നിസ്സഹായരും നിരാലംബരുമാം
നിരപരാധികളെ
നിഷ്‌ക്കരുണം വേട്ടയാടുന്ന
നികൃഷ്ടരേ, നിങ്ങളോർക്കണം;
നിരീക്ഷിക്കുന്നുണ്ടൊരാൾ.
നിദ്രയും മറവിയുമില്ലാത്തവൻ,
നിങ്ങളുടെയോരോ ചലനവും
നിഷ്‌കൃഷ്ടമായറിയുന്നവൻ.
നിങ്ങൾക്ക് വരാനുണ്ട്
നിന്ദ്യമാം ശിക്ഷയെന്നറിയുക.
നീചരായുള്ളവരെ
നിരുപാധികം വിട്ടയക്കുവാൻ
നിങ്ങൾ സ്ഥാപിച്ച
നീതിപീഠമല്ല ദൈവത്തിങ്കലുള്ളത്.
കാലത്തിൻ കയ്യൊപ്പു ചാർത്തി
ജീവിതം മുന്നേറുകയാണെങ്കിലും
പിന്നിട്ട വഴികൾ മറക്കാതെ വീണ്ടും
വിശ്രമമില്ലാതരികിലോടിയെത്തി
ഓർമകൾ പുതുക്കവേ,
തന്നിലർപ്പിച്ചൊരാ
വിശ്വാസമൊരുനാൾ
ശ്വാസം നിലക്കെ
തെറ്റുമെന്നാകിലും...
ഒരു നേരമെങ്കിലും
നേരിനെ കാട്ടുവാൻ
അടുത്തതിനു ശേഷം
അകലുന്നവരെ
വീണ്ടുമൊന്നിപ്പിക്കാനുള്ള,
പരിശ്രമത്തിലാണെൻ
സമയ സൂചിക...