اَللَّهُمَّ أَنتَ رَبِّي لاَ إِلـَهَ إِلاَّ أَنْتَ خَلَقْتَنِي ، وَأَناَ عَبْدُكَ ، وَ أَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْـمَتِكَ عَلَيَّ ، وَ أَ بُوءُ لَكَ بِذَنبِي ، فَاغْفِرليِ فَإِنَّهُ لاَ يَغْفِرُ الذُنُوبَ إِلاَّ أَنْتَ
Translation
അല്ലാഹുവേ, നീയാണ് എൻ്റെ നാഥന്. നീയല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിൻ്റെ ദാസനാണ്. എൻ്റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ്ദത്തത്തിലുമാണ് ഞാന്‍. ഞാന്‍ ചെയ്ത മുഴുവന്‍ തിന്മകളില്‍നിന്നും നിന്നില്‍ രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അനുഗ്രഹങ്ങള്‍ ഞാന്‍ നിനക്കുമുമ്പില്‍ സമ്മതിക്കുന്നു. ഞാന്‍ ചെയ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. അതിനാല്‍ നീ എന്നോടു പൊറുക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല.
Narration
ദൃഢവിശ്വാസിയായികൊണ്ട് പകലില്‍ സയ്യിദുല്‍ഇസ്തിഗ്ഫാര്‍ ചൊല്ലി ആ ദിനം വൈകുന്നേരമാകുന്നതിനു മുമ്പ് മരണപ്പെടുന്ന വ്യക്തിയും ദൃഢവിശ്വാസിയായികൊണ്ട് രാത്രിയില്‍ അതു ചൊല്ലി നേരം പുലരുന്നതിനു മുമ്പ് മരണപ്പെടുന്ന വ്യക്തിയും സ്വര്‍ഗവാസികളില്‍ പെട്ടവനാണെന്ന് ഇമാം ബുഖാരി തൻ്റെ സ്വഹീഹില്‍ നിവേദനം ചെയ്തിട്ടുണ്ട്.
Reference
ബുഖാരി