لَا إِلٰهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، آيِبُونَ تَائِبُونَ عَابِدُونَ سَاجِدُونَ لِرَبِّنَا حَامِدُونَ، صَدَقَ اللهُ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الْأَحْزَابَ وَحْدَهُ
Translation
അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം. അവനാണ് പരമാധിപത്യം; എല്ലാ സ്തുതിയും അവനാണ്. അവൻ എല്ലാ കാര്യത്തിനും കഴിവുമുള്ളവനാണ്! ഞങ്ങൾ (എല്ലായ്പോഴും ഖേദിച്ച്) മടങ്ങുന്നവരും, പശ്ചാതപിക്കുന്നവരും, ഞങ്ങളുടെ റബ്ബിനെ ആരാധിക്കുന്നവരും, സുജൂദ് ചെയ്യുന്നവരും, അല്ലാഹുവിന് സ്തുതി അർപ്പിക്കുന്നവരുമാണ്. അല്ലാഹു അവന്റെ വാഗ്ദാനം സത്യമാക്കിയിരിക്കുന്നു. അവൻ തന്റെ അടിമയെ സഹായിക്കുകയും, അവൻ ഒറ്റക്ക് സഖ്യകക്ഷികളെ പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു!
Reference
നബി ﷺ യുദ്ധമോ ഹജ്ജോ കഴിഞ്ഞു മടങ്ങുമ്പോൾ ഇത് ചൊല്ലാറുണ്ടായിരുന്നു. بخاري، مسلم