സലാമിൻ്റെ രൂപം

السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ وَرَحْمَةُ اللَّهِ وَبَرَكَاتُهُ

Translation

നിങ്ങള്‍ക്ക് സമാധാന രക്ഷയും അല്ലാഹുവിന്‍റെ കാരുണ്യവും അവന്‍റെ ആശീര്‍വാദങ്ങളും ഉണ്ടാവട്ടെ

Reference

ഇംറാനുബ്‌നു ഹുസൈൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാൾ നബി ﷺ യുടെ അരികിൽ വന്ന് ‘അസ്സലാമു അലൈകും’ എന്ന് പറഞ്ഞു. നബി ﷺ തങ്ങൾ സലാം മടക്കിയിട്ട് പത്ത് (പുണ്യങ്ങൾ) എന്ന് പറഞ്ഞു. മറ്റൊരാൾ വന്ന് ‘അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ്’ എന്ന് പറഞ്ഞു. സലാം മടക്കിയ നബി ﷺ ഇരുപത് (പുണ്യങ്ങൾ) എന്ന് പറഞ്ഞു. മൂന്നാമതൊരാൾ വന്ന് ‘അസ്സലാമുഅലൈകും വറഹ്മത്തുല്ലാഹി വബറകാത്തുഹൂ’ എന്ന് സലാം പറഞ്ഞു. നബി ﷺ തങ്ങൾ സലാം മടക്കി മുപ്പത് (പുണ്യങ്ങൾ) എന്ന് പറഞ്ഞു. (തിർമുദി)

1 of 1
Font Size20