Translation
അല്ലാഹുവിനോടു മാത്രം ദുആയിരക്കുക. ദുആയിരക്കുന്നവന്‍ അല്ലാഹുവിൻ്റെ രക്ഷാകര്‍തൃത്വത്തിലും ആരാധനയിലും നാമവിശേഷണങ്ങളിലുമുള്ള ഏകത്വം അംഗീകരിച്ച്, മനസ്സില്‍ ഉറപ്പിച്ച്, അതനുസ്സരിച്ച് പ്രവര്‍ത്തിക്കുന്നവനാകണം. അഥവാ തൗഹീദ് അവനില്‍ സാക്ഷാല്‍ കൃതമാക്കുക. ദുആഅ് ആത്മാര്‍ത്ഥമായിരിക്കുക. അല്ലാഹുവിൻ്റെ റസൂലിൻ്റെ (സ്വ) ചര്യയനുസരിച്ചായിരിക്കുക. അല്ലാഹുവിനെ വാഴ്ത്തി, പുകഴ്ത്തി നബി(സ്വ)ക്കുവേണ്ടി സ്വലാത്ത് ചൊല്ലി ദുആഅ് തുടങ്ങുക. അപ്രകാരം ദുആഅ് അവസാനിപ്പിക്കുകയും ചെയ്യുക. ഉത്തരം കിട്ടും എന്ന ഉറപ്പോടെ ദുആയിരക്കുക. ദുആയിരക്കുമ്പോള്‍ അലട്ടി അലട്ടി ചോദിക്കുക. ഉത്തരം കിട്ടാന്‍ ധൃതി കാണിക്കരുത്. ദുആയിരക്കുമ്പോള്‍ ഹൃദയ സാന്നിധ്യം ഉണ്ടായിരിക്കുക. അഥവാ ഉള്ളറിഞ്ഞു പ്രാര്‍ത്ഥിക്കുക. ക്ഷാമകാലത്തും ക്ഷേമകാലത്തും ദുആയിരക്കുക. കുടുംബത്തിനും മക്കള്‍ക്കും സ്വന്തത്തിനും സമ്പത്തിനും എതിരില്‍ ദുആഅ് ചെയ്യാതിരിക്കുക. കുറ്റകരമായ കാര്യത്തിനോ കുടുംബ വിഛേദത്തിനോ ദുആഅ് ചെയ്യാതിരിക്കുക. ശബ്ദം താഴ്ത്തി ദുആയിരക്കുക. പാപങ്ങള്‍ ഏറ്റു പറയുക, പൊറുക്കലിനെ തേടുക. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നതിനോടൊപ്പം അത് അംഗീകരിച്ച് ദുആയിരക്കുക. ദുആയില്‍ കൃത്രിമമായ പ്രാസമൊപ്പിക്കല്‍ ഒഴിവാക്കുക. വിനയം, ഭക്തി, ആഗ്രഹം, ഭയം എന്നിവ ഹൃദയത്തില്‍ സമ്മിശ്രമാക്കി ദുആയിരക്കുക. അന്യരില്‍നിന്ന് അന്യായമായി നേടിയത് അവകാശികളക്ക് തിരിച്ചു നല്‍കിക്കൊണ്ട് തൗബഃ ചെയ്യുക. ദുആ വചനങ്ങള്‍ മൂന്നുതവണ ആവര്‍ത്തിക്കുക. ദുആയിരക്കുന്ന വേളയില്‍ ക്വിബ്ലയിലേക്ക് തിരിയുക. ദുആയിരക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തുക. അല്ലാഹുവെ ഭയന്ന് കരഞ്ഞുകൊണ്ടു ദുആഅ് ചെയ്യുക. ദുആയില്‍ അതിരു കവിയാതിരിക്കുക. മറ്റുള്ളവര്‍ക്കുവേണ്ടി ദുആയിരക്കുമ്പോള്‍ സ്വന്തത്തിനുവേണ്ടി ദുആ ചെയ്തുകൊണ്ട് തുടങ്ങുക. സ്വന്തത്തോടൊപ്പം മാതാപിതാക്കള്‍ക്കു വേണ്ടിയും ദുആഅ് ചെയ്യുക. സ്വന്തത്തോടൊപ്പം വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും വേണ്ടി ദുആഅ് ചെയ്യുക. സാധ്യമെങ്കില്‍ വുദ്വൂഅ് ചെയ്യുക. അല്ലാഹുവിൻ്റെ അത്യുത്തമ നാമങ്ങളേയോ (അസ്മാഉല്‍ ഹുസ്നാ) വിശേഷണങ്ങളേയോ (സ്വിഫാത്തുല്ലാഹ്), സ്വന്തം സല്‍ക്കര്‍മ്മങ്ങളേയോ മുന്‍നിര്‍ത്തി (വസ്വീലയാക്കി) ദുആഅ് ചെയ്യുക. ജീവിച്ചിരിക്കുന്ന സ്വാലിഹായ മനുഷ്യരോടു ദുആ ചെയ്യുവാന്‍ ആവശ്യപ്പെടുക. ഭക്ഷണം, പാനീയം, വസ്ത്രം, വാഹനം, തുടങ്ങി സമ്പാദ്യങ്ങളെല്ലാം ഹലാലായതാവുക. എല്ലാ തെറ്റുകുറ്റങ്ങളില്‍ നിന്നും അകന്നു കഴിയുക.