അല്‍ഗനിയ്യ്

اللَّهُمَّ اِكْفِنِي بِحَلَالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ

Translation

അല്ലാഹുവേ, നിൻ്റെ ഹറാമില്‍ നിന്ന് നിൻ്റെ ഹലാലില്‍ നീ എനിക്കു മതി വരുത്തേണമേ, നിൻ്റെ ഔദാര്യം കൊണ്ട് നീ അല്ലാത്തവരില്‍നിന്ന് എനിക്കു നീ ധന്യത നല്‍കേണമേ.

Narration

കടം വീടുവാന്‍ ഒരു ദുആഅ്: തൻ്റെ കടത്തിൻ്റെ കാര്യത്തില്‍ ആവലാതിപ്പെടുന്ന, മോചനപത്രം എഴുതപ്പെട്ട ഒരു അടിമയോട് അലിയ്യ് (റ) പറഞ്ഞു: അല്ലാഹുവിൻ്റെ റസൂല്‍ ﷺ എന്നെ പഠിപ്പിച്ച ഏതാനും വചനങ്ങള്‍ താങ്കള്‍ക്ക് ഞാന്‍ പഠിപ്പിച്ചുതരട്ടയോ? താങ്കള്‍ക്ക് സ്വയ്റ് പര്‍വ്വതത്തോളം കടം ഉണ്ടെങ്കിലും അല്ലാഹു താങ്കള്‍ക്ക് അതു വീട്ടിത്തരും. അദ്ദേഹം പറഞ്ഞു: താങ്കള്‍ പ്രാര്‍ത്ഥിക്കുക:

1 of 1
Font Size20