ആദരവേറെ നാം നൽകിടുവാൻ
അർഹതയുള്ളവരാണേ ഉമ്മ.
ഈ ദുനിയാവിൽ നമുക്കു വേണ്ടി
ഇഷ്ടങ്ങളേറെ വെടിഞ്ഞു ഉമ്മ.
ഉദരത്തിൽ നമ്മളെ പത്തുമാസം
ഉണ്മയായ് കൊണ്ടുനടന്നു ഉമ്മ.
സദയം, ഗുണം നമ്മിൽ വർഷിക്കാനായ്
സുബ്ഹാനോടിരവോതും പതിവായ് ഉമ്മ.
ഉമ്മയെന്നുള്ളൊരാ രണ്ടക്ഷരം
ഉച്ചരിക്കുന്നതേ മധുരതരം.
അമ്മട്ടിലുള്ളൊരു സ്‌നേഹം നമ്മൾ
ആരിലും കാണാത്തതായ തരം.
ചെമ്മെ നമുക്കൊന്നു വേദനിച്ചാൽ
ചാരെ വന്നെത്തുമാ സ്‌നേഹാദരം
തമ്മിലടുപ്പിക്കും കണ്ണിയുമ്മ,
തീരാത്ത കാരുണ്യ പൊൻസാഗരം