بِسْمِ الله ، تَوَكَّلْتُ عَلَى الله ، لا حَوْلَ وَلا قُوَّةَ إِلاَّ بالله
Translation
അല്ലാഹുവിൻ്റെ നാമത്തില്‍ (ഞാന്‍ പുറപ്പെടുന്നു), ഞാന്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു കഴിവും ചലനശേഷിയുമില്ല.'
Narration
വീട്ടില്‍നിന്നു പുറപ്പെടുമ്പോള്‍
Reference
ഈ ദുആഅ് നിര്‍വ്വഹിച്ചാലുള്ള ഫലവും മഹത്വവുമായി ബന്ധപ്പെട്ട് അല്ലാഹുവിൻ്റെ റസൂല്‍ ﷺ പറഞ്ഞു: അന്നേരം അയാളോടു പറയപ്പെടും, (മറ്റുള്ളവരുടെ തിന്മയില്നിന്ന്) നീ തടയപ്പെട്ടു, നീ സംരക്ഷിക്കപ്പെട്ടു. നീ സന്മാര്ഗം സിദ്ധിച്ചവനായി. പിശാച് അവനില്‍ നിന്ന് അകന്നു നില്ക്കും. എന്നിട്ട് മറ്റൊരു പിശാചിനോടു പറയും: നീ എങ്ങിനെ ഒരാളിലേക്ക് ചെല്ലും? തീര്‍ച്ചയായും അയാള്‍ക്ക് സന്മാര്ഗം സിദ്ധിച്ചിരിക്കുന്നു. ഇതരരില്നിന്നുള്ള തിന്മ അയാള്‍ക്ക് തടയപ്പെട്ടിരിക്കുന്നു. അയാള്‍ സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു.