لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الْحَمْدُ لِلَّهِ ، وَسُبْحَانَ اللَّهِ ، وَلَا إِلَهَ إِلَّا اللَّهُ ، وَاللَّهُ أَكْبَرُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ
Translation
യഥാർഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ്തുതിയും അവനുമാത്രമാണ്. അവൻ എല്ലാത്തിനും കഴിവുള്ളവനാണ്. സർവസ്തുതികളും അല്ലാഹുവിനാണ്. അല്ലാഹു പരിശുദ്ധനാണ്. യഥാർഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അല്ലാഹു വലിയവനാണ്. അല്ലാഹുവെകൊണ്ടല്ലാതെ ഒരു കഴിവും ശേഷിയുമില്ല.
Narration
ഒരാള്‍ രാത്രിയില്‍ ഉറക്കില്നിന്ന് എഴുന്നേറ്റശേഷം താഴെ വരുന്ന ദുആഅ് ചൊല്ലുകയും ശേഷം, "അല്ലാഹുവേ, നീ എനിക്ക് പൊറുത്തു തരേണമേ..... എന്നോ, മറ്റു ദുആഉകള്‍ ചൊല്ലുകയോ ചെയ്താല്‍ അവന് ഉത്തരം നല്കപ്പെടുന്നതാണ്. അവന് എഴുന്നേല്ക്കുകയും ശേഷം വുദ്വൂഅ് ചെയ്ത് നമസ്കരിക്കുകയും ചെയ്താല്‍ നമസ്കാരം സ്വീകരിക്കപ്പെടുന്നതുമാണ് എന്നും അല്ലാഹുവിൻ്റെ റസൂല്‍ ﷺ പറഞ്ഞിട്ടുണ്ട്.