എന്നും ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ

Translation

അല്ലാഹു അവനല്ലാതെ യഥാർഥ ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശ ഭൂമികളിലുള്ളതെല്ലാം അവന്റെതാണ്. അവന്റെ അനുവാദമില്ലാതെ അവന്റെ അടുക്കൽ ശുപാർശ നടത്താനാരുണ്ട്? അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവൻ അറിയുന്നു. അവന്റെ അറിവിൽനിന്നും അവൻ ഉദ്ദേശിക്കുന്നതല്ലാതെ അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല. അവന്റെ കുർസിയ്യ് ആകാശഭൂമികളെ മുഴുവൻ ഉൾക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവൻ ഉന്നതനും മഹാനുമതെ.

Narration

ആ‌യ‌ത്തുൽ കുർ‌സി

Reference

(سورة البقرة:٢٥٥)

1 of 15
Font Size20