الإِسْمُ اْلأَعْظَمُ അൽ ഇസ്മു അൽഅഅ്ള്വം

الإِسْمُ اْلأَعْظَمُ അൽ ഇസ്മു അൽഅഅ്ള്വം

ഇസ്മുൽ അഅ്ള്വമിൻ്റെ വിഷയത്തിൽ നാലു കാര്യങ്ങളിൽ പണ്ഡിതന്മാർക്കിടയിൽ ചർച്ചയുണ്ട്:
?    ഇസ്മുൽഅഅ്ള്വം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രത്യേക നാമം അല്ലാഹുവിനു ഉണ്ടോ?
?    സാധാരണ ജനങ്ങൾക്ക് അതു അറിഞ്ഞുമനസിലാക്കുവാൻ സാധിക്കുമോ?
?    ഇസ്മുൽ അഅ്ള്വമിൻ്റെ വിഷയത്തിൽ ഹദീഥുകള് സ്വഹീഹായി വന്നിട്ടുണ്ടോ?
?    ഇസ്മുൽ അഅ്ള്വമിനെ മറ്റു നാമങ്ങളില്നിന്ന് വ്യതിരിക്തമാക്കുന്ന പ്രത്യേകതകളോ അർത്ഥമോ ഉണ്ടോ?

ഇസ്ലാമികലോകത്തെ ഭൂരിപക്ഷം പണ്ഡിതരും ഇസ്മുൽ അഅ്ള്വം (അതിമഹനീയ നാമം) എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രത്യേക നാമം അല്ലാഹുവിനുണ്ട് എന്നു സ്ഥിരപ്പെടുത്തുന്നവരാണ്. എന്നാൽ ഇമാം ത്വബരി (റ), ഇബ്നുഹിബ്ബാന് (റ), അബൂബകർ അൽ ബാക്വില്ലാനി  (റ) പോലുള്ള ഏതാനും പണ്ഡിതന്മാർ ഇസ്മുല്അഅ്ള്വം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രത്യേക നാമം അല്ലാഹുവിന് ഇല്ലെന്നും എന്നാൽ അല്ലാഹുവിൻ്റെ നാമങ്ങളും വിശേഷണങ്ങളും മുഴുവനും മഹനീയവും ഉന്നതവുമാണെന്ന പക്ഷക്കാരാണ്.

ഇസ്മുല്ലാഹിൽ അഅ്ള്വം സൂക്ഷിക്കപ്പെട്ട ഗൈബാണെന്നും മറക്കപ്പെട്ട രഹസ്യമാണെന്നും സ്വൂഫി ശെയ്ഖുമാര്ക്ക് മാത്രമേ അത് അറിയുവാനും സ്വീകരിക്കുവാനും കഴിയൂ എന്നും സാധാരണക്കാർ അതുകൊണ്ട് തെറ്റായ ദുആഉകൾ നടത്താതിരിക്കുവാൻ അവരില്നിന്ന് അത് മറക്കപ്പെട്ടിരിക്കുകയാണെന്നും മറ്റും ജല്പിക്കുന്നവരാണ് സ്വൂഫികൾ. സ്വഹീഹായി സ്ഥിരപ്പെടാത്ത ചില ഹദീഥുകളും വ്യാജമായ ഏതാനും കഥകളും സ്വപ്നങ്ങളും ഈ വിഷയത്തിൽ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.

നബി കുടുംബത്തിനു മാത്രമേ ഇസ്മുല്അഅ്ള്വം അറിയൂ എന്ന് ശിയാക്കൾ ജല്പിക്കാറുണ്ട്. യഥാർത്ഥത്തിൽ പ്രസ്തുത ജല്പനവും യാതൊരു തെളിവുമില്ലത്തതാണ്.

അല്ലാഹുവിന് ഇസ്മുല്അഅ്ള്വം (അതിമഹനീയ നാമം) എന്നപേരിൽ ഒരു മഹനീയ നാമമുണ്ടെന്ന് നബി തിരുമേനി (സ്വ) ഉണർത്തി; പ്രസ്തുത നാമം കൊണ്ട് ഒരാൾ അല്ലാഹുവോട് തേടിയാൽ അയാൾക്ക്  നല്കപ്പെടും, പ്രാർത്ഥിച്ചാൽ ഉത്തരമേകപ്പെടുകയും ചെയ്യും. ഈ വിഷയത്തിൽ ഹദീഥുകൾ  സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുണ്ട്. 

ഇസ്മുല്അഅ്ള്വമിനെ അറിയിക്കുന്ന ഏതാനും തിരുമൊഴികള്: 

അബൂഉമാമഃ (റ) യില്നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു: 

اسْمُ اللَّهِ الْأَعْظَمُ الَّذِي إِذَا دُعِيَ بِهِ أَجَابَ فِي سُوَرٍ ثَلَاثٍ الْبَقَرَةِ وَآلِ عِمْرَانَ وَطه

((ദുആഅ് ചെയ്യപെട്ടാൽ (അല്ലാഹു) ഉത്തരമേകുന്നതായ ഇസ്മു ല്ലാഹില്അഅ്ള്വം (ക്വുർആനിലെ) മൂന്നു സൂറത്തുകളിലാകുന്നു. അല്ബക്വറയിലും ആലുഇംറാനിലും ത്വാഹയിലും.))

അബൂഉമാമഃ (റ) യില്നിന്ന് ഈ ഹദീഥ് നിവേദനം ചെയ്ത അല്ക്വാസിം ഇബ്നു അബ്ദിര്റഹ്മാന് (റ) പറയുന്നു: അത് അൽ ഹയ്യുല്ക്വയ്യൂമാണെന്ന് ഞാന് അന്വേഷിച്ചറിഞ്ഞു.


എന്നീ സൂറത്തുകളിലാണവ. 
ബുറയ്ദഃ (റ) യില്നിന്ന് നിവേദനം. നബി (സ്വ) ഒരാള് ഇപ്രകാരം പ്രാര്ത്ഥിക്കുന്നതു കേട്ടു:

اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ الَّذِي لَا إِلَهَ إِلَّا أَنْتَ الْأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ 

അല്ലാഹുവേ, നിശ്ചയം നീ തന്നെയാണ് അല്ലാഹുവെന്നും യഥാര്ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലാ എന്നും ഞാന് സാക്ഷ്യം വഹിക്കുന്നു. ഏകനും, എല്ലാവര്ക്കും ആശ്രിതനായ നിരാശ്രയനും, (ആരുടേയും സന്തതിയായി) ജനിക്കാത്തവനും (ആരേയും) ജനിപ്പിക്കാത്തവനും തുല്യനായി ആരുമില്ലാത്തവനുമായവന്; അല്ലാഹുവേ നിന്നോടിതാ ഞാന് തേടുന്നു.) 

അപ്പോള് തിരുമേനി (സ്വ) പറഞ്ഞു: ((തീർച്ചയായും ഇയാള് അല്ലാഹുവോട് അവൻ്റെ ഇസ്മുല്അഅ്ള്വം കൊണ്ടാണ് തേടി യിരിക്കുന്നത്; അതുകൊണ്ടുതേടിയാൽ അവന് നല്കും. അതു കൊണ്ടു ദുആഉചെയ്താൽ അവന് ഉത്തരം നല്കുകുകയും ചെയ്യും.)) 

അനസി(റ)ൽ നിന്ന് നിവേദനം. നബി (സ്വ) ഒരു വ്യക്തി ഇപ്രകാരം പ്രാര്ത്ഥിക്കുന്നത് കേട്ടു:

اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ لَا إِلَهَ إِلَّا أَنْتَ وَحْدَكَ لَا شَرِيكَ لَكَ الْمَنَّانُ بَدِيعُ السَّمَوَاتِ وَالْأَرْضِ ذُو الْجَلَالِ وَالْإِكْرَامِ

അല്ലാഹുവേ നിന്നോടിതാ ഞാന് തേടുന്നു. നിശ്ചയം നിനക്കു മാത്രമാകുന്നു ഹംദുകള് മുഴുവനും. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല. നീ ഏകനും, പങ്കുകാരനായി ആരുമില്ലാ ത്തവനുമാണ്. മന്നാനും വാനങ്ങളേയും ഭൂമിയേയും മുന്മാതൃ കയില്ലാതെ പടച്ച ദുല്ജലാലിവല്ഇക്റാം. 
അപ്പോള് തിരുമേനി (സ്വ) പറഞ്ഞു: ((തീർച്ചയായും ഇയാള് അല്ലാഹുവോട് അവൻ്റെ ഇസ്മുല്അഅ്ള്വം കൊണ്ടാണ് തേടിയിരിക്കുന്നത്; അതുകൊണ്ട് തേടിയാൽ അവന് നല്കും. അതുകൊണ്ട് ദുആഅ് ചെയ്താൽ അവന് ഉത്തരം നല്കുകുക യും ചെയ്യും.)) 

അസ്മാഅ് ബിന്ത് യസീദി(റ)ല്നിന്ന് നിവദനം. നിശ്ചയം നബി തിരുമേനി (സ്വ) പറഞ്ഞു: ഇസ്മുല്ലാഹില്അഅ്ള്വം ഈ രണ്ട് ആയത്തുകളിലാണ്:

സൂറത്തുല്ബക്വറഃയിലെ 163 ാം ആയത്തും സൂറത്തുആലിഇം റാനിലെ തുടക്ക ആയത്തും.

പ്രസ്തുത നാമത്തിന് മഹത്വമേറെയെന്നതിനാലും അ തിലേക്ക് സൂചന നല്കപ്പെട്ട ഹദീഥുകളുടെ പദങ്ങള് വ്യത്യസ്ത ങ്ങളാണെന്നതിനാലും അത് ഏതെന്ന് അറിയുന്നതിലും അന്വേ ഷിക്കുന്നതിലും പണ്ഡിതന്മാര് അതീവ താല്പര്യമുള്ളവരാണ്. അ വരുടെ അഭിപ്രായങ്ങള് താഴെവരും വിധമാണ്:

ഒന്ന്: 'അല്ലാഹു' എന്ന മഹനീയ നാമമാണ് ഇസ്മുൽ അഅ്ള്വം.

ഇസ്മുല്അഅ്ള്വമിനെ കുറിച്ച് സൂചിപ്പിക്കപ്പെട്ടതായ മു ഴുവന് ഹദീഥുകളിലും അല്ലാഹ് എന്ന മഹനീയനാമം വന്നിട്ടുണ്ട്. അല്ലാഹുവിൻ്റെ ഇതര നാമങ്ങള്ക്കില്ലാത്ത പല പ്രത്യേകതകളും ഈ നാമത്തിനുണ്ട്. അല്ലാഹു തൻ്റെ ഇതര നാമങ്ങളെ ഈ നാമത്തിലേക്ക് ചേര്ത്തു പറഞ്ഞിരിക്കുന്നു. അല്ലാഹു പറഞ്ഞു:

وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا

അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാൽ ആ പേരുകളിൽ അവനെ നിങ്ങള് വിളിച്ചുകൊള്ളുക...  (ക്വുർആൻ 7: 180)

രണ്ട്: 'അല്ഹയ്യുല്ക്വയ്യൂം'.

ഇസ്മുല്അഅ്ള്വമിനെ കുറിച്ച് സൂചിപ്പിക്കപ്പെട്ടതായ മിക്ക ഹദീഥുകളിലും അല്ഹയ്യുല്ക്വയ്യൂം എന്ന നാമം വന്നിട്ടുണ്ട്. ഒരാള് അല്ലാഹുവോട് തേടിയാൽ അയാള്ക്ക് നല്കപ്പെടുകയും പ്രാര്ത്ഥിച്ചാൽ ഉത്തരമേകപ്പെടുകയും ചെയ്യുന്നതായ ഇസ്മുല്അഅ്ള്വം ഈ നാമമാണ് എന്ന വീക്ഷണക്കാരനാണ് ഇമാം ഇബ്നുല്ക്വയ്യിം (റ).

മൂന്ന്: 'അർ റഹ്മാൻ, അർ റഹീം' 

അസ്മാഅ് ബിന്ത്യസീദിൽ നിന്നുള്ള നിവേദനത്തിൽ ഇസ്മുല്അഅ്ള്വമിനെ കുറിച്ച് സൂചിപ്പിക്കപ്പെട്ടത് ഈ നാമത്തിലേക്കാണ്.

നാല്: ഇസ്മുല്അഅ്ള്വം പ്രത്യേകം ഒരു നാമമല്ല.

പ്രത്യുത അത് ഒരു വിഭാഗം നാമങ്ങളാണ്. അഥവാ അല്ലാഹുവിൻ്റെ സ മ്പൂർണങ്ങളായ മുഴുവന് വിശേഷണങ്ങളേയും വിളിച്ചറിയിക്കുന്ന നാമങ്ങളാണ് അവ. അല്ലാഹു, അല്ഹയ്യുല്ക്വയ്യൂം, അര്റ്വഹ്മാനുര്റഹീം, അല്ഹമീദുല്മജീദ്, അല്കബീറുല്അള്വീം, അല്മുഹീ ത്വ് തുടങ്ങിയ നാമങ്ങളെല്ലാം അതിന് ഉദാഹരണങ്ങളാണ്.