Translation
സ്വലാത്തിന്‍റെ മഹത്ത്വങ്ങള്‍ അറിയിക്കുന്ന ധാരാളം തിരുമൊഴികള്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. വല്ലവനും എന്‍റെമേല്‍ ഒരു സ്വലാത്തുചൊല്ലിയാല്‍ അല്ലാഹു അവന് പത്തു സ്വലാത്ത് നിര്‍വ്വഹിക്കുമെന്നും അന്ത്യനാളില്‍ തിരുദൂതരോ (സ്വ) ട് ഏറ്റവും കടപ്പെട്ടവന്‍ സ്വലാത്തിനെ വര്‍ദ്ധിപ്പിക്കുന്നവനാണെന്നും സ്വലാത്തിനെ വര്‍ദ്ധിപ്പിക്കുന്നവര്‍ക്ക് മനഃപ്രയാസത്തില്‍നിന്നു രക്ഷ നല്‍കപ്പെടുമെന്നും അറിയിക്കുന്ന ഹദീഥുകള്‍ സ്വഹീഹായി വന്നിട്ടുണ്ട്. തിരുദൂതര്‍ (സ്വ) പറയപ്പെട്ടിട്ട് സ്വലാത്തു ചൊല്ലാത്തവന്‍ പിശുക്കനാണെന്നും, അവന്‍ സ്വര്‍ഗത്തിലേക്കുള്ള വഴി തെറ്റിയവനാണെന്നും, അവന്‍ ഭാഗ്യം കെട്ടവനാണെന്നും, നാശംഭവിച്ചവനാണെന്നുമൊക്കെ അറിയിക്കുന്ന ഹദീഥുകളും ഈ വിഷയത്തിലുണ്ട്. ഇമാം ഇബ്നുഹജര്‍ ഫത്ഹുല്‍ബാരിയില്‍ പ്രസ്തുത ഹദീഥുകളെ വിശദമായി നല്‍കിയിട്ടുണ്ട്.
1 of 8
Font Size20