അസ്മാഉല്ലാഹ് കൊണ്ട് പേരുവെക്കുമ്പോൾ 

അസ്മാഉല്ലാഹ് കൊണ്ട് പേരുവെക്കുമ്പോൾ 

ഇമാം ഇബ്നു കഥീർ (റ) പറഞ്ഞു: നിശ്ചയം അല്ലാഹുവിൻ്റെ നാമങ്ങളിൽ അവനല്ലാത്തവർക്ക്  പേരുവെക്കപ്പെടുന്നവയുണ്ട്. അവയിൽ അവനല്ലാത്തവർക്ക് പേരുവെക്കപ്പെടാത്തവയുമുണ്ട്. 
ٱلْرَّحْمَـانُ , ٱلْخَالِقُ , ٱلْرَّزَّاقُ , الله  തുടങ്ങിയനാമങ്ങൾ പോലെ. 

അല്ലാഹുവിൻ്റെ നാമങ്ങൾ കൊണ്ട് പടപ്പുകൾക്ക് പേരു വെക്കുന്ന വിഷയത്തിൽ അവ രണ്ടു നിലക്കാണ്. 
 
ഒന്ന്: 
അല്ലാഹുവിനെ വേർതിരിച്ചറിയിക്കുന്നതും അവനു പ്രത്യേകമായുള്ളതുമായ സംജ്ഞാനാമങ്ങള്. 

ഇത്തരം നാമങ്ങൾക്കൊണ്ട് അല്ലാഹു അല്ലാത്തവർക്ക് പേരുവെക്കാവതല്ല.
 
രണ്ട്: 
സാര്വത്രികമായ ആശയമുള്ളതും പ്രസ്തുത ആശയത്തിൽ അതിലെ വ്യക്തികള് ഏറ്റക്കുറച്ചിലിലായിരിക്കുകയും ചെയ്യുന്ന നാമങ്ങള്. ഉദാഹരണത്തിനു,

തുടങ്ങിയ നാമങ്ങള്. ഇത്തരം നാമങ്ങള് കൊണ്ട് അല്ലാഹു അ ല്ലാത്തവര്ക്കും പേരു വെക്കാവുന്നതാണ്. അല്ലാഹു അവകൊണ്ട് ദാസന്മാരിൽ ചിലര്ക്ക് പേരുവെച്ചത് ക്വുർആനിൽ കാണാം.

അല്ലാഹു ഇബ്റാഹീം നബി (അ) ക്കു ഇസ്മാഈലി (അ) നെ സന്തോഷവാർത്തയറിയിച്ചപ്പോൾ ഇസ്മാഈലി (അ) ൻ്റെ വിശേഷണമായി വിശുദ്ധ ക്വുർആനിൽ ഹലീം എന്നാണുള്ളത്. 

فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ
മലക്കുകള് ഇബ്റാഹീം നബി (അ) ക്കു ഇസ്ഹാക്വി (അ) നെ സ ന്തോഷവാർത്തയറിയിച്ചപ്പോൾ  ഇസ്ഹാക്വി (അ) ൻ്റെ വിശേഷണമായി വിശുദ്ധ ക്വുർആനിൽ (അലീം) എന്നാണുള്ളത്. 

فَأَوْجَسَ مِنْهُمْ خِيفَةً ۖ قَالُوا لَا تَخَفْ ۖ وَبَشَّرُوهُ بِغُلَامٍ عَلِيمٍ
യൂസുഫ്നബി (അ) യുടെ കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന രാജാവിനെ കുറിച്ച് അല്മലിക് എന്ന വിശേഷണമാണ് ക്വുർആ നിലുള്ളത്. 

وَقَالَ الْمَلِكُ ائْتُونِي بِهِ
യൂസുഫ്നബി (അ) യെ വിലക്കുവാങ്ങിയ ഈജിപ്തിലെ പ്രഭുവിനു അൽ അസീസ് എന്ന വിശേഷണമാണ് ക്വുർആനിലുള്ളത്. 

قَالَتِ امْرَأَتُ الْعَزِيزِ
അല്ലാഹുവിൻ്റെ ഇത്തരം നാമങ്ങള് കൊണ്ട് പടപ്പുകള്ക്കു പേരുവെക്കുന്നത് പടപ്പുകളെ അല്ലാഹുവോട് തുല്യമാക്കുക എന്നതിനെ ഒരിക്കലും അനിവാര്യമാക്കുന്നില്ല. കാരണം അവയില്നിന്ന് അല്ലാഹുവിലേക്കു ചേര്ക്കപെടുന്നത് അവനു പ്രത്യേകവും അവൻ്റെ മഹത്വത്തിനും അവൻ്റെ പൂർണതക്കും അ നുയോജ്യവുമായ നിലക്കാണ്. അതിൽ അവനു തുല്യനോ സമക്കാരനോ പങ്കാളിയോ ഇല്ല തന്നെ.

എന്നാൽ അവയില്നിന്ന് പടപ്പുകളിലേക്കു ചേർക്കപെടുന്നത് അവർക്ക് ചേർന്ന പ്രത്യേകമായ അർത്ഥത്തിലും അവരുടെ കുറവുകളും പോരായ്മകളും പരിഗണിച്ചും മാത്രമാണ്.