وَجَّهْتُ وَجْهِيَ للَّذِي فَطَرَ السَّمَاوَاتِ وَالأرْضَ حَنِيفًا مُسْلِمًا وَمَا أنَا مِنَ الْمُشْرِكِينَ إنَّ صَلاَتِي وَنُسُكِي وَمَحْيَايَ وَمَمَاتِي للَّهِ رَبِّ الْعَالَمِينَ لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ اللَّهُمَّ أَنْتَ المَلِكُ لاَ إلـهَ إلاَّ أَنْتَ. أنْتَ رَبِّي وَاَنَا عَبْدُكَ، ظَلَمْتُ نَفْسِي واعْتَرَفْتُ بِذَنْبِي فَاغْفِرْ لِي ذُنُوبِي جَمِيعًا إنَّهُ لاَ يَغْفِرُ الذُّنُوبَ إلاَّ أنْتَ وَاهْدِنِي لِأَحْسَنِ الْأَخْلاَقِ لاَ يَهْدِي لِأَحْسَنِهَا إلاَّ أَنْتَ وَاصْرِفْ عَنِّي سَيِّئَهَا لاَ يَصْرِفُ عَنِّي سَيِّئَهَا إلاَّ أنْتَ لَبَّيْكَ وَسَعْدَيْكَ، وَالْخَيْرُ كُلُّهُ فِي ِيَدَيْكَ، وَالشَّرُّ لَيْسَ إلَيْكَ أنَا بِكَ وَإلَيْكَ، تَبَارَكْتَ وَتَعَالَيْتَ أسْتَغْفِرُكَ وَأتُوبُ إلَيْكَ
Translation
ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക് ഋജുമനസ്കനായി ഞാന്‍ എൻ്റെ മുഖത്തെ തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവാരാധകരില്‍ പെട്ടവനല്ല. നിശ്ചയം എൻ്റെ നമസ്കാരവും ബലിയും എൻ്റെ ജീവിതവും മരണവും ലോകരക്ഷിതാവായ അല്ലാഹുവിനു മാത്രമുള്ളതാകുന്നു. അവന് യാതൊരു പങ്കുകാരും ഇല്ല. അതാണ് എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്‌ലിംകളില്‍ ഒന്നാമനാണ്. അല്ലാഹുവേ നീയാണ് രാജാധിപത്യമുള്ളവന്‍. നീയല്ലാതെ ആരാധ്യനില്ല. നീ എൻ്റെ നാഥനും ഞാന്‍ നിൻ്റെ അടിമയുമാണ്. ഞാന്‍ എന്നോടു തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാന്‍ എൻ്റെ പാപങ്ങള്‍ ഏറ്റുപറയുന്നു. അതിനാല്‍ എൻ്റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്തുതരേണമേ. നിശ്ചയം നീയല്ലാതെ പാപങ്ങള്‍ പൊറുക്കുകയില്ല. ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് നീയെന്നെ നയിക്കേണമേ. ആ നന്മയിലേക്ക് നയിക്കാന്‍ നീയല്ലാതെയില്ല. എന്നില്‍ നിന്ന് ചീത്ത സ്വഭാവങ്ങളെ നീ തടയേണമേ. അതിനെ എന്നില്‍ നിന്ന് നീയല്ലാതെ തിരിച്ചുകളയുകയില്ല. നിൻ്റെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുകയും അതില്‍ ഞാന്‍ വീണ്ടും വീണ്ടും സൗഭാഗ്യം കാണുകയും ചെയ്യുന്നു. നന്മ മുഴുവനും നിൻ്റെ കൈകളിലാണ്. തിന്മയൊന്നും നിന്നിലേക്കില്ല. ഞാന്‍ (ജീവിക്കുന്നത്) നിന്നെക്കൊണ്ടും (എൻ്റെ മടക്കം) നിന്നിലേക്കുമാണ്. നീ അനുഗ്രഹപൂര്‍ണനും ഉന്നതനുമായിരിക്കുന്നു. ഞാന്‍ നിന്നോടു പാപമോചനം ചോദിക്കുകയും നിന്നിലേക്ക് പശ്ചാതപിച്ചു മടങ്ങുകയും ചെയ്യുന്നു.
Narration
നബി ﷺ നമസ്കാരത്തിലേക്ക് എഴുന്നേറ്റ് തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലിയാല്‍ താഴെവരുന്ന ദുആ ചൊല്ലിയിരുന്നതായി അലിയ്യി (റ) ല്‍ നിന്നുള്ള ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.