اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَعَافِهِ وَاعْفُ عَنْهُ وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ وَأَهْلاً خَيْرًا مِنْ أَهْلِهِ وَزَوْجًا خَيْرًا مِنْ زَوْجِهِ وَأَدْخِلْهُ الْجَنَّةَ وَأَعِذْهُ مِنْ عَذَابِ الْقَبْرِ أَوْ مِنْ عَذَابِ النَّارِ
Translation
അല്ലാഹുവേ, ഈ മയ്യിത്തിനു നീപൊറുത്തുകൊടുക്കുകയും അതിനോടു നീ കരുണകാണിക്കുകയും, ഇതിനു രക്ഷനല്കുകയും, മാപ്പുകൊടുക്കുകയും, ഈ മയ്യിത്തിൻ്റെ വാസസ്ഥലം ആദരിക്കുകയും, പ്രവേശനമാര്‍ഗം വിശാലപ്പെടുത്തുകയും, വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ആലിപ്പഴം കൊണ്ടും ഈ മയ്യിത്തിനെ നീ കഴുകി വൃത്തിയാക്കുകയും, വെള്ളവസ്ത്രം ശുദ്ധിയാക്കിയതുപോലെ നീ ശുദ്ധിയാക്കുകയും, തൻ്റെ ഭവനത്തിനു പകരം കൂടുതല്‍ ഉത്തമമായ ഒരു ഭവനവും കുടുംബത്തിനുപകരം കൂടുതല്‍ ഉത്തമമായ ഒരു കുടുംബവും, തൻ്റെ ഇണയേക്കാള്‍ കൂടുതല്‍ ഉത്തമമായ ഒരു ഇണയെയും നീ നല്‍കുകയും, സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും, ഖബറിലെ ശിക്ഷയില്‍നിന്നും നരക ശിക്ഷയില്‍ നിന്നും രക്ഷിക്കുകയും ചെയ്യേണമേ.
Narration
നബി ﷺ ഒരു ജനാസക്ക് നമസ്കരിച്ചപ്പോള്‍ ദുആ ചെയ്തിരുന്നതായി ഔഫ് ഇബ്നു മാലികി (റ) ല്‍ നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്ത ഹദീഥില്‍ താഴെ വരും പ്രകാരമുണ്ട്.
Reference
നബി ﷺ യുടെ ഈ ദുആഅ് കേട്ടപ്പോള്‍ ഔഫ് ഇബ്നു മാലികി (റ) ഇപ്രകാരം പറഞ്ഞു: ആ മയ്യിത്ത് ഞാനായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി.