Translation
നമുക്ക് ഒരാളോട് മറ്റൊരാൾ മുഖേനെ സലാം അറിയിക്കാൻ നീ ഇന്ന ആളെ കാണുമ്പോൾ എന്റെ സലാം അറിയിക്കുക എന്ന് അയാളോട് പറയുക.
Reference
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കൽ നബി ﷺ യുടെ അടുത്ത് ജിബ്രീൽ വന്ന് പറഞ്ഞു; അല്ലാഹുവിന്റെ റസൂലേ, ഇതാ ഖദീജ വന്നു കൊണ്ടിരിക്കുന്നു. അവരുടെ കൈവശം കറികളും ഭക്ഷണവും പാനീയവുമടങ്ങിയ പാത്രമുണ്ട്. അവർ താങ്കളുടെ അടുത്തുവന്നാൽ അവർക്ക് അവരുടെ റബ്ബിന്റെയും എന്റെയും സലാം പറയുക. അവർക്ക് സ്വർഗ്ഗത്തിൽ മുത്തുകൊണ്ടുള്ള ഒരു കൊട്ടാരമുണ്ടെന്ന് സന്തോഷവാർത്തയറിയിക്കുക. അതിൽ ശബ്ദ കോലാഹലമോ ക്ലേശമോയില്ലയെന്നും. (ബുഖാരി) ആയിശാ رضى الله عنها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹേ ആയിശാ, ഇതാ ജിബിരീൽ നിങ്ങൾക്ക് സലാം പറയുന്നു. ഞാൻ പറഞ്ഞു: عَلَيْكَ وَعَلَيْهِ السَّلاَمُ وَرَحْمَةُ اللَّهِ وَبَرَكَاتُهُ