അഞ്ചാമത്തെ സംശയം ഇതാണ്,
നമ്മുടെ ഉപ്പയുടെ സഹോദരിക്ക് (അമ്മായിക്ക്) സ്വന്തം പെൺമക്കളും ഭർത്താവുമൊക്കെെയുണ്ടായിരുന്നാലും പുരുഷൻമാരായ നമുക്ക് ആ സഹോദരിയിൽനിന്ന് ശരിക്കും അവകാശമുണ്ടെന്നും എന്നാൽ നമുക്ക് മക്കളോ ഭാര്യയോ മാത്രമോ ഏറ്റെടുത്ത ബന്ധുക്കളോ ആരുമില്ലെങ്കിലും പ്രസ്തുത സഹോദരിക്ക് (അമ്മായിക്ക്) നമ്മിൽ നിന്നങ്ങോട്ടോരു കാലത്തും അവകാശമില്ലെന്നും ഇസ്‌ലാമിൽ പറഞ്ഞിട്ടുണ്ടാക്കിയ ആദ്യത്തെ പണ്ഡിതനാരാണ്? ക്വുർആനിലോ ഹദീസിലോ അതിന് എന്തെങ്കിലും തെളിവ് കണ്ടെത്താൻ സാധ്യമാണോ?
ചോദ്യത്തിലെ വലിയ നീട്ടലുകൾ ഒഴിവാക്കിപ്പറഞ്ഞാൽ പ്രശ്നം ഇതാണ്. സഹോദരി മരിച്ചാൽ സഹോദരൻ ജീവിച്ചിരിപ്പില്ലെങ്കിൽ ആ സഹോദരന്റെ പുത്രന് അവകാശമുണ്ട്, എന്നാൽ സഹോദര പുത്രൻ മരിച്ചാൽ അമ്മായിക്ക് അങ്ങോട്ട് അവകാശം ലഭിക്കുന്നില്ല. ഈ ചോദ്യത്തിലും ഒരു പുരോഹിതന്റെ കോട്ടിമാറ്റൽ ചുവ അനുഭവപ്പെടുന്നു.
ഈ ചോദ്യത്തിന് രണ്ടു വശങ്ങളുണ്ട്. ഒന്ന് സഹോദര പുത്രന് അവകാശം ലഭിക്കുന്നവശം. രണ്ടാമത്തേത് അമ്മായിക്ക് അവകാശം ലഭിക്കാത്ത വശം. സഹോദരപുത്രന് എന്തുകൊണ്ട് അവകാശം ലഭിക്കുന്നു എന്ന വശം ആദ്യമായി പരിശോധിക്കാം. ഒരാളുടെ സ്വത്തിൽ അയാളുടെ കുടുംബങ്ങൾക്ക് മൂന്ന് തരത്തിൽ അവകാശം ലഭിക്കുന്നുവെന്ന് നാം നേരത്തെ വിവരിച്ചിട്ടുണ്ട്. (നമ്പർ 15 നോക്കുക) ഒന്ന് നിശ്ചിത ഓഹരിക്കാർ, ( اصحاب الفروض ), രണ്ട് സംരക്ഷണ ഉത്തരവാദിത്തമുള്ളവർ ( العصبة ), മൂന്ന് ഈ രണ്ടു വിധത്തിലും അവകാശം ലഭിക്കാത്ത മറ്റു കുടുംബങ്ങൾ ദൂൽ അർഹാം ഇവിടെ മരിച്ച അമ്മായിക്ക് പെൺമക്കളും ഭർത്താവുമുണ്ടെന്ന് ചോദ്യത്തിൽ പറയുന്നു. ആൺമക്കൾ, പിതാവ് പോലെയുള്ള വളരെടുത്ത ബന്ധുക്കളില്ല എന്നു സാരം. അതുപോലെ സഹോദരനും (അവകാശിയായി) പറഞ്ഞ ആളുടെ പിതാവ്) ജീവിച്ചിരിപ്പില്ല എന്ന് മനസ്സിലാകുന്നു. പുത്രൻ, പിതാവ്, സഹോദരൻ എന്നിവരിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ സഹോദര പുത്രന് അവകാശമില്ലല്ലോ. ഇതു അറിയാവുന്ന ഒരു പുരോഹിതന്റെ കൈ ഈ ചോദ്യത്തിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇതുകൊണ്ടാണ് ഒരു പുരോഹിതൻ ഈ ചോദ്യം കോട്ടി മാറ്റിയത് എന്ന് സൂചിപ്പിച്ചത്. അതുപോലെ ഈ സ്ത്രീക്ക് മാതാവുണ്ടെങ്കിലും സഹോദര പുത്രന് അവകാശം ലഭിക്കുന്നതല്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഒരുദാഹരണത്തിൽ കൂടി ഇക്കാര്യം പരിശോധിക്കാം.
ഇവിടെ സൈനബിന് മൂന്ന് തരം അവകാശികളുണ്ട്. ഒന്ന് പെൺമക്കൾ, രണ്ട് ഭർത്താവ്, മൂന്ന് സഹോദരനായ വാലിദിന്റെ പുത്രൻ. ഭർത്താവിന്നും പെൺമക്കൾക്കും നിശ്ചിത ഓഹരിക്കാർ എന്ന നിലക്ക് അവകാശം ലഭിക്കുന്നു. ബാക്കി സ്വത്തു അസ്വബ ( عصبة ) എന്ന നിലക്ക് സഹോദര പുത്രനും ലഭിക്കുന്നു. അപ്പോൾ സ്വത്ത് പന്ത്രണ്ട് ഓഹരി വെച്ച് പെൺമക്കൾക്ക് മൂന്ന് ഓഹരിയും രണ്ടു പ്രകാരം എട്ട് ഓഹരിയും, ഭർത്താവിന് നാലിലൊന്നായ മൂന്ന് ഓഹരിയും ബാക്കി ഒരു ഓഹരി സഹോദര പുത്രനും ലഭിക്കുന്നു. ജമീലിന്റെ പിതാവ് (മരിച്ച സ്ത്രീയുടെ സഹോദരൻ) ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ ബാക്കിയുള്ള ഒരോഹരി അയാൾക്കാണ് ലഭിക്കുക. ഇത് പണ്ഡിതൻമാരുണ്ടാക്കിയ നിയമമല്ല പ്രവാചകവര്യന്റെ വചനത്തിന്നടിസ്ഥാനത്തിലുണ്ടായ നിയമമാണ്.
ألْحِقُوا الفَرائِضَ بأَهْلِها فَمَا بَقِيَ فَهو لأوْلَى رَجُلٍ ذَكَرٍ ( متفق عليه )
ഓഹരികൾ അതിന്റെ അവകാശികൾക്കു നൽകുക. ബാക്കി വരുന്നത് ഏറ്റവും അടുത്ത ബന്ധുവായ പുരുഷനുള്ളതാകുന്നു. ബുഖാരിയും മുസ്ലിമും ഉൾപ്പെടെ എല്ലാ പ്രധാന ഹദീസ് ഗ്രന്ഥങ്ങളിലും ഇത് കാണാം. ബാക്കിവരുന്നത് ഏറ്റവും അടുത്ത പുരുഷനു കൊടുക്കണം എന്ന് നബി(സ)യുടെ നിർദ്ദേശമുണ്ടായിരുന്നതിനാൽ സഹോദരൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അയാൾക്കും ഇല്ലെങ്കിൽ പിന്നെ അടുത്തത് അയാളുടെ മകൻ എന്ന നിലക്ക് സഹോദര പുത്രനും അമ്മായിയുടെ സ്വത്തിൽ അവകാശം ലഭിക്കുകയില്ല. അപ്പോൾ ആൾക്ക് ഉമ്മയുണ്ടെങ്കിൽ പതിമൂന്നായി ഭാഗിച്ച് പന്ത്രണ്ട് ഓഹരിയുടെ അടിസ്ഥാനത്തിൽ പെൺമക്കൾ 2/3=8, ഭർത്താവ് 1/4=3, ഉമ്മ 1/6=2 എന്നിങ്ങനെ ഭാഗിക്കേണ്ടതാണ്. അപ്പോൾ ബാക്കിവരുന്ന പ്രശ്നമുദിക്കുന്നില്ല. അതിനാൽ സഹോദരനോ, സഹോദര പുത്രനോ അവകാശവുമില്ല. ഇത് അല്ലാഹുവിന്റെ നിയമമാണ്. ഇത് നമ്മെ പഠിപ്പിച്ചത് അല്ലാഹുവിന്റെ റസൂൽ(സ) തന്നെയാണ്. വേറെ പണ്ഡിതനെ തിരയേണ്ടതില്ല. അവർ നബി(സ)യുടെ വിധി അംഗീകരിച്ചു എന്നു മാത്രം.