ദേശിക്കുന്നവന് സൗഭാഗ്യമരുളുകയും ഉദ്ദേശിക്കുന്നവനെ ദൗര്ഭാഗ്യവാനാക്കുകയും ചെയ്യുന്നവനും താൻ ഉദ്ദേശിക്കുന്നവനെ പ്രതാപവാനാക്കു കയും ഉദ്ദേശിക്കുന്നവനെ നിന്ദ്യനാക്കുകയും ചെയ്യുന്നവനും ഇതുപോലെ റുബൂബിയ്യത്തിൻ്റെ ആശയങ്ങളില്നിന്ന് അര്ഹിക്കു ന്ന അസ്മാഉല്ഹുസ്നയുള്ളവനാണ് നിശ്ചയം റബ്ബ്
വിശുദ്ധ ക്വുർആനിൽ നിരവധി സന്ദര്ഭങ്ങളിലായി അഞ്ഞൂറിലേറെ തവണ ഈ നാമം വന്നിരിക്കുന്നു. നൂറ്റി അമ്പത്തി യൊന്നു തവണ റബ്ബ് എന്ന് തനിച്ചു വന്നിട്ടുണ്ട്.
റബ്ബില്നിന്നുള്ള തര്ബിയത്തും റുബൂബിയ്യത്തും രണ്ടു നിലക്കാണ്.
ഒന്ന്: തര്ബിയത്തുന്ആമ്മഃ അഥവാ പൊതുവിലുള്ള പരി പാലനം. വിശ്വാസിയും അവിശ്വാസിയും പുണ്യാളനും പാപിയും സൗഭാഗ്യവാനും ദൗര്ഭാഗ്യവാനും സന്മാര്ഗിയും ദുര്മാര്ഗിയും തുടങ്ങി പടപ്പുകള് സകലര്ക്കും ലഭിക്കുന്ന പരിപാലനമാണ് ഇത്. സൃഷ്ടിച്ചും ഉപജീവനമേകിയും നിയന്ത്രിച്ചും അനുഗ്രഹമരുളിയും ജീവിപ്പിച്ചും മരിപ്പിച്ചും മറ്റുമുള്ള മുഴുസൃഷ്ടികള്മുള്ള പരിപാലനമാ ണ് അതുകൊണ്ടുള്ള ഉദ്ദേശ്യം.
രണ്ട്: തര്ബിയത്തുന്ഖാസ്സ്വഃ റബ്ബിൻ്റെ പ്രത്യേകമായ പരിപാലനം. ഇത് അല്ലാഹുവിൻ്റെ ഔലിയാക്കള്ക്ക് മാത്രമുള്ള പരിപാലനമാണ്. അഥവാ അല്ലാഹുവിൽ വിശ്വസിച്ചും അവന് വ ഴിപ്പെട്ടും അവനെ ആരാധിച്ചും ജീവിക്കുവാനുള്ള തൗഫീക്ക്വേകി ക്കൊണ്ടും, അല്ലാഹുവിനെ അറിയുവാനും അവനിലേക്ക് മട ങ്ങുവാനുമുള്ള ആത്മീയ പോഷണമേകിക്കൊണ്ടും അന്ധകാര ങ്ങളില്നിന്ന് പ്രകാശത്തിലേക്ക് നയിച്ചുകൊണ്ടും ഏറ്റവും എളു പ്പമായതിലേക്ക് അവര്ക്ക് സൗകര്യമേകിക്കൊണ്ടും ഏറ്റവും ഞെരുക്കമായതില്നിന്ന് അവരെ അകറ്റിക്കൊണ്ടും എല്ലാ നډകളും അവര്ക്ക് അനായാസം തരപ്പെടുത്തിക്കൊണ്ടും എല്ലാ തിډയിൽ നിന്നും സുരക്ഷയേകിക്കൊണ്ടുമുള്ളതായ പരിരക്ഷ.
റബ്ബെന്ന നാമത്തിനുള്ള ഈ തേട്ടത്താലാണ് അല്ലാഹുവോട് തേടുമ്പോള് അവനെ വിളിക്കുവാന് ഏറ്റവും അനുയോ ജ്യമായ നാമമാണ് അർറബ്ബ് എന്നു പണ്ഡിതന്മാര് ഉണര്ത്തിയത്. വിശുദ്ധ ക്വുർആനിൽ വന്നിട്ടുള്ള ദുആഉകളിൽ ഏറെക്കുറെ എല്ലാ ദുആഉകളിലും ഈ പേരു വിളിച്ചുകൊണ്ടുള്ള തേട്ടമാണ് വന്നി ട്ടുള്ളത്. താഴെവരുന്ന രണ്ടു ദുആ വചനങ്ങള് ശ്രദ്ധിക്കുക. അവ യിൽ റബ്ബനാ എന്ന വിളി അവര്ത്തിച്ചു വന്നതു കാണാം.
رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ. (ക്വുർആൻ 2: 286)
رَّبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلْإِيمَانِ أَنْ آمِنُوا بِرَبِّكُمْ فَآمَنَّا ۚ رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ. رَبَّنَا وَآتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ ۗ إِنَّكَ لَا تُخْلِفُ الْمِيعَادَ
ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവിന്‍ എന്നു പറയുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്‍മകള്‍ ഞങ്ങളില്‍ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാന്‍മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ ദൂതന്‍മാര്‍ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങള്‍ക്ക് നല്‍കുകയും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഞങ്ങള്‍ക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച. (ക്വുർആൻ 3: 193, 194)
എൻ്റെ റബ്ബേ, എൻ്റെ റബ്ബേ എന്ന് ആവർത്തിച്ചു തേടിയിട്ടും ഉത്തരം ലഭിക്കാത്ത ഒരു വ്യക്തിയുടെ അവസ്ഥ തിരുമേനി (സ്വ) വിവരിക്കുന്നത് ശ്രദ്ധിക്കുക. റബ്ബേ എന്ന് വിളിച്ചുള്ള ദുആ ഉത്തരമർഹിക്കുന്നതാണെന്ന ധ്വനി ഈ അവതരണത്തില്നിന്ന് മനസിലാക്കാം. അബൂഹുറയ്റ (റ) യിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു:
ജനങ്ങളേ, നിശ്ചയം, അല്ലാഹു ത്വയ്യിബ് (പരിശുദ്ധൻ) ആകുന്നു. പരിശുദ്ധമായതുമാത്രമേ അവന് സ്വീകരിക്കൂ. നിശ്ചയം അല്ലാഹു മുര്‍സലീങ്ങളോട് കല്പിച്ചതുതന്നെ മുഅ്മിനീങ്ങളോടും കല്പി ച്ചിരിക്കുന്നു.
അല്ലാഹു പറഞ്ഞു:
ഹേ; ദൂതന്മാരേ, വിശിഷ്ടവസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും, സകർമ്മം പ്രവർത്തിക്കുകയും ചെയ്യുവിന്. തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.
അല്ലാഹു പറഞ്ഞു:
സത്യവിശ്വാസികളേ, നിങ്ങൾക്ക് നാം നല്കിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചുകൊള്ളുക.
ശേഷം നബി (സ്വ) ഒരു വ്യക്തിയെ അനുസ്മരിച്ചു. ജടകുത്തിയ മുടിയും പൊടിപുരണ്ട ശരീരവുമായി അയാള് തൻ്റെ യാത്ര തുടർത്ത്ന്നു. തൻ്റെ ഇരുകരങ്ങളും ആകാശത്തിലേക്ക് ഉയർത്തി അയാൾ എൻ്റെ രക്ഷിതാവേ എൻ്റെ രക്ഷിതാവേ എന്ന് കേഴുന്നു. അയാളുടെ ഭക്ഷണം ഹറാമാണ്. പാനീയവും ഹറാമാണ്. വസ്ത്രവും ഹറാമാണ്. അയാൾ നിഷിദ്ധങ്ങളാൽ പോഷണം നല്കപ്പെട്ടിരിക്കുന്നു. അയാള്ക്ക് എങ്ങിനെ ഉത്തരം നല്കപ്പെടുവാനാണ്. (മുസ്ലിം)
വിശുദ്ധ ക്വുർആനിൽ വന്ന ദുആഉകളിൽ ഏറെക്കുറെ എല്ലാ ദുആഉകളിലും റബ്ബെന്ന നാമം വിളിച്ചുകൊണ്ടുള്ള തേട്ടമാണെന്നുണർത്തിയല്ലോ. പ്രസ്തുത ദുആഉകൾ വന്നിട്ടുള്ള സൂറത്തുകളുടെ പേരുകളും ആയത്തു നമ്പറും താഴെ നല്കുന്നു.
അൽ ബക്വറഃ - 127, 128, 129, 285, 286
ആലുഇംറാൻ - 8, 9, 16, 38, 53, 147, 191, 192, 193, 194
അല്മാഇദഃ: - 83
അൽ അഅ്റാഫ് - 23, 47
യൂനുസ് 85
ഹൂദ് 47
ഇബ്റാഹീം 40, 41
അല്‍ ഇസ്റാഅ് 8
അല്‍ കഹ്ഫ് 10
ത്വാഹാ 25 28, 114
അല്‍ അന്‍ബിയാഅ് 89
അല്‍ മുഅ്മിനൂന്‍ 29, 97, 98, 109, 118
ലുഖ്മാന്‍ 65, 66, 74
അന്നംൽ 19
അല്‍ ഖസസ് 16
അല്‍ അന്‍കബൂത് 30
അസ്സ്വാഫ്ഫാത്ത് 100
അല്‍ അഹ്ഖാഫ് 15
അല്‍ മുംതഹിനഃ 4, 5
അല്‍ ഹശ്ര്‍ 10
നൂഹ് 28
അത്തഹ്‌രീം 8
ഈ നാമം വിളിച്ചുള്ള തേട്ടത്തിൻ്റെ മഹത്വവും അതിൻ്റെ ഉപകാരവും അറിയിക്കുവാനാണ് ഈ വിവരണം മുകളിൽ നൽകിയത്.
അല്ലാഹുവിനെ റബ്ബായി തൃപ്തിപ്പെടലും വിശ്വസിച്ചംഗീകരിക്കലും ഇബാദത്ത് അവനു മാത്രമാക്കണമെന്നതാണ് തേടുന്നത്. അല്ലാഹു പറഞ്ഞു:
وَأَنَا رَبُّكُمْ فَاعْبُدُونِ
ഞാൻ നിങ്ങളുടെ റബ്ബാകുന്നു. അതിനാൽ നിങ്ങൾ എന്നെ ആരാധിക്കുവിൻ (ക്വുർആൻ 21: 92)
يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ
ജനങ്ങളേ, നിങ്ങളുടെ റബ്ബിനെ നിങ്ങൾ ആരാധിക്കുവിൻ... (ക്വുർആൻ 2: 21)