Translation
ഒരു മുസ്ലിം തൻ്റെ സഹോദരന് വേണ്ടി അവൻ്റെ അസാന്നിധ്യത്തില്‍ ദുആ ചെയ്യുക. അല്ലാഹുവിനെ സ്മരിക്കുന്ന വേദികളില്‍ ദുആ ചെയ്യുക. ഇസ്മുല്ലാഹില്അഅ്ള്വം കൊണ്ട് ദുആ ചെയ്യുക. ഫര്‍ദ് നമസ്കാരത്തിന് ബാങ്ക് മുഴങ്ങുമ്പോള്‍. ബാങ്കിന്റേയും ഇക്വാമത്തിന്റേയുമിടയില്. വുദ്വൂഅ് ചെയ്ത ഉടനെ ചൊല്ലേണ്ട സുന്നത്തില്‍ സ്ഥിരപ്പെട്ട ദുആഅ്. ഫര്‍ദ്വ് നമസ്കാരത്തിൻ്റെ അവസാനത്തില്‍. വെള്ളിയാഴ്ച അസ്റിൻ്റെ അവസാന സമയം. അല്ലെങ്കില്‍ ഖുതുബയുടേയും നമസ്കാരത്തിന്റേയും സമയം. സുജൂദില്‍. ഓരോ രാത്രിയിലും ഒരു പ്രത്യേക സമയം. രാത്രിയുടെ അവസാന മൂന്നിലൊന്നില്‍. രാത്രി ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍. ശുദ്ധി ചെയ്ത് ഉറങ്ങി പിന്നീട് രാത്രി ഉറക്കില്‍ നിന്ന് ഉണര്‍ന്ന് എണീക്കുകയും ദുആ ചെയ്യുകയും ചെയ്താല്‍. لاَ إِلَـهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ എന്ന് ചൊല്ലി ദുആ ചെയ്യല്‍. മഴ വര്ഷിക്കുമ്പോള്. റമദ്വാനിലെ ദുആഅ്. നോമ്പുകാരന് നോമ്പുതുറക്കുന്നതുവരെയുള്ള ദുആഅ്. നോമ്പുകാരന് നോമ്പുതുറക്കുമ്പോഴുള്ള ദുആഅ്. ലൈലത്തുല്ക്വദ്റ്. യുദ്ധത്തില്‍ സൈന്യങ്ങള്‍ കണ്ടുമുട്ടുമ്പോൾ. സംസം വെള്ളം കുടിക്കുമ്പോള്‍. മരണം നടന്ന ഉടനെ അവിടെ വെച്ചുള്ള ദുആഅ്. മുസ്വീബത്തുകള്‍ ഏല്ക്കുമ്പോള് إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ ، اَللَّهُمَّ آجُرْنِي فِي مُصِيبَتِي وَاخْلُفْ لِي خَيْراً مِّنْهَا എന്ന ദുആഅ്. തികഞ്ഞ ആത്മാര്ത്ഥതയുണ്ടാവുകയും അല്ലാഹുവിലേക്ക് ഹൃദയം അടുക്കുകയും ചെയ്യുമ്പോഴുള്ള ദുആഅ്. മര്ദ്ദകന്നെതിരില് മര്‍ദ്ദിതൻ്റെ ദുആഅ്. പിതാവ് മകനുവേണ്ടിയോ മകന് എതിരിലോ നടത്തുന്ന ദുആഅ്. യാത്രക്കാരൻ്റെ ദുആഅ്. നിര്‍ബന്ധിതാവസ്ഥയിലുള്ള ദുആഅ്. നീതിമാനായ ഭരണാധികാരിയില്‍ നിന്നുള്ള ദുആഅ്. പുണ്യം ചെയ്യുന്ന മകനില്‍ നിന്ന് മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള ദുആഅ്. ഹജ്ജില്‍ ജംറത്തുസ്സ്വുഗ്റയും ജംറത്തുല്വുസ്ത്വയും എറിഞ്ഞതിന് ശേഷമുള്ള ദുആഅ്. കഅ്ബക്ക് അകത്തുള്ള ദുആഅ്. (ഹിജ്റില്‍ ദുആഅ് ചെയ്താലും കഅ്ബക്കകത്താണ്). ഹജ്ജും ഉംറയും നിര്വ്വഹിക്കുന്നവന് സ്വഫാമര്വ്വകളില് നിര്‍വ്വഹിക്കുന്ന ദുആഅ്. ദുല്‍ഹജ്ജ് പത്തിനു മശ്അറുല്‍ഹറാമില്‍ (മുസ്ദലിഫഃയില്‍) വെച്ചുള്ള ദുആഅ്. അറഫാദിനം അറഫഃയില്വെച്ചു ദുആ ചെയ്യുക.