اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَنْ تَشَاءُ وَتَنْزِعُ الْمُلْكَ مِمَّنْ تَشَاءُ وَتُعِزُّ مَنْ تَشَاءُ وَتُذِلُّ مَنْ تَشَاءُ بِيَدِكَ الْخَيْرُ إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ. رَحْمَنُ الدُّنْياَ وَاْلآخِرَةِ وَرَحِيمُهُمَا، تُعْطِيهِمَا مَنْ تَشَاءُ، اِرْحَمْنِي رَحْمَةً تُغْنِينِي بِهَا عَنْ رَحْمَةِ مَنْ سِوَاكَ
Translation
ആധിപത്യത്തിൻ്റെ ഉടമസ്ഥനായ അല്ലാഹുേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യതവരുത്തുകയും ചെയ്യുന്നു. നിൻ്റെ കൈവശമത്രേ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. ഇഹത്തിന്റേയും പരത്തിന്റേയും റഹ്മാനും അവ രണ്ടിന്റേയും റഹീമുമായവന്. അവ രണ്ടും നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ കനിയുന്നു. നീ ഒഴികെയുള്ളവരുടെ കാരുണ്യത്തില്‍നിന്ന് എന്നെ ധന്യനാക്കുംവിധമുള്ള കാരുണ്യം നീ എനിക്ക് നല്കേണമേ.
Narration
ഉഹ്ദു പര്‍വ്വതത്തോളം കടം ഉണ്ടെങ്കിലും അല്ലാഹു അത് വീട്ടിനല്കുവാന് നബി ﷺ മുആദി (റ) നെ പഠിപ്പിച്ചതായി അനസ് ഇബ്നു മാലികി (റ) ല്‍ നിന്ന് ഇമാം ത്വബറാനി നിവേദനം ചെയ്ത ഹദീഥിലുണ്ട്.