പരമകാരുണികനും കരുണാനിധിയും

പരമകാരുണികനും കരുണാനിധിയും

"അവനത് അല്ലാഹു, അവനല്ലാതെ ഒരു ദൈവവുമില്ല. അദൃശ്യത്തെയും ദൃശ്യത്തെയും അറിയുന്നവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാണ്." (ക്വുര്‍ആന്‍ 55: 22).

സാക്ഷാല്‍ ദൈവം ഉത്തമമായ അനേക നാമങ്ങളില്‍ അറിയപ്പെടുന്നു. ആ നാമങ്ങള്‍ അവന്‍റെ ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ആ നാമങ്ങളെ വ്യത്യസ്ത ദൈവങ്ങളായി സങ്കല്‍പിക്കുന്ന ഭീമമായൊരബദ്ധം പല സമുദായങ്ങളിലു മുണ്ട്, കുര്‍ആനില്‍ ഏറ്റവുമധികം ആവര്‍ത്തിക്കപ്പെട്ട രണ്ട് പരിശുദ്ധനാമങ്ങളാണ് 'റഹ്മാനും' 'റഹീമും'; പരമകാരുണികനും കരുണാനിധിയും. പരിശുദ്ധ ക്വുര്‍ആനില്‍ 'അര്‍റഹ്മാന്‍' എന്ന ഒരദ്ധ്യായം തന്നെയുണ്ട്. അത് തുടങ്ങുന്നതെങ്ങിനെയാണ്:

"പരമകാരുണികന്‍, അവന്‍ ക്വുര്‍ആന്‍ പഠിപ്പിച്ചു. മനുഷ്യനെ സൃഷ്ടിച്ചു. സംസാരം പഠിപ്പിച്ചു". (ക്വുര്‍ആന്‍ 55: 1-4).

അവന്‍റെ അപാരമായ കാരുണ്യം കൊണ്ടാണ് അവന്‍ മനുഷ്യരെ സൃഷ്ടിച്ചതും അവര്‍ക്ക് ആശയ വിനിമയം ചെയ്യാനുള്ള കഴിവ് നല്‍കിയതും അവര്‍ക്ക് നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുവാന്‍ പ്രവാചകന്മാരെ നിയോഗിച്ചതും ഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചതും, അന്തിമമായി പരിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചതുമെല്ലാം. അവന്‍റെ അനുഗ്രഹങ്ങളെ എണ്ണിക്ക ണക്കാക്കുവാന്‍ സാധ്യമല്ല. കരുണയുടെ ഉറവിടമായി അവന്‍റെ കരുണയുടെ ഒരു ശതമാനം മാത്രമാണ് ലോകത്തുള്ള എല്ലാ കാരുണ്യത്തിന്‍റെയും അടിസ്ഥാനം എന്നത് നബി? വിശദീ കരിച്ചിട്ടുള്ളത്.

പരമകാരുണികന്‍ മനുഷ്യരുടെ പാപങ്ങള്‍ പൊറുക്കു വാനും അവരുടെ പശ്ചാത്താപം സ്വീകരിച്ച് അവരെ അനുഗ്രഹി ക്കുവാനും സദാസന്നദ്ധനായി നില്‍ക്കുന്നു. മുഹമ്മദ് നബിയുടെ കാലത്ത് മക്കയിലെ ബഹുദൈവാരാധകന്മാര്‍ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നു. പക്ഷെ, അല്ലാഹുവിന്‍റെ ഈ വിശേഷണത്തെ പരമകാരുണികന്‍ എന്ന നാമത്തെ സ്വീകരിക്കുവാന്‍ അവര്‍ കൂട്ടാക്കിയില്ല. കാരണം, അല്ലാഹു പരമകാരുണികനാണെങ്കില്‍ പിന്നെ അല്ലാഹുവിനു പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന ഇടയാളന്മാരൊന്നും ആവശ്യ മുണ്ടായിരുന്നില്ലല്ലോ. അവര്‍ ധരിച്ചിരുന്നത്, പാപികളായിരുന്ന അവരോട് അല്ലാഹുവിന് അതിയായ വെറുപ്പും ദേഷ്യവും ആണെന്നും ഒരിക്കലും അവരോട് അവന്‍ കാരുണ്യം കാണിക്കുകയുമില്ലെന്നുമായിരുന്നു. എന്നാല്‍ അല്ലാഹു പ്രഖ്യാ പിക്കുന്നത് നോക്കു

"പറയുക, തങ്ങളുടെ ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച എന്‍റെ അടിമകളേ, അല്ലാഹുവിന്‍റെ കാരുണ്യത്തെക്കുറിച്ച് നിങ്ങള്‍ നിരാശപ്പെടരുതേ. നിശ്ചയമായും അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുകൊടുക്കുന്നു. തീര്‍ച്ചയായും അവന് പൊറുത്തുകൊടുക്കുന്നവനും കരുണാനിധിയും. നിങ്ങളുടെ രക്ഷിതാവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും അവന്നായി അര്‍പണം നടത്തുകയും ചെയ്യുവിന്‍; നിങ്ങള്‍ക്ക് ശിക്ഷ വരുന്നതിന് മുമ്പ്. പിന്നെ നിങ്ങള്‍ സഹായിക്കപ്പെടുകയില്ല". (ക്വുര്‍ആന്‍ 39: 53).

'ആരാണ് അല്ലാഹുവല്ലാതെ പാപങ്ങള്‍ പൊറുക്കുവാന്‍?' എന്ന അല്ലാഹുവിന്‍റെ ചോദ്യം ഏത് പാപിയായ മനുഷ്യന്നും ആശയം ആശ്വാസവും നല്‍കുന്നു. പശ്ചാത്തപിക്കുന്നവരെ ഇവന്‍ ഇഷ്ടപ്പെടുന്നു. പാപം പൊറുക്കുന്നത് അവന് ഇഷ്ട മാണ്. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹു കുറ്റ ബോധവും പശ്ചാത്താപവുമുള്ള ഏതു ദാസന്‍റെയും ഏത് പാപവും പൊറുത്തു കൊടുക്കും. അതിന് മറ്റാരുടെയും ശുപാര്‍ശ വേണ്ട.  ഒരാളുടെ പാപഫലം മറ്റൊരാളനുഭവിക്കേണ്ടി വരിക എന്ന അനീതി ദൈവത്തില്‍ നിന്ന് ഒരിക്കലുമുണ്ടാവില്ല. ദൈ വത്തിന്‍റെ മുമ്പിലല്ലാതെ മറ്റൊരാളുടേയും മുമ്പില്‍ ഏറ്റു പറയേണ്ടതുമില്ല; പറഞ്ഞിട്ട് കാര്യവുമില്ല. പിതാവിന്‍റെ പാപം പുത്രനേയോ പുത്രന്‍റെ പാപം പിതാവിനേയോ ബാധിക്കില്ല. മനുഷ്യപിതാവിന്‍റെ പാപഫലം മനുഷ്യകുലം മുഴുവന്‍ ചുമക്കേണ്ടതാണെന്ന തത്വത്തെ ഇസ്ലാം ശക്തിയുക്തം തള്ളിക്കളയുന്നു. മനുഷ്യരുടെ പാപപരിഹാരാര്‍ഥം ദൈ വം മനുഷ്യനായവതരിച്ച് സ്വയം ബലിയാവേണ്ടുന്ന ഒരാ വശ്യവുമില്ല. പാപിയുടെ മനസ്സ് ശുദ്ധമായിത്തീരുകയും അവന് തന്‍റെ പാപത്തെ സംബന്ധിച്ചിടത്തോളം ആത്മാര്‍ഥമായ ഖേദ മുണ്ടാവുകയും താന്‍ അതാവര്‍ത്തിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്താല്‍ തന്നെ മനുഷ്യമനസ്സിന്‍റെ ലോലമായ ചലനങ്ങള്‍ പോലുമറിയാന്‍ കഴിയുന്നവനും കാരുണികനുമായ ദൈവം പാപം പൊറുത്തുകൊടുക്കും. പാപി തിരിച്ചു വരുമ്പോള്‍ അല്ലാഹുവിനുണ്ടാകുന്ന സന്തോഷാധിക്യം എന്തുമാത്രമാണെന്ന് അനുയായികള്‍ക്ക് ഒരിക്കല്‍ നബി? വിശദീകരിച്ചു കൊടുത്തതിങ്ങനെയാണ്:

മരുഭൂമിയില്‍ ഒരു മരത്തണലില്‍ വിശ്രമിക്കുന്ന ഒരു പഥികന്‍ നിദ്രയിലാണ്ടുപോകുന്നു. ഉണര്‍ന്നപ്പോള്‍ തന്‍റെ ഒട്ടകത്തെ കാണുന്നില്ല. അതിന്‍റെ പുറത്താണ് അയാളുടെ ആഹാരപാനീയങ്ങളും മറ്റു സാധനങ്ങളും. അറ്റം കാണാത്ത മരുഭൂമിയില്‍ ദാഹജലം പോലും നഷ്ടപ്പെട്ട് താന്‍ ഒറ്റപ്പെട്ടതില്‍ പരിഭ്രാന്തനായി അയാള്‍ വിവശനായി കഴിയുമ്പോള്‍ അയാളുടെ മുമ്പിലതാ ആ ഒട്ടകം പ്രത്യക്ഷപ്പെടുന്നു. ഭക്ഷണവും വെള്ളവുമെല്ലാം അതിന്‍റെ പുറത്തുണ്ട്. നഷ്ടപ്പെട്ട തന്‍റെ ഒട്ടകത്തെ തിരിച്ചുകിട്ടിയപ്പോള്‍ അയാള്‍ക്കുണ്ടായ സന്തോഷമെത്രയോ അതിനേക്കാള്‍ എത്രയോ ഇരട്ടിയാണ് പാപിയായ ദാസന്‍ പശ്ചാത്തപിക്കുമ്പോള്‍ അല്ലാഹുവിനുണ്ടാകുന്ന സന്തോഷം.

വിശുദ്ധ ക്വുര്‍ആനും അതിന്‍റെ ആധികാരിക വ്യഖ്യാതാവായ നബിയും അല്ലാഹുവിന്‍റെ കാരുണ്യാതിരേ കത്തെയും പാപികള്‍ക്ക് അവന്‍ ചെയ്യുന്ന മാപ്പിനെയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഊന്നിയൂന്നി പഠിപ്പിക്കുന്നുണ്ട്. പരമകാരുണികന്‍, കരുണാനിധി, പൊറുക്കുന്നവന്‍, മാപ്പ് ചെയ്യുന്നവന്‍, വിട്ടുവീഴ്ച ചെയ്യുന്നവന്‍, സൗമ്യന്‍, വിശാലന്‍, ഉദാരന്‍ എന്നിങ്ങനെ പരശ്ശതം സ്ഥലങ്ങളില്‍ വിശുദ്ധ ക്വുര്‍ആന്‍ അല്ലാഹുവിനെ വിശേഷിപ്പിക്കുന്നു.

ഏത് നല്ലകാര്യം ചെയ്യുമ്പോഴും മുസ്ലിംകള്‍ 'ബിസ്മി....' ചൊല്ലിക്കൊണ്ട് തുടങ്ങുന്നു. അങ്ങനെ ചെയ്യാന്‍ അവര്‍ക്ക് നബി?യുടെ നിര്‍ദ്ദേശമുണ്ട്. "പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍" എന്നതാണ് 'ബിസ്മി'. അല്ലാഹുവിന്‍റെ അനുപമവും അളവറ്റതുമായ കരുണ മാത്രമാണ് മനുഷ്യന് ആശ്രയം. ആ സ്നേഹവായ്പും കാരുണ്യവും പിതാവിന്‍റെയും മാതാവിന്‍റെയും സ്നേഹത്തേക്കാളും കാരുണ്യത്തേക്കാളും എത്രയോ ഉന്നതമാണ്.