ജം‌റ‌ക‌ളിൽ എ‌റി‌യു‌മ്പോ‌ൾ

اللهُ أَكْبَرُ 

Translation

അല്ലാഹു ഏ‌റ്റ‌വും വ‌ലി‌യ‌വ‌നാ‌ണ്‌!

Narration

മൂന്ന് ജംറകളിൽ ഓരോ കല്ലുകൊണ്ട് എറിയുമ്പോഴും നബി (സ്വ) ഇപ്രകാരം ചൊല്ലി

Reference

ഏഴ് കല്ലുകളാണ് എറിയേണ്ടത്. ഓരോ കല്ല് എറിയുമ്പോഴും തക്ബീർ ചൊല്ലണം. കല്ലുകളെല്ലാം ഹൗദ്വിൽ പതിക്കും വിധമാണ് എറിയേണ്ടത്. ചെറിയ ജംറയിൽ കല്ല് എറിഞ്ഞതിന് ശേഷം ഹാജി തന്റെ വലത് ഭാഗത്തേക്ക് അൽപം മാറി, ഖിബലക്ക് അഭിമുഖമായി കൈകൾ ഉയർത്തി പ്രാർത്ഥിക്കുന്നത് സുന്നത്താണ്. മധ്യത്തിലെ ജംറയിൽ കല്ല് എറിഞ്ഞതിന് ശേഷം ഹാജി തന്റെ ഇടതു ഭാഗത്തേക്കു അൽപം മാറി ഖിബിലക്ക് അഭിമുഖമായി കൈകൾ ഉയർത്തി ദീർഘമായി പ്രാർത്ഥിക്കുന്നത് സുന്നത്താണ്. വലിയ ജംറയിൽ കല്ല് എറിഞ്ഞതിന് ശേഷം അവിടെ നിൽക്കേണ്ടതില്ല അവിടെ ദുആയില്ല. ന‌ബി ﷺ ഒ‌ന്നാം ‘ജം‌റ’ എ‌റി‌ഞ്ഞ ശേ‌ഷ‌വും, ര‌ണ്ടാം ജം‌റ എ‌റി‌ഞ്ഞ ശേ‌ഷ‌വും അൽ‌പം മു‌ന്നോ‌ട്ട്‌ നീ‌ങ്ങി നി‌ന്ന്‌ ഇ‌രു‌കൈ‌ക‌ളും ഉ‌യർ‌ത്തി ഖി‌ബ്‌‌ലക്ക്‌ നേ‌രെ തി‌രി‌ഞ്ഞു പ്രാർ‌ത്ഥി‌ച്ചു. എ‌ന്നാൽ, മൂ‌ന്നാ‌മ‌ത്തെ ജം‌റയാ‌യ ജം‌റ‌ത്തുൽ അ‌ഖ‌ബയിൽ എ‌റി‌യു‌മ്പോൾ ഓ‌രോ ക‌ല്ലി‌നോ‌ടൊ‌പ്പ‌വും ‘അല്ലാഹു അ‌ക്‌‌ബർ’ എ‌ന്ന്‌ ചൊ‌ല്ലു‌ക മാ‌ത്ര‌മാ‌ണ്‌ ന‌ബി ﷺ ചെ‌യ്‌‌ത‌ത്‌. ശേ‌ഷം, അ‌വി‌ടെ നിൽ‌ക്കാ‌തെ (പ്രാർ‌ത്ഥി‌ക്കാ‌തെ) പി‌രി‌ഞ്ഞ്‌ പോ‌വുക‌യും ചെ‌യ്‌‌ത‌ു. (ബുഖാരി)

1 of 1
Font Size20