അല്ലാഹുവിൻ്റെ നാമങ്ങളിൽ തനിച്ചു പറയപ്പെടാവുന്ന നാമങ്ങാണ് കൂടുതൽ. തനിച്ചു പറഞ്ഞാൽ തന്നെ അവ പൂർണമായ വിശേഷണത്തെ അറിയിക്കുന്നതാണ്. ഇത്തരം നാമങ്ങളെ തനിച്ചോ മറ്റൊന്നിനോടു ചേർത്തോ പറയാവുന്നതാണ്. വിശുദ്ധ ക്വുർആനിലും തിരുസുന്നത്തിലും ഇത്തരം നാമങ്ങളെ ചേർത്തു പറഞ്ഞതു ധാരാളമായി കാണാം. ഇവക്കാണ് അൽ അൽ അസ്മാഉല്മുക്വ്തരിനഃ എന്നു പറയുന്നത്. ഉദാ:
അല്ലാഹുവിൻ്റെ ഓരോ നാമങ്ങളും അവൻ്റെ സമ്പൂർണ തയുടെ വിശഷണത്തെയാണ് അറിയിക്കുന്നത്. അപ്പോൾ അവൻ്റെ ഒരു നാമത്തോടു മറ്റൊരു നാമം ചേർന്നുവരുമ്പോൾ സമ്പൂർണതയുടെ വിശഷണത്തിലേക്ക് മറ്റൊരു സമ്പൂർണതയുടെ വിശേഷണം ചേരുകയാണ്. അതോടെ രണ്ടു നാമവും ചേർന്നതില്നിന്ന് മറ്റൊരു സമ്പൂർണതയുടെ വിശേഷണം ഉരുത്തിരിയുന്നു.
ഉദാഹരണത്തിന്, അല്അസീസ് എന്ന തിരുനാമം അൽ ഹകീം എന്ന തിരുനാമത്തോടു ചേര്ന്ന് വിശുദ്ധ ക്വുർആനിൽ വളരെ കൂടുതലായി വന്നിട്ടുണ്ട്. ഒരോ നാമവും പ്രത്യേകമായ വിശേഷണത്തിൻ്റെ പൂർണതയെ അറിയിക്കുന്നു. അല്അസീസ് എന്നത് ഇസ്സത്തിനേയും അല്ഹകീം എന്നത് ഹിക്മത്തിനേയും ഹുകുമിനേയും അറിയിക്കുന്നതുപോലെ. എന്നാൽ ഈ രണ്ടു നാ മങ്ങളും ചേരുമ്പോള് അത് മഹത്വത്തിൻ്റെ മറ്റൊരു വിശേഷണത്തെ കൂടി അറിയിക്കുന്നു. അഥവാ, അല്ലാഹു ശക്തനും മേല ധികാരിയുമാണെങ്കിലും ഹിക്മതിന് നിരക്കാത്തയാതൊന്നും അവനില്നിന്ന് സംഭവിക്കുകയില്ല. അവൻ്റെ ഹിക്മത്തും ഹുക്മും (ഭരണവും) സമ്പൂർണ പ്രതാപത്തോടെയാണ് എന്നതും ഈ ചേര്ത്തു പറയൽ അറിയിക്കുന്നു.