പ്രാർത്ഥനയുടെ മര്യാദകൾ

Translation

അല്ലാഹുവിനോടു മാത്രം പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുന്നവന്‍ രക്ഷാകർതൃത്വത്തിലും ആരാധ്യതയിലും നാമവിശേഷണങ്ങളിലുമുള്ള അല്ലാഹുവിന്റെ ഏകത്വം അംഗീകരിച്ച്, മനസ്സിൽ ഉറപ്പിച്ച്, അതനുസ്സരിച്ചു പ്രവർത്തിക്കുന്നവനാകണം. അഥവാ തൗഹീദ് അവനിൽ സാക്ഷാൽകൃതമാകണം. ആത്മാർത്ഥമായിരിക്കുക. അല്ലാഹുവിന്റെ റസൂലിന്റെ ചര്യയനുസരിച്ചായിരിക്കുക. അല്ലാഹുവിനെ വാഴ്ത്തി, പുകഴ്ത്തി നബി ﷺക്കു വേണ്ടി സ്വലാത്ത് ചൊല്ലി തുടങ്ങുക. അപ്രകാരം അവസാനിപ്പിക്കുകയും ചെയ്യുക. ഉത്തരം കിട്ടും എന്ന ഉറപ്പോടെ പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുമ്പോൾ മൂന്ന് പ്രാവശ്യം ചോദിക്കുക. ഉത്തരം കിട്ടുവാന്‍ തിടുക്കം കാണിക്കരുത്. പ്രാർത്ഥിക്കുമ്പോൾ ഹൃദയ സാന്നിധ്യം ഉണ്ടായിരിക്കുക. അഥവാ ഉള്ളറിഞ്ഞു പ്രാർത്ഥിക്കുക. ക്ഷാമകാലത്തും ക്ഷേമകാലത്തും പ്രാർത്ഥിക്കുക. കുടുംബത്തിനും മക്കൾക്കും സ്വന്തത്തിനും സമ്പത്തിനും എതിരിൽ പ്രാർത്ഥിക്കാതിരിക്കുക. കുറ്റകരമായ കാര്യത്തിനോ കുടുംബ വിഛേദത്തിനോ പ്രാർത്ഥിക്കാതിരിക്കുക ശബ്ദം താഴ്ത്തി പ്രാർത്ഥിക്കുക. പാപങ്ങൾ ഏറ്റു പറയുക, പൊറുക്കലിനെ തേടുക. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നതിനോടൊപ്പം അത് അംഗീകരിച്ച് ദുആയിരക്കുക. ദുആയിൽ കൃത്രിമമായ പ്രാസമൊപ്പിക്കൽ ഒഴിവാക്കുക. വിനയം, ഭക്തി, ആഗ്രഹം, ഭയം എന്നിവ ഹൃദയത്തിൽ സമ്മിശ്രമാക്കി ദുആയിരക്കുക. അന്യരിൽ നിന്ന് അന്യായമായി നേടിയത് അവകാശികൾക്ക് തിരിച്ചു നൽകിക്കൊണ്ട് തൗബഃ ചെയ്യുക. അല്ലാഹുവെ ഭയന്ന് കരഞ്ഞു കൊണ്ടു ദുആഅ് ചെയ്യുക. അതിരു കവിയാതിരിക്കുക. മറ്റുള്ളവർക്കു വേണ്ടി ദുആയിരക്കുമ്പോൾ സ്വന്തത്തിനു വേണ്ടി ദുആ ചെയ്തു കൊണ്ട് തുടങ്ങുക. സ്വന്തത്തോടൊപ്പം മാതാപിതാക്കൾക്കു വേണ്ടിയും ദുആഅ് ചെയ്യുക. സ്വന്തത്തോടൊപ്പം വിശ്വാസികൾക്കും വിശ്വാസിനികൾക്കും വേണ്ടി ദുആഅ് ചെയ്യുക. സാധ്യമെങ്കിൽ വുദ്വൂഅ് ചെയ്യുക. അല്ലാഹുവിന്റെ അത്യുത്തമ നാമങ്ങളേയോ (അസ്മാഉൽ ഹുസ്നാ) വിശേഷണങ്ങളേയോ (സ്വിഫാത്തുല്ലാഹ്), സ്വന്തം സൽക്കർമ്മങ്ങളേയോ മുന്‍നിർത്തി (വസീലയാക്കി) ദുആഅ് ചെയ്യുക. ജീവിച്ചിരിക്കുന്ന സ്വാലിഹായ വ്യക്തികളോട് ദുആ ചെയ്യുവാന്‍ ആവശ്യപ്പെടുക. ഭക്ഷണം, പാനീയം, വസ്ത്രം, വാഹനം, തുടങ്ങി സമ്പാദ്യങ്ങളെല്ലാം ഹലാലായതാവുക. എല്ലാ തെറ്റുകുറ്റങ്ങളിൽ നിന്നും അകന്നു കഴിയുക.

1 of 1
Font Size20