അസ്മാഉൽഹുസ്നയിൽ വിശ്വസിക്കുമ്പോൾ മൂന്നു കാര്യങ്ങളിൽ വിശ്വസിക്കേണ്ടതുണ്ട്.
ഒന്ന്: ആ നാമത്തിൽ വിശ്വസിക്കൽ.
രണ്ട്: ആ നാമം ഉൾക്കോണ്ടിട്ടുള്ള അർത്ഥത്തിൽ വിശ്വസിക്കൽ.
മൂന്ന്: ആ നാമം തേടുന്ന വിധിയിലും തേട്ടത്തിലും വിശ്വസിക്കൽ.
ഉദാഹരണത്തിന് അർഹ്മാൻ എന്ന നാമം. അല്ലാഹുവിൻ്റെ അർഹ്മാൻ എന്ന നാമത്തിലും പരമകാരുണികൻ എന്ന അതിൻ്റെ അർത്ഥത്തിലും സൃഷ്ടിച്ചും ഉപജീവനം വിശാലമാക്കിയും മുഴുസൃഷ്ടികളോടും കരുണചെയ്യുന്നവൻ, ഭൗതികലോകത്ത് വഴിപ്പെട്ടവനും വഴിപ്പെടാത്തവനും ഒരുപോലെ കരുണ ചെയ്യുന്നവൻ തുടങ്ങിയുള്ള അതിൻ്റെ തേട്ടത്തിലും കാരുണ്യത്തേയും കരുണകാണിക്കുന്നവരേയും അവന് ഇഷ്ടപ്പെടുന്നു എന്ന അതിൻ്റെ വിധിയിലും വിശ്വസിക്കണം.