അൽ ഹകീം

لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا سُبْحَانَ اللَّهِ رَبِّ الْعَالَمِينَ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَزِيزِ الْحَكِيمِ

Translation

അല്ലാഹുല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവനു യാതൊരു പങ്കുകാരുമില്ല. 'അല്ലാഹു അക്ബറു കബീറന്‍' എന്നു ഞാന്‍ തക്ബീര്‍ ചൊല്ലുന്നു. 'അല്‍ഹംദു ലില്ലാഹി കഥീറന്‍' എന്നു ഹംദുചൊല്ലുന്നു. ലോകരുടെ രക്ഷിതാവായ അല്ലാഹുവിൻ്റെ പരിശുദ്ധി ഞാന്‍ തസ്ബീഹു ചൊല്ലി നിര്‍വ്വഹിക്കുന്നു. അസീസും ഹകീമുമായ അല്ലാഹുവെ കൊണ്ടല്ലാതെ യാതൊരു ശക്തിയും ചലന ശേഷിയുമില്ല.

Narration

ഒരു അഅ്റാബി നബി ﷺയോട് പ്രാര്‍ത്ഥിക്കുവാന്‍ ഒരു വചനം പഠിപ്പിച്ചുതരുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ തിരുമേനി ﷺ അയാളെ പഠിപ്പിച്ചതായി ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീഥില്‍ ഇപ്രകാരമുണ്ട്:

Reference

മുസ്‌ലിം

1 of 2
Font Size20