സലാം മടക്കൽ

Narration

ഒരാള്‍ السَّلاَمُ عَلَيكمْ എന്ന് പറഞ്ഞാല്‍ وَعَلَيْكُمْ السلَّام وَرَحْمَةُ لله എന്നും السَّلاَمُ عَلَيكمْ وَرَحْمَةُ لله എന്ന് പറഞ്ഞാല്‍, وَعَلَيْكُمْ السلَّام وَرَحْمَةُ لله وَبَرَكَاتُهُ എന്നും السَّلاَمُ عَلَيكمْ وَرَحْمَةُ لله وَبَرَكَاتُهُ എന്ന് പറഞ്ഞാല്‍, وَعَلَيْكُمْ السلَّام وَرَحْمَةُ لله وَبَرَكَاتُهُ എന്നും മടക്കേണ്ടതാണ്.

Reference

ഇംറാനുബ്‌നു ഹുസൈൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാൾ നബി ﷺ യുടെ അരികിൽ വന്ന് ‘അസ്സലാമു അലൈകും’ എന്ന് പറഞ്ഞു. നബി ﷺ തങ്ങൾ സലാം മടക്കിയിട്ട് പത്ത് (പുണ്യങ്ങൾ) എന്ന് പറഞ്ഞു. മറ്റൊരാൾ വന്ന് ‘അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ്’ എന്ന് പറഞ്ഞു. സലാം മടക്കിയ നബി ﷺ ഇരുപത് (പുണ്യങ്ങൾ) എന്ന് പറഞ്ഞു. മൂന്നാമതൊരാൾ വന്ന് ‘അസ്സലാമുഅലൈകും വറഹ്മത്തുല്ലാഹി വബറകാത്തുഹൂ’ എന്ന് സലാം പറഞ്ഞു. നബി ﷺ തങ്ങൾ സലാം മടക്കി മുപ്പത് (പുണ്യങ്ങൾ) എന്ന് പറഞ്ഞു. (തിർമുദി)

1 of 1
Font Size20